പേവിഷബാധയേറ്റ് എട്ടുവയസ്സുകാരി മരിച്ച സംഭവം; ചികിത്സാ പിഴവില്ലെന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട്
കൊല്ലം: പുനലൂരിൽ പേവിഷബാധയേറ്റ് എട്ടുവയസ്സുകാരി നിയ ഫൈസൽ മരിച്ച സംഭവത്തിൽ ചികിത്സിച്ച ആശുപത്രികളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കുട്ടിക്ക് നൽകേണ്ട ഇമ്യൂണോഗ്ലോബുലിൻ വാക്സിൻ കൃത്യമായ അളവിൽ നൽകിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയയുടെ അമ്മ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. പുനലൂർ പൊലീസ് അന്വേഷിക്കുന്ന കേസിന്റെ തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. […]
Read more