Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

കൊല്ലത്ത് സ്വകാര്യ ബസിലേക്ക് സ്വിഫ്റ്റ് കാർ ഇടിച്ച് കയറി; യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 27കാരി മരിച്ചു. കാർ യാത്രികയായ കൊടുമൺ നിലമേൽ മേലതിൽ രാജന്റെ ഭാര്യ അമൃതയാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഇവരിൽ രണ്ടുവയസുകാരിയുടെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ അമൃതയുടെ ഭർതൃമാതാവ് പത്മാവതി (60), അർച്ചന (24), അമൃതയുടെ മകൾ മിലോനി (2), കാർ ഡ്രൈവറായ സാംസൺ (29) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിലോനിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. […]
Read more

കൊല്ലത്ത് ബേക്കറിയിൽ യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്

കൊല്ലം: കൊല്ലം പുനലൂരിൽ ബേക്കറിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അംബാസിഡർ ബേക്കറിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ബേക്കറിക്ക് പുറത്തുവച്ച് തുടങ്ങിയ വാക്കേറ്റം പിന്നീട് അകത്തേക്കും വ്യാപിക്കുകയായിരുന്നു. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ യുവാക്കൾ പരസ്പരം ആക്രമിക്കുകയും കസേരകൾ ഉപയോഗിച്ച് അടിക്കുകയും ചെയ്തതോടെ ബേക്കറിയിൽ വലിയ നാശനഷ്ടം സംഭവിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവായി ബേക്കറി ഉടമ പുനലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ […]
Read more

ഹോട്ടൽ മുറിയിൽ ദമ്പതികൾ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവ് അനിൽകുമാർ മരിച്ചു. ഭാര്യ ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും ബംഗളൂരുവിൽ സ്ഥിരതാമസക്കാരാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഹോട്ടൽ മുറിയെടുത്താണ് ഇരുവരും താമസിച്ചിരുന്നത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: […]
Read more

ശബരിമലയിലേക്ക് നൽകിയ നെയ്യ് മറിച്ചു വിറ്റു; അന്വേഷണം ആരംഭിച്ച് മിൽമ

കൊല്ലം: ശബരിമല ക്ഷേത്രത്തിലേക്ക് മിൽമ നൽകിയ നെയ്യ് മറിച്ച് വിറ്റ് പകരം തമിഴ്നാട്ടിൽ നിന്നുള്ള കുറഞ്ഞ നിലവാരമുള്ള നെയ്യ് എത്തിച്ച ആരോപണത്തിൽ മിൽമ അന്വേഷണം ആരംഭിച്ചു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂൺ 29ന് തിരുവനന്തപുരം മേഖല യൂണിയൻ ചെയർപേഴ്സൺ മണി വിശ്വനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്തു. തുടർന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗമാണ് പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചത്. തിരുവനന്തപുരം മേഖലയിലെ മൂന്ന് ബോർഡ് അംഗങ്ങളും രണ്ട് മുതിർന്ന […]
Read more

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിനെന്ന് പറഞ്ഞ് പണപ്പിരിവ്; പ്രതികൾ കസ്റ്റഡിയിൽ

കൊല്ലം: ജീവിച്ചിരിക്കുന്ന ഒരാളുടെ മരണാനന്തര ചടങ്ങുകൾ നടത്താനെന്ന പേരിൽ പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ കൊല്ലം ഇരവിപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരവിപുരം കയ്യാലക്കൽ സ്വദേശികളായ സജീവും ഭാര്യ സമിതയും നൽകിയ പരാതിയിലാണ് നടപടി. ഇരവിപുരം സ്വദേശിയായ നിസാമിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സജീവിന്റെ മരണാനന്തര ചടങ്ങുകൾക്കായി പണം ശേഖരിച്ചെന്നാരോപിച്ചാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിസാമിന്റെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി ഏകദേശം 19,000 രൂപ സമാഹരിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകളായ […]
Read more

കൊല്ലം- ചെങ്കോട്ട റെയിൽവേ ട്രാക്കിൽ കാട്ടാന; ഒഴിവായത് വൻ ദുരന്തം

തെന്മല: കൊല്ലം-ചെങ്കോട്ട റെയിൽവേ ട്രാക്കിൽ കാട്ടാന ഇറങ്ങിയതിനെ തുടർന്ന് പാലരുവി എക്സ്പ്രസിന്റെ യാത്ര തടസപ്പെട്ടു. ഇന്നലെ പുലർച്ചെയായിരുന്നു ഒറ്റക്കൽ റെയിൽവേ സ്റ്റേഷനും ഇടമണ്ണിനും ഇടയിലുള്ള ഇരപ്പിൻചാൽ ഭാഗത്ത് സംഭവം ഉണ്ടായത്. പുനലൂരിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന പാലരുവി എക്സ്പ്രസിന് മുന്നിലാണ് കാട്ടാന എത്തിയത്. ട്രാക്കിൽ വീണ മരക്കൊമ്പുകൾ ഭക്ഷിച്ചുകൊണ്ടിരുന്ന ആന ട്രെയിൻ എത്തിയിട്ടും മാറിയില്ല. ദൂരത്തുനിന്ന് ആനയെ കണ്ട ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തിയതിനാൽ അപകടം ഒഴിവായി. ഏകദേശം 15 മിനിറ്റോളം ട്രാക്കിൽ നിന്ന ആന, […]
Read more

തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു

കൊല്ലം: കൊല്ലം ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നാട്ടുകാർക്ക് ഭീഷണി ഉയർത്തിയിരുന്ന തെരുവുനായയെ വെടിവെച്ച് കൊന്നു. പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിളയുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. 12-ാം വാർഡിൽ കുട്ടികൾ ഉൾപ്പെടെ മൂന്ന് പേരെ ഈ നായ ആക്രമിച്ചിരുന്നു. തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായിട്ടും നായയെ നിയന്ത്രിക്കാൻ ശ്രമങ്ങൾ ഫലപ്രദമാകാതിരുന്നതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ ഷൂട്ടറെ ഉപയോഗിച്ചാണ് നായയെ വെടിവെച്ചത്. പ്രദേശത്ത് നാട്ടുകാർ ഏറെക്കാലമായി തെരുവുനായ ശല്യത്തിൽ ബുദ്ധിമുട്ടിലായിരുന്നുവെന്ന് അധികൃതർ പറയുന്നു. മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ […]
Read more

രാത്രി അമ്മയെയും മകളെയും ആക്രമിച്ചു; രണ്ട് പേർ പിടിയിൽ

കൊല്ലം: രാത്രി ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും ആക്രമിച്ച സംഭവത്തിൽ സ്ഥിരം കുറ്റവാളികൾ അറസ്റ്റിൽ. ചിതറ മാങ്കോട് സ്വദേശികളായ അനീഷ്, അനീഷിന്റെ സുഹൃത്ത് വിഷ്ണു എന്നിവരെയാണ് ചിതറ പൊലീസ് പിടികൂടിയത്. പൊലീസ് അറിയിച്ച പ്രകാരം വിഷ്ണുവിനെതിരെ ചിതറ, കടക്കൽ സ്റ്റേഷനുകളിലായി ആറോളം ക്രിമിനൽ കേസുകളും അനീഷിനെതിരെ രണ്ട് കേസുകളും നിലവിലുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വിജനമായ റോഡിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും തടഞ്ഞുനിർത്തി പ്രതികൾ മർദ്ദിക്കുകയും അതിക്രമിക്കുകയും ചെയ്തതായി പരാതിയിൽ […]
Read more

കാണാതായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ശാസ്താംകോട്ടയിൽ നിന്ന് കാണാതായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ പറവൂർ റെയിൽവേ സ്റ്റേഷൻ സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. പടിഞ്ഞാറ് വളവിൽ പുത്തൻ വീട്ടിൽ അജിയുടെയും ബീനയുടെയും മകൻ അമൽജിത്ത് (25) ആണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. അമൽജിത്ത് ടിപ്പർ ലോറി ഡ്രൈവറായിരുന്നു. ഇയാൾ ഓടിച്ചിരുന്ന ലോറി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുടുംബത്തോടൊപ്പം കുറച്ച് നാളായി എറണാകുളത്ത് വാടകയ്ക്ക് താമസിച്ചു […]
Read more

വീര്യംകുറഞ്ഞ മദ്യം: യുഡിഎഫിനെതിരെ കെ.എൻ. ബാലഗോപാൽ

കൊല്ലം: വീര്യംകുറഞ്ഞ മദ്യത്തിന്റെ വിഷയത്തിൽ യുഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ.എൻ. ബാലഗോപാൽ എംഎൽഎ ആരോപിച്ചു. അസംബ്ലിയിൽ ബിൽ പാസാക്കിയതിന് ശേഷം മുന്നണിയിൽ ചർച്ച ചെയ്യുമെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, ബിൽ തയ്യാറാക്കി വെച്ച ശേഷം പിന്നീട് ചർച്ച ചെയ്യുമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിൽ അസംബ്ലിയിൽ പാസായാൽ അത് പൊതുരേഖയാകുമെന്നും അതിനുശേഷം മുന്നണിയിൽ ചർച്ച ചെയ്യുമെന്ന് പറയുന്നതിന് എന്ത് പ്രസക്തിയാണുള്ളതെന്നും […]
Read more
Advertisement
WhiteswanTV Footer