കൊല്ലം: കൊല്ലം പുനലൂരിൽ ബേക്കറിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അംബാസിഡർ ബേക്കറിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ബേക്കറിക്ക് പുറത്തുവച്ച് തുടങ്ങിയ വാക്കേറ്റം പിന്നീട് അകത്തേക്കും വ്യാപിക്കുകയായിരുന്നു.
രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ യുവാക്കൾ പരസ്പരം ആക്രമിക്കുകയും കസേരകൾ ഉപയോഗിച്ച് അടിക്കുകയും ചെയ്തതോടെ ബേക്കറിയിൽ വലിയ നാശനഷ്ടം സംഭവിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവായി ബേക്കറി ഉടമ പുനലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.



