Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: clash

കൊല്ലത്ത് ബേക്കറിയിൽ യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്

കൊല്ലം: കൊല്ലം പുനലൂരിൽ ബേക്കറിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അംബാസിഡർ ബേക്കറിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ബേക്കറിക്ക് പുറത്തുവച്ച് തുടങ്ങിയ വാക്കേറ്റം പിന്നീട് അകത്തേക്കും വ്യാപിക്കുകയായിരുന്നു. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ യുവാക്കൾ പരസ്പരം ആക്രമിക്കുകയും കസേരകൾ ഉപയോഗിച്ച് അടിക്കുകയും ചെയ്തതോടെ ബേക്കറിയിൽ വലിയ നാശനഷ്ടം സംഭവിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവായി ബേക്കറി ഉടമ പുനലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ […]
Read more

വിവാഹസദ്യ വിളമ്പുന്നതിനിടെ വരന്റെ ബന്ധുക്കളും കേറ്ററിങ്ങുകാരും ഏറ്റുമുട്ടി

ഇടുക്കി: വിവാഹസദ്യക്കിടെ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിലേക്ക് നീങ്ങി. സംഭവത്തിൽ വരന്റെ ബന്ധുക്കളും കേറ്ററിങ് ജീവനക്കാരും ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ഗ്രാമ്പി സ്വദേശികളായ പൊൻരാജ് (60), സുധ (37), റിധിൻ (17), സുബാഷ് (35), രാജേന്ദ്രൻ (40), കേറ്ററിങ് ഉടമ ജിയോ (38), ജീവനക്കാരായ അഭിജിത്ത് (22), അമൽ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പീരുമേട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം നടന്നത്. വിവാഹ […]
Read more

പെൺകുട്ടിയുമായി സെൽഫിയെടുത്തതിന്റെ പേരിൽ സംഘർഷം: ഏഴുപേർ പോലീസ് പിടിയിൽ

പത്തനംതിട്ട: പെൺകുട്ടിയുമായി സെൽഫിയെടുത്തതിന്റെ പേരിൽ സം​ഘ‍‍ർഷം. കാപ്പ കേസ് പ്രതിയുടെ ബന്ധുവായ യുവതിയുമായി സെൽഫി എടുത്തതിൻ്റെ പേരിൽ തമ്മിൽത്തല്ലിയ ഏഴുപേരെ അടൂർ പോലീസ് പിടികൂടി. അഭിജിത്ത് ബാലൻ, ജിഷ്ണു, സുജിത്ത്, ശരൺകുമാർ, അരുൺ, വിഷ്ണു, ശ്രീകുമാർ എന്നിവരാണ് അറസ്റ്റിലായത്. കാപ്പകേസിൽ ഉൾപ്പെട്ടിരുന്ന അഭിജിത്തിന്റെ ബന്ധുവായ പെൺകുട്ടിയുമായി ചൂരക്കോട് ബദാംമുക്ക് ആശാഭവനിൽ ആഷിക് സെൽഫി എടുത്ത് ഇൻസ്റ്റഗ്രാമിൽ ഇട്ടതാണ് സംഘർഷത്തിന് കാരണമായത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുകയും ജാമ്യം ലഭിക്കുകയും ചെയ്തു.
Read more

ഉത്സവത്തിനിടെ സംഘര്‍ഷം;പോലീസുകാരന് പരിക്ക്

തിരുവനന്തപുരം:കഴക്കൂട്ടത്ത് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരന് പരിക്ക്.കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനമായ ഇന്നലെ രാത്രിയാണ് സംഭവം.എആര്‍ ക്യാമ്പില്‍ നിന്നുള്ള പൊലീസുകാരന്‍ കൊല്ലം ചിതറ സ്വദേശി റിയാസിനാണ് തലയ്ക്ക് പരിക്കേറ്റത്.ഉത്സവശേഷം കൂടിനിന്നവരെ പറഞ്ഞു വിടുന്നതിനിടെയാണ് പോലീസിനെ ആക്രമിച്ചത്.സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിനിടെ കമ്പി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തില്‍ ആറുപേര്‍ കസ്റ്റഡിയിലാണ്.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix