‘അമ്മ’യിലേത് സംഘടനയ്ക്കുള്ളിലെ പ്രശ്‌നം, സർക്കാർ തലത്തിലേക്ക് എത്തിയിട്ടില്ല: മന്ത്രി വിഷ്ണുനാഥ്
കൊല്ലം: താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. നിലവിലെ പ്രശ്‌നങ്ങൾ സംഘടനയ്ക്കുള്ളിലേതാണ് എന്നും സർക്കാർ ഇടപെടേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘അമ്മ’യിലെ വിഷയങ്ങൾ സർക്കാർ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ ഘട്ടത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നും മാധ്യമ വാർത്തകളിലൂടെയാണ് വിഷയത്തെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയും വിഷയത്തിൽ പ്രതികരിച്ചു. ‘അമ്മ’യിലെ പ്രശ്‌നങ്ങൾ ഗൗരവമായി […]
Read more

