ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; 1.83 കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
കൊല്ലം: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ 1.83 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. ഹിമാചൽ പ്രദേശിലെ ബാബാനഗർ സ്വദേശിയായ സൂര്യകാന്തിനെയാണ് കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് പിടികൂടിയത്. വ്യാജ ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് പുത്തൂർ സ്വദേശിയിൽ നിന്ന് 1.83 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. കൊല്ലം റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബാബാനഗറിലെത്തിയാണ് പ്രതിയെ പിടികൂടിയത്. തട്ടിയെടുത്ത തുകയിൽ 15 ലക്ഷത്തോളം […]
Read more

