Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മദ്യപിക്കുന്നതിനിടെ വാക്കുതർക്കം; രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കൊല്ലം ചിതറയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ജിജോ(37)യെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. സമരഭൂമിയിലെ താമസക്കാരായ വിനോദ്, ദീപു എന്നിവരെയാണ് പ്രതി ആക്രമിച്ചത്. ഇവർക്കൊപ്പം മദ്യപിച്ചിരുന്ന ജിജോ വാക്കുതർക്കത്തിനിടെ കൈവശം കരുതിയിരുന്ന കൊടുവാൾ ഉപയോഗിച്ച് വിനോദിന്റെ തലയിൽ വെട്ടുകയായിരുന്നു.

തടയാൻ ശ്രമിച്ച ദീപുവിനെയും തലക്കും ശരീരഭാഗങ്ങളിലും വെട്ടിപ്പരിക്കേൽപ്പിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ ജിജോയെ അഞ്ചൽ പൊലീസിന്റെ സഹായത്തോടെ ചിതറ പൊലീസ് പിടികൂടുകയായിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer