Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

ശാസ്താംകോട്ടയിൽ ബൈക്ക് മതിലിലേക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കൊല്ലം: ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ചെറുകര കൗസ്തുഭം വീട്ടിൽ ശ്രീഹരി (24) ആണ് മരിച്ചത്. കൊല്ലം-തേനി ദേശീയപാതയിലെ ഭരണിക്കാവ് ജംഗ്ഷന് സമീപമുള്ള കടപുഴ റോഡിൽ രാത്രി 11 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശ്രീഹരിയെ ഉടൻ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
Read more

വിഷു ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി സ്വദേശി പോന്നന്

കൊല്ലം: വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കരുനാഗപ്പള്ളി സ്വദേശിയായ പൊന്നന് ലഭിച്ചു. VB 135452 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്. പൊന്നനും ഭാര്യ രാധാമണിയും മകൻ വിനോദ് കുമാറും ചേർന്ന് ലോട്ടറി വിൽപ്പന നടത്തുകയാണ്. കൊറോണ കാലത്താണ് കുടുംബം ലോട്ടറി കച്ചവടം ആരംഭിച്ചത്. കരുനാഗപ്പള്ളിയിലെ അമ്മാ ഏജൻസിയിൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. വിൽക്കാനുള്ള ടിക്കറ്റുകൾ വാങ്ങാൻ പോയപ്പോഴാണ് ഈ ടിക്കറ്റ് എടുത്തതെന്ന് പൊന്നൻ പറഞ്ഞു. തന്റെ ഭാഗ്യ നമ്പറായ […]
Read more

കടയ്ക്കലിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം കടയ്ക്കലിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുമുക്ക് സ്വദേശികളായ സുഗതനും ഭാര്യ ലതയുമാണ് മരിച്ചത്. ഇന്ന് ഇരുവരും വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് സംഭവം ഉണ്ടായത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.വർഷങ്ങളായി വിദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന ഇവർ ഇത്തവണ നാട്ടിൽ എത്തിയ ശേഷം തിരിച്ചുപോകാനായിരുന്നു പദ്ധതി. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.
Read more

കോടികളുടെ സ്വത്ത് മക്കൾക്ക് നൽകി; ഉപേക്ഷിക്കപ്പെട്ട വയോധികനെ ഗാന്ധിഭവൻ ഏറ്റെടുത്തു

കൊല്ലം: കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ മക്കൾക്ക് എഴുതി നൽകിയ ശേഷം ഉപേക്ഷിക്കപ്പെട്ട വയോധികനെ സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹായത്തോടെ ഗാന്ധിഭവൻ സ്നേഹാലയം ഏറ്റെടുത്തു. കൊല്ലം കോർപ്പറേഷൻ പരിധിയിലെ അറുന്നൂറ്റിമംഗലം ഡിവിഷനിൽ താമസിക്കുന്ന കരുനാഗപ്പള്ളി സ്വദേശിയായ പി.എൻ. രവീന്ദ്രനാഥ് (85) നെയാണ് സംരക്ഷണത്തിലാക്കിയത്. വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ജോലി രാജിവെച്ച് വിദേശത്തേക്ക് പോയ രവീന്ദ്രനാഥ് കഠിനാധ്വാനത്തിലൂടെ വലിയ സാമ്പത്തിക നേട്ടം കൈവരിച്ചു. തുടർന്ന് മക്കളായ അജിത്തിനെയും അനിൽകുമാറിനെയും ഉയർന്ന വിദ്യാഭ്യാസം നൽകി വളർത്തിയെന്നും കുടുംബാംഗങ്ങൾ പറയുന്നു. ശേഷം […]
Read more

റോഡ് മുറിച്ച് കിടക്കവേ സ്ത്രീകളെ ഇടിച്ച് കടന്നുകളഞ്ഞയാളെ പിടികൂടി

കൊല്ലം: റോഡ് മുറിച്ചു കടക്കുന്നതിനിടെ രണ്ട് കാൽനടയാത്രക്കാരായ സ്ത്രീകളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്ന് പിടികൂടി. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിയും വിമുക്തഭടനുമായ സുരേന്ദ്രൻ ആണ് ശാസ്താംകോട്ട പൊലീസിന്റെ കസ്റ്റഡിയിൽ എടുത്തത്. അപകടത്തിൽ തേവലക്കര സ്വദേശി സുനിത (54), ശൂരനാട് സ്വദേശി അമ്പിളി (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ശാസ്താംകോട്ട കെഎസ്എഫ്ഇ ശാഖയിലെ ജീവനക്കാരികളാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ ശാസ്താംകോട്ട ജംക്ഷനിൽ വെച്ചാണ് അപകടം നടന്നത്. ഇടിച്ചിട്ട ശേഷം കാർ […]
Read more

നേരിൽ കണ്ടു പരിശോധനയില്ലാതെ രജിസ്ട്രേഷൻ പുതുക്കൽ; വനിതാ മോട്ടോർ വാഹന ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

കൊല്ലം: വാഹനങ്ങൾ നേരിൽ കണ്ടു പരിശോധന നടത്താതെ രജിസ്ട്രേഷൻ പുതുക്കിയ വനിതാ മോട്ടോർ വാഹന ഇൻസ്പെക്ടർക്കെതിരെ നടപടി സ്വീകരിച്ചു. കൊല്ലം ആർ.ടി. ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ എസ്. മഞ്ജുവിനെയാണ് ഗതാഗത കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മറ്റ് ജില്ലകളിൽ നിന്നുള്ള വാഹനങ്ങൾ ഉൾപ്പെടെ നേരിൽ പരിശോധിക്കാതെ രജിസ്ട്രേഷൻ പുതുക്കി നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി. ആകെ 19 വാഹനങ്ങൾക്ക് പരിശോധന ഇല്ലാതെയാണ് രജിസ്ട്രേഷൻ പുതുക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. മറ്റു ആർ.ടി. ഓഫീസുകളുടെ പരിധിയിലുള്ള വാഹനങ്ങൾ കൊല്ലം ഓഫീസിൽ […]
Read more

ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 48 പവൻ സ്വർണം നഷ്ടമായി; ബാങ്കിനു മുന്നിൽ സമരമാരംഭിച്ച് യുവതിയും കുടുംബവും

കൊല്ലം: കൊല്ലത്തെ പേരൂർ സഹകരണ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 48 പവൻ സ്വർണം നഷ്ടമായ സംഭവത്തിൽ യുവതിയും കുടുംബവും ബാങ്കിന് മുന്നിൽ സമരം തുടങ്ങി. പേരൂർ സ്വദേശിനിയായ ധന്യ സുജിത്താണ് അമ്മയോടും മക്കളോടുമൊപ്പം പ്രതിഷേധവുമായി രംഗത്തെത്തിയത്. 2013 മുതൽ ധന്യ ബാങ്കിലെ ലോക്കർ ഉപയോഗിച്ചുവരികയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 22ന് ലോക്കർ തുറക്കാൻ ബാങ്കിലെത്തിയപ്പോൾ, ലോക്കർ കൈകാര്യം ചെയ്യുന്ന ജീവനക്കാരൻ അവധിയിലാണെന്ന് പറഞ്ഞ് പിന്നീട് വരാൻ ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു. തുടർന്ന് ഏപ്രിൽ 27ന് വീണ്ടും ബാങ്കിലെത്തി ലോക്കർ […]
Read more

പൂച്ചപെറ്റുകിടന്ന ഖജനാവിൽ ഗാരന്റികൾ നടപ്പാക്കാൻ പണമുണ്ട്: കെ എൻ ബാലഗോപാൽ

കൊല്ലം: യുഡിഎഫിന്റെ അഞ്ച് ഗാരന്റികളും നടപ്പാക്കാനുള്ള സാമ്പത്തികശേഷി കേരളത്തിനുണ്ടെന്ന് മുൻ ധനമന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. കൊട്ടാരക്കരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് സൗജന്യ യാത്രയും ആശ വർക്കർമാരുടെ ശമ്പളവർധനയും മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സംസ്ഥാന ഖജനാവിന്റെ സാമ്പത്തികശേഷി വ്യക്തമായതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. “ഖജനാവ് ശൂന്യമാണെന്ന് വിമർശിച്ചിരുന്നവർക്ക് ഇപ്പോൾ യാഥാർത്ഥ്യം മനസ്സിലായിരിക്കുകയാണ്. ആറായിരം കോടി രൂപ ബാക്കി വെച്ചിട്ടാണ് സർക്കാർ അധികാരം ഒഴിഞ്ഞത്,” എന്നും ബാലഗോപാൽ പറഞ്ഞു. പതിനാറാം ധനകാര്യ കമ്മീഷനിലൂടെ സംസ്ഥാനത്തിന് ഈ വർഷം 10,000 […]
Read more

പിണറായിക്കെതിരായ വിമർശനം വിലക്കി; സിപിഎം നേതൃയോഗം ബഹിഷ്കരിച്ചു

കൊല്ലം: തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന സിപിഎം നേതൃയോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരായ വിമർശനത്തിന് വിലക്കുണ്ടായതിനെ തുടർന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി യോഗം ബഹിഷ്കരിച്ചു. സിപിഎം കൊട്ടാരക്കരയും നെടുവത്തൂർ ഏരിയ കമ്മിറ്റികളും ചേർന്ന് നടത്തിയ യോഗത്തിലാണ് സംഭവം. ഏരിയ കമ്മിറ്റി അംഗങ്ങളും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചർച്ച നടക്കുന്നതിനിടെയാണ് വിവാദം ഉണ്ടായത്. കരിപ്ര സൗത്ത് ലോക്കൽ സെക്രട്ടറി സി. അജയകുമാർ ആദ്യം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ജോർജ് മാത്യുവിനെ രൂക്ഷമായി വിമർശിച്ചു. കേരളത്തിലെ […]
Read more

കൊട്ടാരക്കരയിൽ 74-കാരിക്ക് നേരെ പൂവൻകോഴിയുടെ ആക്രമണം

കൊല്ലം: കടയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 74-കാരിക്ക് നേരെ പൂവൻകോഴിയുടെ അപ്രതീക്ഷിത ആക്രമണം. കൊട്ടാരക്കര പൂയപ്പള്ളിയിലാണ് സംഭവം. പൂവൻകോഴിയുടെ ആക്രമണത്തിൽ മുഖത്ത് ഗുരുതരമായി പരിക്കേറ്റ പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസ് (74) ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. സമീപത്തെ കടയിൽ നിന്ന് മടങ്ങുന്നതിനിടെ പൂവൻകോഴി ജോയിസിന് മേൽ ചാടി കയറുകയായിരുന്നു. തലയിൽ കയറിയ കോഴി തലയിലും മൂക്കിന്റെ വശത്തും ഇടത് പുരികത്തിന് സമീപവും തുടർച്ചയായി കൊത്തി പരിക്കേൽപ്പിച്ചു. ജോയിസിന്റെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തുമ്പോഴേക്കും […]
Read more
Advertisement
WhiteswanTV Footer