Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നേരിൽ കണ്ടു പരിശോധനയില്ലാതെ രജിസ്ട്രേഷൻ പുതുക്കൽ; വനിതാ മോട്ടോർ വാഹന ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: വാഹനങ്ങൾ നേരിൽ കണ്ടു പരിശോധന നടത്താതെ രജിസ്ട്രേഷൻ പുതുക്കിയ വനിതാ മോട്ടോർ വാഹന ഇൻസ്പെക്ടർക്കെതിരെ നടപടി സ്വീകരിച്ചു. കൊല്ലം ആർ.ടി. ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ എസ്. മഞ്ജുവിനെയാണ് ഗതാഗത കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

മറ്റ് ജില്ലകളിൽ നിന്നുള്ള വാഹനങ്ങൾ ഉൾപ്പെടെ നേരിൽ പരിശോധിക്കാതെ രജിസ്ട്രേഷൻ പുതുക്കി നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി. ആകെ 19 വാഹനങ്ങൾക്ക് പരിശോധന ഇല്ലാതെയാണ് രജിസ്ട്രേഷൻ പുതുക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

മറ്റു ആർ.ടി. ഓഫീസുകളുടെ പരിധിയിലുള്ള വാഹനങ്ങൾ കൊല്ലം ഓഫീസിൽ പരിശോധിക്കണമെങ്കിൽ ആർ.ടി.ഒയുടെ അനുമതി ആവശ്യമാണ്. എന്നാൽ ഈ മാനദണ്ഡം മറികടന്ന് ഏജന്റുമാർ സമർപ്പിച്ച അപേക്ഷകളിൽ രജിസ്ട്രേഷൻ പുതുക്കിയതായി കണ്ടെത്തിയിട്ടുണ്ട്.

ഇതിനു പിന്നിൽ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ ഉണ്ടായിട്ടുണ്ടോ എന്നതടക്കം വിശദമായ അന്വേഷണം നടക്കുമെന്ന് അധികൃതർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer