ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന് പരാതി; എക്സൈസ് പ്രിവന്റീവ് ഓഫീസർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് കള്ളിക്കാട് എക്സൈസ് ചെക്ക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസറെ സസ്പെൻഡ് ചെയ്തു. കെ.എസ്. ഷിൻരാജിനെതിരെയാണ് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ നടപടി സ്വീകരിച്ചത്. ബുധനാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മദ്യപിച്ച് അബോധാവസ്ഥയിലാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര എക്സൈസ് സംഘം പരിശോധന നടത്തി. ഉച്ചകഴിഞ്ഞ് 2.30ഓടെ ചെക്ക്പോസ്റ്റിലെത്തിയ ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി പോയിന്റിലും ചെക്ക്പോസ്റ്റിലെ കണ്ടെയ്നർ മുറിയിലും ആരെയും കണ്ടെത്താനായില്ല. തുടർന്ന് ജനറൽ ഡയറി പരിശോധിച്ചപ്പോൾ രാവിലെ ഒൻപത് മണിക്ക് ഷിൻരാജ് ഡ്യൂട്ടിയിൽ പ്രവേശിച്ചതായി രേഖപ്പെടുത്തിയിരുന്നു. […]
Read more