ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇടതുപക്ഷം തകർന്നുപോയെന്ന് ആരും കരുതേണ്ടതില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ. ശക്തമായിതന്നെ ഇടതുപക്ഷം തിരിച്ചുവരും. എന്തെങ്കിലും പോരായ്മകൾ സംഭവിച്ചുണ്ടെങ്കിൽ അവയെല്ലാം വിശദമായി പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യുമെന്നും ശൈലജ പറഞ്ഞു. മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു ഈ പ്രതികരണം.
വെള്ളിയാഴ്‌ച സുർജിത്ത് ഭവനിൽ കേന്ദ്രകമ്മിറ്റി യോഗത്തിന് തുടക്കമായി. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും ദേശീയ– സാർവ്വദേശീയ വിഷയങ്ങളും ചർച്ചയാകും. കേരളം ഉൾപ്പെടെ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രാഥമിക അവലോകനത്തിലേക്കും കേന്ദ്രകമ്മിറ്റി കടക്കും.






