മലപ്പുറം: ഹരിയാനയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സിപിഎം നേതാവിന്റെ സഹോദരി മരിച്ചു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം. സിദ്ദിഖിന്റെ സഹോദരിയാണ് അപകടത്തിൽ മരണപ്പെട്ടത്.
ഹരിയാനയിലെ ഫിറോസ്പൂരിലുണ്ടായ അപകടത്തിലാണ് ബഷീറ മരിച്ചത്. അവരുടെ ഭർത്താവ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ദമ്പതികളുടെ രണ്ട് മക്കൾക്ക് നിസ്സാര പരുക്കുകളോടെ രക്ഷപ്പെടാനായി.
വിനോദയാത്രയ്ക്കായി കുടുംബം കശ്മീരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. അപകടവിവരം അറിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ നാട്ടിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്.






