കൊല്ലം: കൊല്ലം കടയ്ക്കലിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുമുക്ക് സ്വദേശികളായ സുഗതനും ഭാര്യ ലതയുമാണ് മരിച്ചത്. ഇന്ന് ഇരുവരും വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് സംഭവം ഉണ്ടായത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വർഷങ്ങളായി വിദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന ഇവർ ഇത്തവണ നാട്ടിൽ എത്തിയ ശേഷം തിരിച്ചുപോകാനായിരുന്നു പദ്ധതി. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.






