Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

കൊല്ലം ടിപ്പര്‍ ലോറി അപകടം: ഡ്രൈവർക്ക് ഹെവി ലൈസന്‍സ് ഇല്ലെന്ന് MVD

കൊല്ലം: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കൊട്ടാരക്കര ടിപ്പർ ലോറി അപകടത്തിൽ വാഹനമോടിച്ച ഡ്രൈവർക്കു ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ഇയാൾ ആദ്യമായാണ് വാഹനം ഓടിച്ചതെന്നും കണ്ടെത്തി. ടിപ്പർ ലോറിയിൽ ജിപിഎസ് സംവിധാനവും സ്പീഡ് ഗവർണറും പ്രവർത്തനക്ഷമമായിരുന്നില്ലെന്ന് എംവിഡി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. പെർമിറ്റ് റദ്ദാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. അപകടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി നാഗരാജു ഐപിഎസ് അറിയിച്ചു. […]
Read more

കടയ്ക്കലിൽ ബസ് അപകടം; എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു

കൊല്ലം: അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ 14-കാരൻ ദാരുണമായി മരിച്ചു. കടയ്ക്കൽ മുകുന്നേരി പാലയ്ക്കൽ പുതുവിള പുത്തൻവീട്ടിൽ പരേതനായ സി. രാജുവിന്റെയും സിന്ധ്യ പി. നായറുടെയും മകനായ നവനീത് ആർ.എസ്. നായർ ആണ് മരിച്ചത്. മടത്തറ–കടയ്ക്കൽ റോഡിലെ പാങ്ങലുകാട് അമ്പാടി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നവനീതും അമ്മയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ നവനീതിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. […]
Read more

കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; വിദ്യാർഥിയുൾപ്പെടെ മൂന്ന് മരണം

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് മണ്ണ് കയറ്റിവന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ ദാരുണ അപകടത്തിൽ ഒരു സ്കൂൾ വിദ്യാർഥിയുൾപ്പെടെ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. അമിതവേഗത്തിൽ ഇറക്കം ഇറങ്ങിവന്ന ലോറി ആദ്യം സമീപത്തെ മതിലിൽ ഇടിച്ചശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന മണ്ണ് ബസ് കാത്തുനിന്നവരുടെ മുകളിലേക്ക് മറിഞ്ഞുവീണു. ഇതിനൊപ്പം തകർന്ന ബസ് സ്റ്റോപ്പിന്റെയും മതിലിന്റെയും അവശിഷ്ടങ്ങളും ആളുകളുടെ മേൽ […]
Read more

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 60 കാരി മരിച്ചു

കൊല്ലം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീട്ടമ്മ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകര സ്വദേശിനി ചന്ദ്രിക (60) ആണ് മരിച്ചത്. രോഗലക്ഷണങ്ങൾ ഗുരുതരമായതിനെ തുടർന്ന് ചന്ദ്രികയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഐസിയുവിൽ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ആരോഗ്യവകുപ്പ് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
Read more

NSS തീരുമാനം ആഘോഷിച്ച് താലൂക്ക് യൂണിയൻ; ഗണേഷ്‌കുമാറിനെതിരെ ആഹ്ലാദപ്രകടനം

കൊല്ലം: തന്നെ എൻ.എസ്.എസ്. ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കിയ തീരുമാനത്തെ തുടർന്ന് പത്തനാപുരം താലൂക്ക് യൂണിയന്റെ പുനലൂരിലെ ആസ്ഥാനത്ത് ലഡു വിതരണം ചെയ്ത് ആഹ്ലാദം പ്രകടിപ്പിച്ച് താത്കാലിക ഭരണസമിതി അംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു ആഘോഷം. നായർ സമുദായത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിലാണ് മുൻമന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്ന് താത്കാലിക ഭരണസമിതി ചെയർമാൻ കരിക്കത്തിൽ കെ. തങ്കപ്പൻപിള്ള ആരോപിച്ചു. ഇതേ കാരണത്താലാണ് ഗണേഷ്‌കുമാറിന് മുമ്പ് യൂണിയൻ പ്രസിഡന്റ് സ്ഥാനം നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. […]
Read more

കൈക്കൂലി വാങ്ങുന്നതിനിടെ KSEB എഞ്ചിനീയർ വിജിലൻസിന്റെ പിടിയിൽ

കൊല്ലം: കൈക്കൂലി വാങ്ങുന്നതിനിടെ ചാത്തന്നൂർ കെഎസ്ഇബി സബ് ഡിവിഷൻ എഞ്ചിനീയറെ വിജിലൻസ് സംഘം പിടികൂടി. തഴുത്തല സ്വദേശിയായ നസീറാണ് 5,000 രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെ അറസ്റ്റിലായത്. ഒരു യുവ സംരംഭകൻ തന്റെ കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനായി ആറുമാസം മുൻപ് കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് സബ് ഡിവിഷൻ എഞ്ചിനീയർ രണ്ടുതവണ കെട്ടിടത്തിൽ പരിശോധന നടത്തിയെങ്കിലും കണക്ഷൻ അനുവദിക്കുന്ന നടപടികൾ പൂർത്തിയാക്കിയില്ലെന്നാണ് പരാതി. ‘നടപടിക്രമങ്ങൾ അറിയില്ലേ?’ എന്ന് ചോദിച്ചുകൊണ്ട് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിക്കാരൻ […]
Read more

ബസ് ഓടിക്കുന്നതിനിടെ റീൽസ് കണ്ട KSRTC ഡ്രൈവർക്കെതിരെ നടപടി

കൊല്ലം: കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റീൽസ് കണ്ട ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. കൊട്ടാരക്കര–കൊല്ലം റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ഡ്രൈവർ അഭിജിത്തിനെയാണ് എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ആർടിഒ എ.കെ. ദിലു നിർദേശം നൽകി. ഈ മാസം 18-ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം നടന്നത്. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ മൊബൈൽ ഫോണിൽ റീൽസ് കാണുന്ന ദൃശ്യങ്ങൾ […]
Read more

കൊല്ലം RT ഓഫീസിൽ വൻ ക്രമക്കേട്; 512 വാഹനങ്ങൾക്ക് നിയമവിരുദ്ധ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്

തിരുവനന്തപുരം: കൊല്ലം ആർ.ടി. ഓഫീസിൽ വൻ ക്രമക്കേട് കണ്ടെത്തി. മറ്റ് ആർ.ടി. ഓഫീസുകളുടെ പരിധിയിലുള്ള 512 വാഹനങ്ങൾക്ക് നിയമവിരുദ്ധമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതായി ആഭ്യന്തര വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വെഹിക്കിൾ ഇൻസ്പെക്ടർമാർ മുതൽ ഓഫീസ് ജീവനക്കാർ വരെ ക്രമക്കേടിൽ പങ്കാളികളായതായി കണ്ടെത്തിയിട്ടുണ്ട്. ഓഫീസ് മേധാവിയുടെ അനുമതിയില്ലാതെ മറ്റ് ജില്ലകളിൽ നിന്നെത്തിയ വാഹനങ്ങൾ ഇൻസ്പെക്ടർമാർ പരിശോധിക്കുകയും ജീവനക്കാരുടെ സഹായത്തോടെ വ്യാജ ഫയൽ നമ്പറുകൾ സൃഷ്ടിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകുകയും ചെയ്തിരുന്നതായാണ് കണ്ടെത്തൽ. കഴിഞ്ഞ നാല് മാസത്തിനിടെ […]
Read more

കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം; 7 പേര്‍ ചികിത്സയില്‍

കൊല്ലം: ജില്ലയില്‍ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു. തൃക്കരുവ സ്വദേശിയായ 70 വയസുകാരനാണ് മരിച്ചത്. ജില്ലയില്‍ വിവിധ ആശുപത്രികളിലായി എലിപ്പനി ബാധിച്ച് 7 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. എലിപ്പനി ലക്ഷണങ്ങളോടെ ഇരുപതോളം പേര്‍ നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ഉയരുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം 12,191 പേര്‍ പനി ബാധിച്ച് ചികിത്സ തേടി. ഇതിൽ 105 പേര്‍ക്ക് ഡെങ്കിപ്പനിയും 19 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഇടുക്കിയില്‍ ആറ് പേര്‍ക്ക് മലേറിയയും […]
Read more

പോലീസ് സ്റ്റേഷനിൽ എസ്‌എച്ച്ഒയ്ക്ക് നേരെ ആക്രമണം; യുവാവ് കസ്റ്റഡിയിൽ

പുനലൂർ: പോലീസ് സ്റ്റേഷനിൽ കയറി സ്റ്റേഷൻ ഹൗസ് ഓഫീസറെ ആക്രമിച്ച സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കരവാളൂർ സ്വദേശി വിജോയ് ആണ് കസ്റ്റഡിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് പുനലൂർ പോലീസ് സ്റ്റേഷനിൽ നടന്ന നാടകീയ സംഭവത്തിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പുനലൂർ എസ്‌എച്ച്ഒ സന്തോഷ് കുമാറിന് മൂക്കിന് ഗുരുതര പരിക്കേറ്റു. അദ്ദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്ത പുനലൂർ സ്വദേശി […]
Read more

Recent News

Advertisement
WhiteswanTV Footer