Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

NSS തീരുമാനം ആഘോഷിച്ച് താലൂക്ക് യൂണിയൻ; ഗണേഷ്‌കുമാറിനെതിരെ ആഹ്ലാദപ്രകടനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: തന്നെ എൻ.എസ്.എസ്. ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കിയ തീരുമാനത്തെ തുടർന്ന് പത്തനാപുരം താലൂക്ക് യൂണിയന്റെ പുനലൂരിലെ ആസ്ഥാനത്ത് ലഡു വിതരണം ചെയ്ത് ആഹ്ലാദം പ്രകടിപ്പിച്ച് താത്കാലിക ഭരണസമിതി അംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു ആഘോഷം.

നായർ സമുദായത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിലാണ് മുൻമന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്ന് താത്കാലിക ഭരണസമിതി ചെയർമാൻ കരിക്കത്തിൽ കെ. തങ്കപ്പൻപിള്ള ആരോപിച്ചു. ഇതേ കാരണത്താലാണ് ഗണേഷ്‌കുമാറിന് മുമ്പ് യൂണിയൻ പ്രസിഡന്റ് സ്ഥാനം നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടർ ബോർഡിന്റെ തീരുമാനത്തിൽ ഏറെ സന്തോഷമുണ്ടെന്നും തങ്കപ്പൻപിള്ള പ്രതികരിച്ചു.

ഇതിന് മുമ്പും ഗണേഷ്‌കുമാറിനെതിരായ രാഷ്ട്രീയ സംഭവവികാസങ്ങളിൽ താലൂക്ക് യൂണിയൻ ഭരണസമിതി അംഗങ്ങൾ പരസ്യമായി പ്രതികരിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ മത്സരിച്ച ഗണേഷ്‌കുമാർ യു.ഡി.എഫ്. സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാലയോട് പരാജയപ്പെട്ടപ്പോൾ ഭരണസമിതി അംഗങ്ങൾ ലഡു വിതരണം ചെയ്ത് ആഘോഷിച്ചിരുന്നു.

അന്ന് ഗണേഷ്‌കുമാറിന്റെ പരാജയം പത്തനാപുരം താലൂക്കിലെ നായർ സമൂഹത്തിന്റെ വിജയമാണെന്നായിരുന്നു ഭരണസമിതി അംഗങ്ങളുടെ പ്രതികരണം.

Advertisement
WhiteswanTV Footer