Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

കൊല്ലം- ചെങ്കോട്ട റെയിൽവേ ട്രാക്കിൽ കാട്ടാന; ഒഴിവായത് വൻ ദുരന്തം

തെന്മല: കൊല്ലം-ചെങ്കോട്ട റെയിൽവേ ട്രാക്കിൽ കാട്ടാന ഇറങ്ങിയതിനെ തുടർന്ന് പാലരുവി എക്സ്പ്രസിന്റെ യാത്ര തടസപ്പെട്ടു. ഇന്നലെ പുലർച്ചെയായിരുന്നു ഒറ്റക്കൽ റെയിൽവേ സ്റ്റേഷനും ഇടമണ്ണിനും ഇടയിലുള്ള ഇരപ്പിൻചാൽ ഭാഗത്ത് സംഭവം ഉണ്ടായത്. പുനലൂരിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന പാലരുവി എക്സ്പ്രസിന് മുന്നിലാണ് കാട്ടാന എത്തിയത്. ട്രാക്കിൽ വീണ മരക്കൊമ്പുകൾ ഭക്ഷിച്ചുകൊണ്ടിരുന്ന ആന ട്രെയിൻ എത്തിയിട്ടും മാറിയില്ല. ദൂരത്തുനിന്ന് ആനയെ കണ്ട ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തിയതിനാൽ അപകടം ഒഴിവായി. ഏകദേശം 15 മിനിറ്റോളം ട്രാക്കിൽ നിന്ന ആന, […]
Read more

തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു

കൊല്ലം: കൊല്ലം ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നാട്ടുകാർക്ക് ഭീഷണി ഉയർത്തിയിരുന്ന തെരുവുനായയെ വെടിവെച്ച് കൊന്നു. പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിളയുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. 12-ാം വാർഡിൽ കുട്ടികൾ ഉൾപ്പെടെ മൂന്ന് പേരെ ഈ നായ ആക്രമിച്ചിരുന്നു. തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായിട്ടും നായയെ നിയന്ത്രിക്കാൻ ശ്രമങ്ങൾ ഫലപ്രദമാകാതിരുന്നതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ ഷൂട്ടറെ ഉപയോഗിച്ചാണ് നായയെ വെടിവെച്ചത്. പ്രദേശത്ത് നാട്ടുകാർ ഏറെക്കാലമായി തെരുവുനായ ശല്യത്തിൽ ബുദ്ധിമുട്ടിലായിരുന്നുവെന്ന് അധികൃതർ പറയുന്നു. മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ […]
Read more

രാത്രി അമ്മയെയും മകളെയും ആക്രമിച്ചു; രണ്ട് പേർ പിടിയിൽ

കൊല്ലം: രാത്രി ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും ആക്രമിച്ച സംഭവത്തിൽ സ്ഥിരം കുറ്റവാളികൾ അറസ്റ്റിൽ. ചിതറ മാങ്കോട് സ്വദേശികളായ അനീഷ്, അനീഷിന്റെ സുഹൃത്ത് വിഷ്ണു എന്നിവരെയാണ് ചിതറ പൊലീസ് പിടികൂടിയത്. പൊലീസ് അറിയിച്ച പ്രകാരം വിഷ്ണുവിനെതിരെ ചിതറ, കടക്കൽ സ്റ്റേഷനുകളിലായി ആറോളം ക്രിമിനൽ കേസുകളും അനീഷിനെതിരെ രണ്ട് കേസുകളും നിലവിലുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വിജനമായ റോഡിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും തടഞ്ഞുനിർത്തി പ്രതികൾ മർദ്ദിക്കുകയും അതിക്രമിക്കുകയും ചെയ്തതായി പരാതിയിൽ […]
Read more

കാണാതായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ശാസ്താംകോട്ടയിൽ നിന്ന് കാണാതായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ പറവൂർ റെയിൽവേ സ്റ്റേഷൻ സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. പടിഞ്ഞാറ് വളവിൽ പുത്തൻ വീട്ടിൽ അജിയുടെയും ബീനയുടെയും മകൻ അമൽജിത്ത് (25) ആണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. അമൽജിത്ത് ടിപ്പർ ലോറി ഡ്രൈവറായിരുന്നു. ഇയാൾ ഓടിച്ചിരുന്ന ലോറി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുടുംബത്തോടൊപ്പം കുറച്ച് നാളായി എറണാകുളത്ത് വാടകയ്ക്ക് താമസിച്ചു […]
Read more

വീര്യംകുറഞ്ഞ മദ്യം: യുഡിഎഫിനെതിരെ കെ.എൻ. ബാലഗോപാൽ

കൊല്ലം: വീര്യംകുറഞ്ഞ മദ്യത്തിന്റെ വിഷയത്തിൽ യുഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ.എൻ. ബാലഗോപാൽ എംഎൽഎ ആരോപിച്ചു. അസംബ്ലിയിൽ ബിൽ പാസാക്കിയതിന് ശേഷം മുന്നണിയിൽ ചർച്ച ചെയ്യുമെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, ബിൽ തയ്യാറാക്കി വെച്ച ശേഷം പിന്നീട് ചർച്ച ചെയ്യുമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിൽ അസംബ്ലിയിൽ പാസായാൽ അത് പൊതുരേഖയാകുമെന്നും അതിനുശേഷം മുന്നണിയിൽ ചർച്ച ചെയ്യുമെന്ന് പറയുന്നതിന് എന്ത് പ്രസക്തിയാണുള്ളതെന്നും […]
Read more

മേഘാലയയിൽ നിന്ന് പോസ്റ്റ് ഓഫീസ് പാഴ്സലായി ലഹരികടത്തൽ; പ്രതി പിടിയിൽ

കൊല്ലം: മേഘാലയയിൽ നിന്ന് പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി കഞ്ചാവ് കടത്തിയ കേസിലെ പ്രധാന പ്രതിയെ എക്സൈസ് സംഘം പിടികൂടി. കൊല്ലത്ത് ഒളിവില്‍ കഴിഞ്ഞ പാലക്കാട് കൊല്ലങ്കോട് ത്രാമണി സ്വദേശിയായ ജിജിത് (19) ആണ് അറസ്റ്റിലായത്. സുഹൃത്തുക്കളുടെ പേരിലാണ് പ്രതി കഞ്ചാവ് ഓർഡർ ചെയ്ത് കേരളത്തിലേക്ക് കടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നാലര മാസത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. കൊല്ലത്ത് പുത്തൂരിലെ വാടകവീട്ടിലാണ് പ്രതി ഒളിവിൽ കഴിയുന്നതായി എക്സൈസിന് വിവരം ലഭിച്ചത്. ഇരുപത്തോളം നായകളുടെ സംരക്ഷണത്തിലാണ് പ്രതി ഒളിവില്‍ […]
Read more

പത്തനാപുരത്ത് ടിപ്പറിന്റെ അടിയിൽപ്പെട്ട് 29കാരന് ദാരുണാന്ത്യം

കൊല്ലം: ജില്ലയിൽ ടിപ്പർ അപകടത്തിൽ വീണ്ടും ഒരു ജീവൻ പൊലിഞ്ഞു. പത്തനാപുരം പട്ടാഴിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പട്ടാഴി വടക്കേക്കര മെതുകുമ്മേൽ വിനിത് ഭവനിൽ വിനീത് (29) ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെ ആറാട്ടുപുഴ ജംഗ്ഷന് സമീപത്തായിരുന്നു അപകടം നടന്നത്. പട്ടാഴി ജംഗ്ഷനിൽ നിന്ന് ബൈക്കും ടിപ്പർ ലോറിയും ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു. ആറാട്ടുപുഴയിലെത്തിയപ്പോൾ പിന്നാലെയെത്തിയ ടിപ്പറിന്റെ ഹോൺ കേട്ട് ഭയന്ന വിനീത് ബൈക്ക് വശത്തേക്ക് തിരിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ […]
Read more

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം; ലോറി ഉടമയെയും കേസില്‍ പ്രതി ചേര്‍ക്കും

കൊല്ലം: പത്താം ക്ലാസ് വിദ്യാർത്ഥിയടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കൊട്ടാരക്കര ടിപ്പർ ലോറി അപകടത്തിൽ ലോറി ഉടമ അക്ബറിനെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഗുരുതര വീഴ്ചയുണ്ടായതായും പൊലീസ് വ്യക്തമാക്കി. ഹെവി ലൈസൻസ് ഇല്ലാത്ത ഡ്രൈവറെ വാഹനം ഓടിക്കാൻ അനുവദിച്ചത് ഉടമ അറിഞ്ഞുകൊണ്ടാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് ഗുരുതരമായ അനാസ്ഥയാണെന്ന് പൊലീസ് പറഞ്ഞു. ലോറിയിൽ ജിപിഎസ് പ്രവർത്തിച്ചിരുന്നില്ലെന്നും സ്പീഡ് ഗവർണർ ഇല്ലായിരുന്നെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കാനും […]
Read more

ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം പ്രഖാപിച്ചു

കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണ സംഭവത്തില്‍ അന്വേഷണം. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാകും അന്വേഷണം നടത്തുക. ഇതിനായി തിരുവനന്തപുരം റേഞ്ച് ഡിഐജിക്കാണ് ചുമതല നൽകിയിരിക്കുന്നത്. കൊല്ലം കെഎസ്ആർടിസി നടന്ന ‘പ്രിയദർശിനി സൗജന്യ യാത്ര’ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് സംഭവം ഉണ്ടായത്. ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിനുമിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പായസ വിതരണത്തിനിടെയാണ് മന്ത്രിയുടെ തലയിൽ ചൂട് പായസം വീണത്. സംഭവത്തെ തുടർന്ന് സുരക്ഷാ വീഴ്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്ന […]
Read more

വിഗ്രഹത്തിൽ ചാർത്തിയ സ്വർണ്ണമാല കവർന്ന 2 പേർ പിടിയിൽ

കൊല്ലം: കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല മോഷ്ടിച്ച കേസിൽ സ്ത്രീ അടക്കം രണ്ടുപേർ പിടിയിൽ. തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലം സ്വദേശികളായ ശശികുമാർ (25), മഹാലക്ഷ്മി (60) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 7.30ഓടെ ക്ഷേത്ര കോംപൗണ്ടിൽ അതിക്രമിച്ച് കയറി ഏകദേശം 13 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റോട് കൂടിയ മാല പ്രതികൾ മോഷ്ടിച്ചതായി പൊലീസ് അറിയിച്ചു. ക്ഷേത്ര മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതോടെയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer