മദ്യപിക്കുന്നതിനിടെ വാക്കുതർക്കം; രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ
കൊല്ലം: കൊല്ലം ചിതറയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ജിജോ(37)യെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. സമരഭൂമിയിലെ താമസക്കാരായ വിനോദ്, ദീപു എന്നിവരെയാണ് പ്രതി ആക്രമിച്ചത്. ഇവർക്കൊപ്പം മദ്യപിച്ചിരുന്ന ജിജോ വാക്കുതർക്കത്തിനിടെ കൈവശം കരുതിയിരുന്ന കൊടുവാൾ ഉപയോഗിച്ച് വിനോദിന്റെ തലയിൽ വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച ദീപുവിനെയും തലക്കും ശരീരഭാഗങ്ങളിലും വെട്ടിപ്പരിക്കേൽപ്പിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ […]
Read more

