Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം വൈകുന്നു; പ്രതിഷേധവുമായി ബന്ധുക്കള്‍

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ വൈകുന്നു. അഞ്ചു മൃതദേഹങ്ങളുമായി രാവിലെ 8 മണി മുതൽ ബന്ധുക്കൾ ആശുപത്രിയിൽ കാത്തുനിൽക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനായി ഡോക്ടർ എത്താത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അവധിയിൽ പോയതും പകരം ഡോക്ടർ ഇല്ലാതിരുന്നതുമാണ് പ്രശ്‌നത്തിന് കാരണം. ആശുപത്രി സൂപ്രണ്ട് അവധിയിലാണെന്നും, പകരം ചുമതലയുള്ള ഉദ്യോഗസ്ഥരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും പരാതിക്കാർ പറയുന്നു. ഡിഎംഒക്കും സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ആശുപത്രിക്ക് സമീപം ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. […]
Read more

പുനലൂർ വയോജന കേന്ദ്രത്തിൽ ക്രൂര പീഡനം; ബ്രഹ്‌മദാസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ

കൊല്ലം: കൊല്ലം പുനലൂരിലെ വയോജന കേന്ദ്രത്തിൽ നടന്നത് ഗുരുതര കുറ്റകൃത്യങ്ങളാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അറസ്റ്റിലായ സ്ഥാപന നടത്തിപ്പുകാരൻ ബ്രഹ്‌മദാസ്, 60 വയസിന് മുകളിലുള്ള അന്തേവാസികളായ സ്ത്രീകളെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ. കുളിമുറിയിൽ രഹസ്യ ക്യാമറ സ്ഥാപിച്ച് വയോധികരുടെ ദൃശ്യങ്ങൾ പകർത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. മദ്യം നൽകി ബലപ്രയോഗത്തിലൂടെയും പലതവണ പീഡനം നടത്തിയതായി പരാതികളുണ്ട്. തെന്മല പഞ്ചായത്തിലെ പുനർജനി ചാരിറ്റബിൾ സൊസൈറ്റിയിലെ അന്തേവാസികളായ സ്ത്രീകൾ ബ്രഹ്‌മദാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. നിലവിൽ രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് […]
Read more

കൊട്ടാരക്കര KSRTC ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബു ആണ് മരിച്ചത്. കെഎസ്ആർടിസി ഗ്യാരേജിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്സിന്റെ മുകൾ നിലയിലെ ഓഫീസ് വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. 2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ബാബു ഉൾപ്പെടെ നാല് പേരെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ഒരു വർഷത്തിന് ശേഷം കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിച്ചത്. ഈ കാലയളവിൽ ശമ്പളം ലഭിക്കാതിരുന്നത് വലിയ സാമ്പത്തിക […]
Read more

ചാത്തന്നൂരിലെ യുഡിഎഫ് പരാജയം: അന്വേഷിക്കാന്‍ മൂന്നംഗ സമിതി

കൊല്ലം: ചാത്തന്നൂർ മണ്ഡലത്തിലെ യുഡിഎഫ് പരാജയം അന്വേഷിക്കാൻ കെപിസിസി കമ്മീഷനെ നിയോഗിച്ചു. കെപിസിസി സെക്രട്ടറി എൽ. കെ. ശ്രീധവി ചെയർമാനായ കമ്മീഷനാണ് അന്വേഷണം നടത്തുക. കമ്മീഷനിൽ അംഗങ്ങളായി ജി. ആർ. കൃഷ്ണകുമാർ, എം. സുജയ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ഉണ്ടായിരുന്നിട്ടും ചാത്തന്നൂരിൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സാഹചര്യമാണ് അന്വേഷണത്തിന് കാരണം. 15 ദിവസത്തിനകം റിപ്പോർട്ട് ഡിസിസിക്ക് സമർപ്പിക്കണം. തുടർന്ന് റിപ്പോർട്ട് കെപിസിസിക്ക് കൈമാറും. റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ വീണ്ടും അന്വേഷണം നടത്തുമെന്ന് സൂചനയുണ്ട്. ഇതിനിടെ, […]
Read more

തെന്മലയിലെ അഭയകേന്ദ്രത്തിൽ വയോധികർക്കെതിരെ ക്രൂര പീഡനമെന്ന് പരാതി

കൊല്ലം: കൊല്ലം തെന്മലയിലെ ഒരു അഭയകേന്ദ്രത്തിൽ അന്തേവാസികൾക്കെതിരെ ഗുരുതര പീഡനവും ദുരുപയോഗവും നടന്നതായി ആരോപണം. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ബ്രഹ്മദാസ് മദ്യപിച്ച് പതിവായി മർദിച്ചിരുന്നുവെന്നും ചികിത്സയും അടിസ്ഥാന സൗകര്യങ്ങളും നിഷേധിച്ചിരുന്നുവെന്നുമാണ് അന്തേവാസികളുടെ വെളിപ്പെടുത്തൽ. ബന്ധുക്കളിൽ നിന്ന് പണം വാങ്ങിയിരുന്നെങ്കിലും അന്തേവാസികൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിരുന്നില്ലെന്നും ചിലർ ആരോപിക്കുന്നു. ലൈംഗികാതിക്രമശ്രമങ്ങളും ഉണ്ടായിരുന്നുവെന്ന് അന്തേവാസികളും കെയർടേക്കറും മൊഴി നൽകിയിട്ടുണ്ട്. അഭയകേന്ദ്രത്തിലെ താമസസാഹചര്യങ്ങളും അതീവ ദയനീയമാണെന്നാണ് കണ്ടെത്തൽ. രോഗികളടക്കം ഒൻപത് വയോധികർ ഒരു ചെറിയ മുറിയിലായിരുന്നു താമസം. മുറികളിൽ ദുർഗന്ധവും വൃത്തിഹീനതയും നിറഞ്ഞ […]
Read more

റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊല്ലം: റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുനാഗപ്പള്ളി കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അരവിന്ദും അഞ്ച് സുഹൃത്തുക്കളും മൂന്ന് ബൈക്കുകളിലായി റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചിത്രീകരണത്തിനിടെ രണ്ട് ബൈക്കുകളുടെ ഹാൻഡിലുകൾ തമ്മിൽ തട്ടിയതോടെ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമായി. ഒരു ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മറ്റൊന്ന് സമീപത്തെ ടൈൽസ് കടയുടെ ഗോഡൗണിലേക്കും ഇടിച്ചുകയറി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മൂന്ന് യുവാക്കളെ ശാസ്താംകോട്ട, ഭരണിക്കാവ്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്വകാര്യ […]
Read more

കൊല്ലം ജില്ലയിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലം ജില്ലയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടത്.  ഇരുവരും നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, വയനാട് ജില്ലയിലും ഷിഗെല്ല റിപ്പോർട്ട് ചെയ്തിരുന്നു. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ മൂന്ന് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആയി ഉയർന്നിട്ടുണ്ട്. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ശരീരത്തിലേക്ക് പ്രവേശിക്കുന്ന ബാക്ടീരിയയാണ് ഷിഗെല്ല രോഗത്തിന് കാരണമാകുന്നത്. കഠിനമായ വയറിളക്കം, […]
Read more

സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണം: രൂക്ഷവിമർശനവുമായി ജില്ലാ കൗൺസിൽ

കൊല്ലം: സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനം. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന ആവശ്യം ചില അംഗങ്ങൾ മുന്നോട്ടുവച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉപജാപക സംഘങ്ങളുടെ സ്വാധീനത്തിലാണെന്നും അദ്ദേഹത്തിന് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. ബിനോയ് വിശ്വം വേദിയിൽ ഇരിക്കെവെയായിരുന്നു ഈ വിമർശനങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ സിപിഐ മത്സരിച്ച നാല് മണ്ഡലങ്ങളിൽ ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തീരുമാനങ്ങളാണ് പരാജയത്തിന് […]
Read more

സ്‌കൂട്ടറില്‍ എത്തി പെണ്‍കുട്ടികളെ ആക്രമിക്കുന്ന അജ്ഞാതന്‍; കൊല്ലത്ത് ആശങ്ക

കൊല്ലം: സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നുപിടിക്കുന്ന അജ്ഞാതനെതിരെ വ്യാപക പരാതി. കൊല്ലം റൂറല്‍ പൊലീസ് പരിധിയിലെ വിവിധ സ്ഥലങ്ങളിലായി മൂന്ന് വിദ്യാര്‍ഥിനികള്‍ക്കു നേരെയാണ് സമാനരീതിയിലുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌കൂള്‍ പ്രവേശനോത്സവ ദിനത്തില്‍ ശൂരനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചക്കുവള്ളി-മലനട റോഡില്‍ ബസിറങ്ങി നടന്നു വരികയായിരുന്ന വിദ്യാര്‍ഥിനിയെ അജ്ഞാതന്‍ കടന്നുപിടിച്ചു. ആളൊഴിഞ്ഞ വഴിയില്‍ സ്‌കൂട്ടര്‍ ഓടിച്ച് മുന്നോട്ട് പോയ ശേഷം തിരികെ എത്തിയായിരുന്നു ആക്രമണമെന്ന് പരാതിയില്‍ പറയുന്നു. അതേ ദിവസം തന്നെ കിഴക്കേ കല്ലടയിലും മറ്റൊരു […]
Read more

ശാസ്താംകോട്ടയിൽ വർക്ക്‌ഷോപ്പ് ഉടമ കുത്തേറ്റ് മരിച്ചു; ഒരാൾ അറസ്റ്റിൽ

കൊല്ലം: ശാസ്താംകോട്ടയിലെ വേങ്ങയിൽ ടൂവീലർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിക്കൊലപ്പെടുത്തി. കോവൂർ സ്വദേശി ഷിബു (40) ആണ് മരിച്ചത്. വേങ്ങ മാമ്പുഴമുക്കിൽ ടൂവീലർ വർക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു ഷിബു. മദ്യപാനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ഉന്മേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിക്കപ്പ് ഓട്ടോ ഡ്രൈവറായ ഉന്മേഷ് മുൻപും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രദേശത്ത് ഈ സംഭവം വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer