Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

പിതാവിന്റെ ക്രൂരതയെന്ന് കുട്ടിയുടെ വെളിപ്പെടുത്തൽ; പത്തുവയസ്സുകാരൻ ഗുരുതര പൊള്ളലേറ്റ് ആശുപത്രിയിൽ

കൊല്ലം: പിതാവിന്റെ ക്രൂര പീഡനത്തിനിരയായി ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ പത്തുവയസ്സുകാരനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈനാഗപ്പള്ളി സ്വദേശിയായ ബാലനാണ് സംഭവത്തിൽ ഇരയായത്. കുട്ടിയുടെ നെഞ്ച്, വയർ, ഇടത് തുട, പുറംഭാഗം എന്നിവിടങ്ങളിൽ ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ചൂടുവെള്ളം വീണ് പൊള്ളലേറ്റതാണെന്ന് പറഞ്ഞ് കുട്ടിയെ അന്നുതന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടക്കിയയച്ചു. എന്നാൽ ചൊവ്വാഴ്ച വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴാണ് പരിക്കുകളുടെ ഗുരുതരാവസ്ഥ ഡോക്ടർമാർ തിരിച്ചറിഞ്ഞത്. പരിക്കുകളെക്കുറിച്ച് ഡോക്ടർമാർ […]
Read more

കൊല്ലത്തെ വയോധികരുടെ കൊലപാതകം; പിന്നിൽ ‘സീരിയൽ കില്ലറെന്ന് സംശയം

കൊല്ലം: കൊല്ലം നഗരത്തിൽ മധ്യവയസ്‌കരായ രണ്ട് പേർക്ക് നേരെ നടന്ന കൊലപാതകങ്ങളിൽ സീരിയൽ കില്ലർ ബന്ധമുള്ളതായുണ്ടെന്ന് പോലീസ് സംശയിക്കുന്നു. കൊലപാതകങ്ങളിൽ സമാന സ്വഭാവം കാണുന്നതാണ് കണ്ടെത്തൽ. മേയ് 25-ന് കൊല്ലം കമ്മീഷണർ ഓഫിസിന് സമീപം കടക്ക് മുന്നിൽ കിടന്നുറങ്ങിയ വയോധികനായ രാജേന്ദ്രനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ പ്രതി തമിഴ്‌നാട് സ്വദേശിയാണെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്, പക്ഷേ ഇപ്പോൾവരെ പിടികൂടാനായിട്ടില്ല. മുൻപ് ഏപ്രിൽ 19-ന് പാരിപ്പള്ളിയിൽ പണി നടക്കുന്ന കെട്ടിടത്തിൽ കിടന്നുറങ്ങിയ രവീന്ദ്രൻ കൊല്ലപ്പെട്ട കേസിലും ഈ […]
Read more

ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്ന രണ്ട് പേർ തലനാരിഴയ്ക്ക് രക്ഷപെട്ടു. ഇന്നലെ വൈകിട്ട് ആറുമണിയോടെ കുഴിമതിക്കാട് ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. കുന്നത്തൂർ ഈസ്റ്റ് പൂത്തൂരംവീട്ടിൽ ജി. മനുവിന്റെ കാറാണ് തീപിടിച്ച് കത്തിനശിച്ചത്. മനുവും സഹോദരിയും കാറിലുണ്ടായിരുന്നു. അംബിപൊയ്ക–കുഴിമതിക്കാട് റോഡ് വഴി കരീപ്ര ഭാഗത്തേക്ക് പോകുന്നതിനിടെയാണ് കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇരുവരും വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. പിന്നാലെ കാറിൽ തീപിടിക്കുകയും നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ […]
Read more

സർവീസിൽ നിന്നും വിരമിക്കാനിരിക്കെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്പെൻഷൻ

കൊല്ലം: ഡ്രൈവിംഗ് ലൈസൻസിൽ തിരിമറി നടത്തിയതിന് കൊല്ലം ആർ.ടി.ഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജയകുമാറിനെ സസ്പെന്റ് ചെയ്തു. ചാത്തന്നൂർ മീനാട് സ്വദേശിയായ ഉദ്യോഗസ്ഥൻ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക യൂസർ ഐ.ഡി.യും പാസ്‌വേഡും ഒരു സ്വകാര്യ ഡ്രൈവിംഗ് സ്കൂളിന് നൽകിയാണ് ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട തിരിമറി നടത്തിയത്. സർവീസിൽ നിന്ന് വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്. വകുപ്പുതലത്തിൽ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവഴി മറ്റ് പ്രൊഫഷണലുകളെയും ബന്ധപ്പെട്ട ഇടപാടുകളിൽ […]
Read more

ബിന്ദു കൃഷണയ്ക്ക് നേരെ സൈബര്‍ ആക്രമണം; ജയിപ്പിച്ച് മന്ത്രിയാക്കിയത് ‘വെള്ളാപ്പള്ളിയുടെ തിണ്ണ നിരങ്ങാനല്ല’

കൊല്ലം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിന് പിന്നാലെ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണക്കെതിരേ സാമൂഹ്യമാധ്യമങ്ങളിൽ കടുത്ത വിമർശനവും സൈബർ ആക്രമണവും. യുഡിഎഫ്, കോൺഗ്രസ് അനുകൂലികളിൽ നിന്നാണ് പ്രധാനമായും വിമർശനങ്ങൾ ഉയരുന്നത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധി വിമർശന കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടും രാഷ്ട്രീയ നിലപാടുകളെ വിമർശിച്ചുകൊണ്ടും നിരവധി പേർ രംഗത്തെത്തി. സംഭവത്തിൽ കോൺഗ്രസ് നേതാക്കളും പ്രതികരിച്ചു. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി […]
Read more

സോഷ്യല്‍ മീഡിയ വൈറല്‍ ജോഡികളായ അച്ചാമാസിലെ രത്നമ്മ വിടവാങ്ങി

കൊല്ലം: സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ അച്ചാമാസ് ദമ്പതികളിലെ രത്നമ്മ (69) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. കൊല്ലം പുനലൂർ കലയനാട് സ്വദേശിനിയായ രത്നമ്മ, ഭർത്താവ് തുളസീധരനോടൊപ്പം പങ്കുവെച്ചിരുന്ന റീൽസുകളിലൂടെയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായത്. പ്രായത്തെ വെല്ലുന്ന അവരുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വലിയ വൈറലായി മാറിയിരുന്നു. രത്നമ്മയുടെ സംസ്‌കാരം ഇന്ന് രാവിലെ 11.30-ന് വീട്ടുവളപ്പിൽ നടക്കും. സോഷ്യൽ മീഡിയയിൽ നിരവധി പേർ ഇവരുടെ വീഡിയോകൾക്ക് അനുശോചനം രേഖപ്പെടുത്തി.
Read more

പുനലൂരില്‍ കൂട്ടത്തോടെ ചത്തുവീണ് വവ്വാലുകള്‍; ആശങ്കയില്‍ നാട്ടുകാര്‍

പുനലൂർ: പുനലൂരിൽ വവ്വാലുകള്‍ കൂട്ടമായി ചത്തു വീണു. മരത്തിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകൾ നിലത്ത് വീഴുകയയും പിന്നീട് പിടഞ്ഞ് ചാവുകയുമായിരുന്നു. പ്രദേശത്ത് വെെറോളജി വിഭാഗം പരിശോധന നടത്തി, സാമ്പിളുകൾ പരിശോധനക്ക് അയക്കും. ‘ഒരു വവ്വാൽ ചത്ത് കിടക്കുന്നത് കണ്ടിരുന്നു. ദുർ​ഗന്ധം വന്നതിന് ശേഷമാണ് കണ്ടത്. ദിവസങ്ങൾ കഴിഞ്ഞിരുന്നു. മിനിഞ്ഞാന്നും ഇത്തരത്തിൽ‌ വവ്വാലുകൾ ചത്തുകിടന്നു. ഇന്ന് രാവിലെ അവശ നിലയിൽ വവ്വാലിനെ കണ്ടു. ആദ്യമായാണ് ഇത്തരത്തിൽ തുടർച്ചയായി സംഭവമുണ്ടാകുന്നത്’- പ്രദേശവാസി പറഞ്ഞു സംഭവത്തെ ​ആരോ​ഗ്യവകുപ്പ് ​ഗൗരവമായാണ് എടുത്തിരിക്കുന്നത്. ആളുകളുടെ ആശങ്കയ്ക്ക് […]
Read more

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം: പുനലൂർ പത്തനാപുരം പാതയിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് തൊഴിലാളിക്ക് ദാരുണാദ്യം. മുഹമ്മദ് ഇസ്മായിൽ (55) ആണ് മരണപ്പെട്ടത്. കോന്നി കുന്നണ്ണൂർ നെടിയകാലായിൽ നടന്ന അപകടത്തിൽ ഇദ്ദേഹം ഗുരുതര പരിക്കേറ്റ ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുവായൂരിൽ നിന്ന് പുനലൂരിലേക്ക് പോകുന്നതിനിടെയാണ് സൂപ്പർ ഡീലക്സ് ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് കറങ്ങി മതിലിൽ ഇടിച്ചത്. പുനലൂരിലേക്ക് പോവുകയായിരുന്ന ബസ്സും പത്തനാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന മുഹമ്മദ് ഇസ്മായിലിന്റെ സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ ഡ്രൈവർ […]
Read more

മത്സ്യക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ 42കാരൻ പിടിയിൽ

കൊല്ലം: കൊല്ലത്ത് ഹോൾസെയിൽ മത്സ്യവിൽപന കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ 42കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ടിൽ താമസിക്കുന്ന സിയാദാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര ആൽത്തറമൂട്ടിൽ പ്രവർത്തിച്ചിരുന്ന ആലാട്ടുകാവ് നഗർ 27ൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്. കുറച്ച് നാളുകളായി അടഞ്ഞുകിടന്നിരുന്ന കടയുടെ ഷീറ്റ് മുറിച്ചാണ് പ്രതി അകത്ത് കയറിയത്. കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന വയറിംഗ് കേബിളുകൾ, സീലിംഗ് ഫാൻ, ടേബിൾ ഫാൻ, അലുമിനിയം ചരുവങ്ങൾ, സ്റ്റീൽ പാത്രങ്ങൾ […]
Read more

തക്കാളി ലോറി ബൈക്കിലിടിച്ച് മറിഞ്ഞു; യുവാവിന് ഗുരുതര പരിക്ക്

കൊല്ലം: തക്കാളി കയറ്റിയെത്തിയ ലോറി ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ശാസ്താംകോട്ട–കരുനാഗപ്പള്ളി പ്രധാനപാതയിലെ മൈനാഗപ്പള്ളി കുറ്റിയിൽമുക്കിൽ ശനിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. അപകടത്തിൽ സാരമായി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശി അബ്ദുൽ സലാമിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മകനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് പ്രധാനപാതയിലേക്ക് ബൈക്ക് പ്രവേശിക്കുന്നതിനിടെയാണ് കരുനാഗപ്പള്ളിയിൽ നിന്ന് വന്ന ലോറി ഇടിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer