കൊല്ലം: സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ അച്ചാമാസ് ദമ്പതികളിലെ രത്നമ്മ (69) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. കൊല്ലം പുനലൂർ കലയനാട് സ്വദേശിനിയായ രത്നമ്മ, ഭർത്താവ് തുളസീധരനോടൊപ്പം പങ്കുവെച്ചിരുന്ന റീൽസുകളിലൂടെയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായത്. പ്രായത്തെ വെല്ലുന്ന അവരുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വലിയ വൈറലായി മാറിയിരുന്നു. രത്നമ്മയുടെ സംസ്‌കാരം ഇന്ന് രാവിലെ 11.30-ന് വീട്ടുവളപ്പിൽ നടക്കും. സോഷ്യൽ മീഡിയയിൽ നിരവധി പേർ ഇവരുടെ വീഡിയോകൾക്ക് അനുശോചനം രേഖപ്പെടുത്തി.






