Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

ചാത്തന്നൂരിൽ ആര്‍എസ്എസ് പ്രവർത്തകനെ വീട്ടിലെത്തി കുത്തി ഡിവൈഎഫ്‌ഐ പ്രവർത്തകൻ

കൊല്ലം: ചാത്തന്നൂരിൽ രാഷ്ട്രീയ തര്‍ക്കത്തെ തുടര്‍ന്ന് കത്തിക്കുത്ത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജീവിനെ വീട്ടിലെത്തി കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. വൈകിട്ടോടെയാണ് സംഭവം നടന്നത്. പ്രതി വീട്ടിലെത്തി രാജീവിനെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ കത്തി ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് വിവരം. പരിക്കേറ്റ രാജീവിനെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ചാത്തന്നൂരിലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ […]
Read more

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് നേവി ഉദ്യോഗസ്ഥനായ യുവാവ് വാഹനാപകടത്തിൽ മരിച്ചു. ചിതറ ഐരകുഴി സ്വദേശി അബിൻ കൃഷ്ണ (25) ആണ് മരിച്ചത്. കടയ്ക്കലിൽ ഇന്നലെ രാത്രി കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അബിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ബുള്ളറ്റ് കത്തിച്ചു; അന്വേഷണം ആരംഭിച്ചു

കൊല്ലം: അഞ്ചൽ ആർച്ചലിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ബുള്ളറ്റ് കത്തിച്ചു. ആറന്മുള സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിവേകിന്റെ വാഹനമാണ് കത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കത്തിച്ച ബുള്ളറ്റിന് സമീപത്ത് നിന്ന് ഒരു ഭീഷണിക്കത്തും കണ്ടെത്തിയിട്ടുണ്ട്. പുനലൂരിലെ കോളേജിൽ വെച്ച് ഉണ്ടായ മർദനത്തിന് പ്രതികാരമായാണ് നടപടിയെന്ന് കത്തിൽ പരാമർശിക്കുന്നതായി റിപ്പോർട്ടുണ്ട്. “സിപിഎം കളിച്ചല്ലേ അടിച്ചത്” എന്നും “ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് വിചാരിച്ചോ” എന്നും കത്തിൽ ഭീഷണി ഉള്ളതായി പറയുന്നു. സംഭവത്തിന് പിന്നിൽ […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;സൈക്കോളജിസ്റ്റ് അറസ്റ്റിൽ

കൊല്ലം: വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ കൗൺസലിങിന് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സൈക്കോളജിസ്റ്റ് അറസ്റ്റിൽ. സന്തോഷ് സുകുമാരൻ (69) ആണ് പിടിയിലായത്. ഇയാൾ മയ്യനാട് സ്വദേശിയാണ്. പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ ആശുപത്രിയിൽ കൗൺസലിങിന് എത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ ഒറ്റയ്ക്കായി മുറിക്കുള്ളിൽ പ്രവേശിപ്പിച്ച് കൗൺസലിങ് എന്ന പേരിൽ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. പിന്നീട് പെൺകുട്ടി പത്താം ക്ലാസിലെത്തിയ സമയത്ത് നഗ്നചിത്രങ്ങൾ എടുക്കുകയും സ്വന്തം നഗ്നചിത്രങ്ങൾ കാണിച്ചും ഇയാൾ പീഡനം തുടരുകയായിരുന്നുവെന്ന് അന്വേഷണത്തിൽ […]
Read more

ശാസ്താംകോട്ടയിൽ ബൈക്ക് മതിലിലേക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കൊല്ലം: ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ചെറുകര കൗസ്തുഭം വീട്ടിൽ ശ്രീഹരി (24) ആണ് മരിച്ചത്. കൊല്ലം-തേനി ദേശീയപാതയിലെ ഭരണിക്കാവ് ജംഗ്ഷന് സമീപമുള്ള കടപുഴ റോഡിൽ രാത്രി 11 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശ്രീഹരിയെ ഉടൻ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
Read more

വിഷു ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി സ്വദേശി പോന്നന്

കൊല്ലം: വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കരുനാഗപ്പള്ളി സ്വദേശിയായ പൊന്നന് ലഭിച്ചു. VB 135452 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്. പൊന്നനും ഭാര്യ രാധാമണിയും മകൻ വിനോദ് കുമാറും ചേർന്ന് ലോട്ടറി വിൽപ്പന നടത്തുകയാണ്. കൊറോണ കാലത്താണ് കുടുംബം ലോട്ടറി കച്ചവടം ആരംഭിച്ചത്. കരുനാഗപ്പള്ളിയിലെ അമ്മാ ഏജൻസിയിൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. വിൽക്കാനുള്ള ടിക്കറ്റുകൾ വാങ്ങാൻ പോയപ്പോഴാണ് ഈ ടിക്കറ്റ് എടുത്തതെന്ന് പൊന്നൻ പറഞ്ഞു. തന്റെ ഭാഗ്യ നമ്പറായ […]
Read more

കടയ്ക്കലിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം കടയ്ക്കലിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുമുക്ക് സ്വദേശികളായ സുഗതനും ഭാര്യ ലതയുമാണ് മരിച്ചത്. ഇന്ന് ഇരുവരും വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് സംഭവം ഉണ്ടായത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.വർഷങ്ങളായി വിദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന ഇവർ ഇത്തവണ നാട്ടിൽ എത്തിയ ശേഷം തിരിച്ചുപോകാനായിരുന്നു പദ്ധതി. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.
Read more

കോടികളുടെ സ്വത്ത് മക്കൾക്ക് നൽകി; ഉപേക്ഷിക്കപ്പെട്ട വയോധികനെ ഗാന്ധിഭവൻ ഏറ്റെടുത്തു

കൊല്ലം: കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ മക്കൾക്ക് എഴുതി നൽകിയ ശേഷം ഉപേക്ഷിക്കപ്പെട്ട വയോധികനെ സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹായത്തോടെ ഗാന്ധിഭവൻ സ്നേഹാലയം ഏറ്റെടുത്തു. കൊല്ലം കോർപ്പറേഷൻ പരിധിയിലെ അറുന്നൂറ്റിമംഗലം ഡിവിഷനിൽ താമസിക്കുന്ന കരുനാഗപ്പള്ളി സ്വദേശിയായ പി.എൻ. രവീന്ദ്രനാഥ് (85) നെയാണ് സംരക്ഷണത്തിലാക്കിയത്. വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ജോലി രാജിവെച്ച് വിദേശത്തേക്ക് പോയ രവീന്ദ്രനാഥ് കഠിനാധ്വാനത്തിലൂടെ വലിയ സാമ്പത്തിക നേട്ടം കൈവരിച്ചു. തുടർന്ന് മക്കളായ അജിത്തിനെയും അനിൽകുമാറിനെയും ഉയർന്ന വിദ്യാഭ്യാസം നൽകി വളർത്തിയെന്നും കുടുംബാംഗങ്ങൾ പറയുന്നു. ശേഷം […]
Read more

റോഡ് മുറിച്ച് കിടക്കവേ സ്ത്രീകളെ ഇടിച്ച് കടന്നുകളഞ്ഞയാളെ പിടികൂടി

കൊല്ലം: റോഡ് മുറിച്ചു കടക്കുന്നതിനിടെ രണ്ട് കാൽനടയാത്രക്കാരായ സ്ത്രീകളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്ന് പിടികൂടി. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിയും വിമുക്തഭടനുമായ സുരേന്ദ്രൻ ആണ് ശാസ്താംകോട്ട പൊലീസിന്റെ കസ്റ്റഡിയിൽ എടുത്തത്. അപകടത്തിൽ തേവലക്കര സ്വദേശി സുനിത (54), ശൂരനാട് സ്വദേശി അമ്പിളി (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ശാസ്താംകോട്ട കെഎസ്എഫ്ഇ ശാഖയിലെ ജീവനക്കാരികളാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ ശാസ്താംകോട്ട ജംക്ഷനിൽ വെച്ചാണ് അപകടം നടന്നത്. ഇടിച്ചിട്ട ശേഷം കാർ […]
Read more

നേരിൽ കണ്ടു പരിശോധനയില്ലാതെ രജിസ്ട്രേഷൻ പുതുക്കൽ; വനിതാ മോട്ടോർ വാഹന ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

കൊല്ലം: വാഹനങ്ങൾ നേരിൽ കണ്ടു പരിശോധന നടത്താതെ രജിസ്ട്രേഷൻ പുതുക്കിയ വനിതാ മോട്ടോർ വാഹന ഇൻസ്പെക്ടർക്കെതിരെ നടപടി സ്വീകരിച്ചു. കൊല്ലം ആർ.ടി. ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ എസ്. മഞ്ജുവിനെയാണ് ഗതാഗത കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മറ്റ് ജില്ലകളിൽ നിന്നുള്ള വാഹനങ്ങൾ ഉൾപ്പെടെ നേരിൽ പരിശോധിക്കാതെ രജിസ്ട്രേഷൻ പുതുക്കി നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി. ആകെ 19 വാഹനങ്ങൾക്ക് പരിശോധന ഇല്ലാതെയാണ് രജിസ്ട്രേഷൻ പുതുക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. മറ്റു ആർ.ടി. ഓഫീസുകളുടെ പരിധിയിലുള്ള വാഹനങ്ങൾ കൊല്ലം ഓഫീസിൽ […]
Read more

Recent News

Advertisement
WhiteswanTV Footer