Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 48 പവൻ സ്വർണം നഷ്ടമായി; ബാങ്കിനു മുന്നിൽ സമരമാരംഭിച്ച് യുവതിയും കുടുംബവും

കൊല്ലം: കൊല്ലത്തെ പേരൂർ സഹകരണ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 48 പവൻ സ്വർണം നഷ്ടമായ സംഭവത്തിൽ യുവതിയും കുടുംബവും ബാങ്കിന് മുന്നിൽ സമരം തുടങ്ങി. പേരൂർ സ്വദേശിനിയായ ധന്യ സുജിത്താണ് അമ്മയോടും മക്കളോടുമൊപ്പം പ്രതിഷേധവുമായി രംഗത്തെത്തിയത്. 2013 മുതൽ ധന്യ ബാങ്കിലെ ലോക്കർ ഉപയോഗിച്ചുവരികയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 22ന് ലോക്കർ തുറക്കാൻ ബാങ്കിലെത്തിയപ്പോൾ, ലോക്കർ കൈകാര്യം ചെയ്യുന്ന ജീവനക്കാരൻ അവധിയിലാണെന്ന് പറഞ്ഞ് പിന്നീട് വരാൻ ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു. തുടർന്ന് ഏപ്രിൽ 27ന് വീണ്ടും ബാങ്കിലെത്തി ലോക്കർ […]
Read more

പൂച്ചപെറ്റുകിടന്ന ഖജനാവിൽ ഗാരന്റികൾ നടപ്പാക്കാൻ പണമുണ്ട്: കെ എൻ ബാലഗോപാൽ

കൊല്ലം: യുഡിഎഫിന്റെ അഞ്ച് ഗാരന്റികളും നടപ്പാക്കാനുള്ള സാമ്പത്തികശേഷി കേരളത്തിനുണ്ടെന്ന് മുൻ ധനമന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. കൊട്ടാരക്കരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് സൗജന്യ യാത്രയും ആശ വർക്കർമാരുടെ ശമ്പളവർധനയും മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സംസ്ഥാന ഖജനാവിന്റെ സാമ്പത്തികശേഷി വ്യക്തമായതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. “ഖജനാവ് ശൂന്യമാണെന്ന് വിമർശിച്ചിരുന്നവർക്ക് ഇപ്പോൾ യാഥാർത്ഥ്യം മനസ്സിലായിരിക്കുകയാണ്. ആറായിരം കോടി രൂപ ബാക്കി വെച്ചിട്ടാണ് സർക്കാർ അധികാരം ഒഴിഞ്ഞത്,” എന്നും ബാലഗോപാൽ പറഞ്ഞു. പതിനാറാം ധനകാര്യ കമ്മീഷനിലൂടെ സംസ്ഥാനത്തിന് ഈ വർഷം 10,000 […]
Read more

പിണറായിക്കെതിരായ വിമർശനം വിലക്കി; സിപിഎം നേതൃയോഗം ബഹിഷ്കരിച്ചു

കൊല്ലം: തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന സിപിഎം നേതൃയോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരായ വിമർശനത്തിന് വിലക്കുണ്ടായതിനെ തുടർന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി യോഗം ബഹിഷ്കരിച്ചു. സിപിഎം കൊട്ടാരക്കരയും നെടുവത്തൂർ ഏരിയ കമ്മിറ്റികളും ചേർന്ന് നടത്തിയ യോഗത്തിലാണ് സംഭവം. ഏരിയ കമ്മിറ്റി അംഗങ്ങളും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചർച്ച നടക്കുന്നതിനിടെയാണ് വിവാദം ഉണ്ടായത്. കരിപ്ര സൗത്ത് ലോക്കൽ സെക്രട്ടറി സി. അജയകുമാർ ആദ്യം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ജോർജ് മാത്യുവിനെ രൂക്ഷമായി വിമർശിച്ചു. കേരളത്തിലെ […]
Read more

കൊട്ടാരക്കരയിൽ 74-കാരിക്ക് നേരെ പൂവൻകോഴിയുടെ ആക്രമണം

കൊല്ലം: കടയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 74-കാരിക്ക് നേരെ പൂവൻകോഴിയുടെ അപ്രതീക്ഷിത ആക്രമണം. കൊട്ടാരക്കര പൂയപ്പള്ളിയിലാണ് സംഭവം. പൂവൻകോഴിയുടെ ആക്രമണത്തിൽ മുഖത്ത് ഗുരുതരമായി പരിക്കേറ്റ പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസ് (74) ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. സമീപത്തെ കടയിൽ നിന്ന് മടങ്ങുന്നതിനിടെ പൂവൻകോഴി ജോയിസിന് മേൽ ചാടി കയറുകയായിരുന്നു. തലയിൽ കയറിയ കോഴി തലയിലും മൂക്കിന്റെ വശത്തും ഇടത് പുരികത്തിന് സമീപവും തുടർച്ചയായി കൊത്തി പരിക്കേൽപ്പിച്ചു. ജോയിസിന്റെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തുമ്പോഴേക്കും […]
Read more

യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവിന്‍റെ അച്ഛൻ; പ്രതി കസ്റ്റഡിയിൽ

കൊല്ലം: കൊല്ലം കൊട്ടാരക്കര കിഴക്കേ തെരുവിൽ കുടുംബവഴക്കിനെ തുടർന്ന് യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റിയതായി റിപ്പോർട്ട്. കിഴക്കേത്തെരുവ് സ്വദേശി അലക്സാണ്ടറാണ് മരുമകൾ ജിംസ് ജോണിന്റെ കൈപ്പത്തി വെട്ടിയത്. സംഭവത്തിൽ അലക്സാണ്ടറിന്റെ ഭാര്യയ്ക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഏകദേശം 9.30ഓടെയായിരുന്നു സംഭവം. അലക്സാണ്ടറും ഭാര്യയും തമ്മിലുണ്ടായ വഴക്കിനിടെ ഭാര്യക്ക് വെട്ടേറ്റു. ഇത് കണ്ടെത്തിയ മരുമകൾ ജിംസ് ജോൺ ഇടപെടാൻ ശ്രമിച്ചതോടെയാണ് ആക്രമണം നടന്നതെന്ന് വിവരം. തടയാൻ ശ്രമിക്കുന്നതിനിടെ അലക്സാണ്ടർ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. […]
Read more

പരാജയങ്ങളുടെ കനൽപദങ്ങൾ താണ്ടിയ ബിന്ദു കൃഷ്ണ;വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി

കഷ്ടപ്പാടുകളുടെയും പ്രതിസന്ധികളുടെയും കനൽവഴികൾ ഒന്നിനുപുറകെ ഒന്നായി താണ്ടി, കരിയറിലെയും രാഷ്ട്രീയത്തിലെയും പരാജയങ്ങളുടെ കൈപ്പുനീർ പൂർണ്ണമായി കുടിച്ചുവറ്റിച്ച്, ഒടുവിൽ ജനപിന്തുണയുടെയും വിജയത്തിന്റെയും അത്യുന്നത കൊടുമുടിയിൽ എത്തിനിൽക്കുകയാണ് അഡ്വ. ബിന്ദുകൃഷ്ണ. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് രോഗബാധിതയായ അമ്മയെ പരിചരിക്കുന്നതിനൊപ്പം, ജീവിക്കാൻ വേണ്ടി അച്ഛൻ നടത്തിയിരുന്ന ചെറിയ ചായക്കടയിൽ പാത്രം കഴുകിയും മേശ തുടച്ചും വീട്ടുപണികളെല്ലാം ഒറ്റയ്ക്ക് തീർത്തും പഠിക്കാൻ പോയിരുന്ന ആ സാധാരണ പെൺകുട്ടിയാണ് ഇന്ന് കേരളത്തിന്റെ പുതിയ മന്ത്രിസഭയിൽ അഭിമാനത്തോടെ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. കോൺഗ്രസിന്റെ സമരമുഖങ്ങളിലെ വിട്ടുവീഴ്ചയില്ലാത്ത […]
Read more

പുനലൂരിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

കൊല്ലം: അവധി ആഘോഷത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുനലൂർ മാർക്കറ്റ് ജംഗ്ഷൻ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ നെടുങ്കയം സ്വദേശിനി ഡോയി മോൻ ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പുനലൂർ കേളങ്കാവ് ആർപിഎൽ മേഖലയിലെ ഹെലിപാഡ് ഭാഗത്താണ് സംഭവം നടന്നത്. ഇന്ന് വൈകിട്ട് ഏകദേശം ഏഴുമണിയോടെ നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പുനലൂരിൽ നിന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി വാഹനത്തിനുള്ളിൽ കുടുങ്ങിയ […]
Read more

തിരുവനന്തപുരം–ഡൽഹി രാജധാനി തീപിടുത്തം; യാത്രക്കാർക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ല

കൊല്ലം: തിരുവനന്തപുരം–ഡൽഹി രാജധാനി എക്സ്പ്രസിലുണ്ടായ തീപിടിത്തത്തിൽ ലഗേജുകൾ പൂർണമായി നഷ്ടമായ യാത്രക്കാർക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതി. മലയാളികളടക്കം 35ഓളം യാത്രക്കാർ രാജസ്ഥാനിലെ കോട്ട സ്റ്റേഷനിൽ മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും, 5000 രൂപ വീതം നൽകി റെയിൽവേ അധികൃതർ മടക്കിയയച്ചതായാണ് ആരോപണം. നഷ്ടപരിഹാരത്തിനും നാശനഷ്ട വിവരങ്ങൾക്കും റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരാതി നൽകാനാണ് നിർദേശം നൽകിയതെന്ന് യാത്രക്കാർ പറഞ്ഞു. തീപിടിത്തമുണ്ടായ ബി-1 കോച്ചിലുണ്ടായിരുന്ന കൊല്ലം ചവറ സ്വദേശി എം. അഭിലാഷ്, കുട്ടികളുടെ കരച്ചിൽ കേട്ടാണ് ഉറക്കമുണർന്നതെന്ന് പറഞ്ഞു. കോച്ചിലാകെ […]
Read more

ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കൊല്ലത്ത് ഭർത്താവ് പിടിയിൽ

കൊല്ലം: കുളത്തുപ്പുഴയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. കുളത്തുപ്പുഴ 16 ഏക്കറിൽ വാടകയ്ക്ക് താമസിക്കുന്ന അജീഷാണ് ഭാര്യ അശ്വതിയെ ആക്രമിച്ചത്. കുടുംബ പ്രശ്നങ്ങളാണ് വധശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. നാല് വർഷമായി ഇരുവരും വേർപിരിഞ്ഞ് താമസിച്ചുവരികയായിരുന്നു. ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി കുളത്തുപ്പുഴ ചെമ്പനഴികം ഭാഗത്ത് ഓട്ടോറിക്ഷ കാത്തുനിന്നിരുന്ന അശ്വതിയെ, സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ അജീഷ് ആക്രമിക്കുകയായിരുന്നു. മർദനത്തിനിടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിലേക്ക് കുത്താൻ ശ്രമിച്ചെങ്കിലും അശ്വതി ഒഴിഞ്ഞുമാറിയതിനാൽ പുറത്ത് കുത്തേൽക്കുകയായിരുന്നു. സംഭവത്തിന് […]
Read more

കൊറിയർ സർവീസ് വഴി MDMA കടത്ത്; യുവാവ് അറസ്റ്റിൽ

കൊല്ലം: കൊറിയർ സർവീസ് വഴി മാരക രാസലഹരിമരുന്നായ എം.ഡി.എം.എ കടത്തിയ യുവാവിനെ കൊല്ലം സിറ്റി പോലീസ് പിടികൂടി. പട്ടത്താനം മൈത്രി നഗർ–23 ശാന്തഭവനിൽ വിഷ്ണുലാൽ (25) ആണ് സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 101.07 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. കൊറിയർ വഴി നഗരത്തിൽ വ്യാപകമായി ലഹരിമരുന്ന് വിതരണം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചത്. ഇതിന്റെ ഭാഗമായി വിഷ്ണുലാൽ കുറച്ച് നാളുകളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer