Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി സാനിഷ് അറസ്റ്റിൽ

കൊല്ലം: ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ സാനിഷ് (40) ആണ് പുനലൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് തീർഥാടന യാത്രയ്ക്ക് എത്തിയ കുട്ടിക്കെതിരെയായിരുന്നു അതിക്രമം നടന്നത്. തെങ്കാശിയിൽ നിന്ന് എടത്വാപള്ളിയിലേക്ക് എത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. കൊല്ലത്തിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസിലെ ജനറൽ കമ്പാർട്മെന്റിൽ അപ്പൂപ്പനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി ആരും ശ്രദ്ധിക്കാതെ സ്വന്തം സീറ്റിലേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Read more

അപ്രിയ സത്യങ്ങൾ പറയേണ്ടി വരുമ്പോൾ നഷ്ടപ്പെടുന്നതിനെ ഓർത്ത് ദുഃഖമില്ല: സിആർ മഹേഷ്

കൊല്ലം: മുഖ്യമന്ത്രിസ്ഥാനം ചൊല്ലി കോൺഗ്രസിൽ തുടരുന്ന ചർച്ചകൾക്കിടെ വിമർശനവുമായി കരുനാഗപ്പള്ളി നിയുക്ത എംഎൽഎസി ആർ മഹേഷ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. ജനവികാരം മനസ്സിലാക്കാതെ പ്രവർത്തിക്കുന്നവർക്ക് ഭാവിയിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ധർമ്മടത്ത് പിണറായി വിജയൻ പോലും സമ്മർദ്ദം നേരിട്ട സാഹചര്യം ചൂണ്ടിക്കാട്ടിയ മഹേഷ്, ശക്തമായ വിജയങ്ങൾ നേടിയ മണ്ഡലങ്ങളിലുപോലും രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കാമെന്ന് പറഞ്ഞു. “ജനവികാരം കണ്ടില്ലെന്ന് നടിക്കുന്നവർക്ക് എല്ലാം ഇവിടെ അവസാനിച്ചുവെന്ന് തോന്നാം. പക്ഷേ അങ്ങനെ അല്ല. ജനാധിപത്യത്തിൽ […]
Read more

മേൽക്കൂരയിൽ നിന്ന് വീണ പാമ്പ് കടിച്ചു; 15കാരി ഗുരുതരാവസ്ഥയിൽ

കൊല്ലം: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 15 വയസ്സുകാരിയുടെ ശരീരത്തിലേക്ക് മേൽക്കൂരയിൽനിന്ന് വീണ പാമ്പ് കടിച്ചു. ഗുരുതരാവസ്ഥയിലായ കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പിടവൂർ മൂലംകോട് രാജേഷ് ഭവനിൽ രേവതിക്കാണ് കടിയേറ്റത്. ബുധനാഴ്ച പുലർച്ചെ ഏകദേശം 2.30-ഓടെയായിരുന്നു സംഭവം. ഷീറ്റ് മേൽക്കൂരയുള്ള വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന രേവതിയുടെ ശരീരത്തിലേക്ക് മേൽക്കൂരയിലൂടെ പാമ്പും എലിയും വീണതോടെയാണ് അപകടം ഉണ്ടായത്. എലിശല്യം കാരണം വീട്ടിൽ രാത്രി ലൈറ്റ് കത്തിച്ചാണ് കുടുംബം ഉറങ്ങാറുള്ളത്. കടിയേറ്റതോടെ ഞെട്ടിയുണർന്ന പെൺകുട്ടി പാമ്പിനെ കണ്ട് നിലവിളിച്ചു. […]
Read more

കെഎസ്ആർടിസി ബസുകളിലെ മാലിന്യ സംഭരണികൾ കാണാനില്ല

കൊല്ലം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ബസുകളും ഡിപ്പോകളും ശുചിയാക്കാൻ ആരംഭിച്ച പദ്ധതി ഫലപ്രദമായില്ല. ബസുകളിൽ സ്ഥാപിച്ചിരുന്ന മാലിന്യസംഭരണികളിൽ പലതും ഇപ്പോൾ കാണാനില്ല. ഡിപ്പോകളിലെ കടകളിൽ നിന്നുള്ള മാലിന്യം ശേഖരിക്കാനുള്ള പദ്ധതിയും നടപ്പായിട്ടില്ല. പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന കെഎസ്ആർടിസി ഡിപ്പോകളിൽ വലിയ തോതിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. യാത്രക്കാർ ബസുകളിൽ നിന്നും റോഡുകളിലേക്കും പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും വലിച്ചെറിയുന്നത് പതിവായി മാറിയിട്ടുണ്ട്. ഡിപ്പോകളിൽ പ്രവർത്തിക്കുന്ന കടകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും പരിസരങ്ങളിൽ ഉപേക്ഷിക്കുന്നതും […]
Read more

കൊല്ലത്ത് ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഭർത്താവിന് 31 വർഷം കഠിന തടവും പിഴയും

കൊല്ലം: കൊല്ലത്ത് ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് 31 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും വിധിച്ചു. ഇരവിപുരം വാളത്തുങ്കൽ സ്വദേശി ജയനെയാണ് കൊല്ലം ജില്ലാ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2020 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയെ സംശയിച്ചിരുന്ന ജയൻ റബ്ബർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ആസിഡ് കൈയിൽ കരുതിയാണ് വീട്ടിലെത്തിയത്. തുടർന്ന് ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡ് ഒഴിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും […]
Read more

ദേശീയപാത സർവീസ് റോഡ് നിർമാണത്തിലെ അപാകത; ലോറിയുടെ ടയർ റോഡിൽ താഴ്ന്നു

കൊല്ലം: ദേശീയപാതയിലെ പൊയിൽക്കാവ് അണ്ടർപാസിന് സമീപം സർവീസ് റോഡിൽ ലോറിയുടെ ടയർ താണതിനെ തുടർന്ന് വലിയ ഗതാഗതക്കുരുക്ക് ഉണ്ടായി. റോഡ് നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തെ തുടർന്ന് യാത്രക്കാർക്കും വാഹനങ്ങൾക്കും കിഴക്കോട്ടും തെക്കോട്ടും പോകാൻ ബുദ്ധിമുട്ട് നേരിട്ടു. സർവീസ് റോഡിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് കരാർ ഏറ്റെടുത്ത വാഗാഡ് കമ്പനിയ്‌ക്കെതിരെ നാട്ടുകാർ വിമർശനം ഉയർത്തി. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് പൊയിൽക്കാവിൽ ബസ് കയറാൻ പോലും ബുദ്ധിമുട്ടാണെന്ന് നാട്ടുകാർ പറയുന്നു. പൊരിവെയിലത്ത് ഹൈവേയിൽ […]
Read more

ഭാര്യക്കും മക്കൾക്കും നേരെ ആസിഡ് ആക്രമണം; പ്രതിക്ക് 31 വർഷം കഠിനതടവ്

കൊല്ലം: ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദാണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കിൽ 18 മാസം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവിലുണ്ട്. മയ്യനാട് വടക്കുംകര പടിഞ്ഞാറ്റ് ചേരിയിൽ പ്രശോഭ ഭവനിൽ ജയൻ (40) ആണ് പ്രതി. 2020 ഡിസംബർ 1-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാളത്തുംഗൽ സഹൃദയ […]
Read more

രേഖകളില്ലാത്ത ഒരുലക്ഷം രൂപയുടെ 25 കെട്ടുകളുമായി ഒരാൾ പിടിയിൽ

കൊല്ലം: രേഖകളില്ലാതെ ട്രെയിനിൽ കൊണ്ടുപോകാൻ ശ്രമിച്ച ഏകദേശം 25 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ. കൊട്ടാരക്കര പുത്തൂർ സ്വദേശി ആനന്ദ് ആണ് പുനലൂർ റെയിൽവേ പോലീസിന്റെ പിടിയിലായത്. കൊല്ലം– ചെന്നൈ എഗ്മോർ ട്രെയിനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ പുനലൂർ റെയിൽവേ പൊലീസ് എസ്‌എച്ച്ഒ പ്രദീപ് പി.കെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവം. ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന ആനന്ദിന്റെ ബാഗ് പരിശോധിക്കുമ്പോഴാണ് പണം കണ്ടെത്തിയത്. ഒരു ലക്ഷം രൂപയുടെ 25 കെട്ടുകളായി പൊതിഞ്ഞ നിലയിൽ […]
Read more

കൊല്ലത്ത് തുണിക്കടയിൽ തീപ്പിടിത്തം; ആളപായമില്ല

കൊല്ലം: ചാമക്കട മാർക്കറ്റിനു സമീപം വടയാറ്റുകോട്ടയിൽ തീപ്പിടിത്തം. റൊമാൻസ് എന്ന തുണിക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. ഏഴോളം ഫയർഫോഴ്സ് എഞ്ചിനുകളെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം നടത്തുന്നുണ്ട്. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.
Read more

ആറാം ക്ലാസുകാരനെ മർദിച്ച സംഭവം; കർശന നടപടി സ്വീകരിക്കുമെന്ന് ശിശുക്ഷേമ സമിതി

കൊല്ലം: വെട്ടിത്തിട്ടയിലെ ഒരു സ്ഥാപനത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കിയെന്ന പരാതിയിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി അറിയിച്ചു. സംഭവത്തിൽ ലിവിംഗ് വാട്ടേഴ്സ് സ്ഥാപനത്തിനെതിരെ നടപടിയുണ്ടാകുമെന്നും അന്വേഷണം നടത്തുമെന്നും സമിതി വ്യക്തമാക്കി. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി. ഷൈൻ ദേവ് മാധ്യമങ്ങളോട് പറഞ്ഞത്, സംഭവത്തെക്കുറിച്ച് സമിതി നേരിട്ട് അന്വേഷണം നടത്തുമെന്നും സ്ഥാപനത്തിലെ കുട്ടികളിൽ നിന്ന് മൊഴി രേഖപ്പെടുത്തുമെന്നും ആണ്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ പാചകക്കാരൻ ലൈജ, വാർഡൻ […]
Read more

Recent News

Advertisement
WhiteswanTV Footer