Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

മുൻവൈരാഗ്യം; വിവാഹത്തിനെത്തിയ യുവാക്കളെ കമ്പിവടികൊണ്ട് ആക്രമിച്ചു; എട്ടുപേർ അറസ്റ്റിൽ

കൊല്ലം: കുപ്പണയിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ രണ്ട് യുവാക്കളെ മുൻവിരോധത്തിന്റെ പേരിൽ ആക്രമിച്ച കേസിൽ എട്ടുപേരെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂർ സ്വദേശികളായ നവീൻ (33), സുഹൃത്ത് ഡൊമിനിക് (35) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. കുപ്പണ പൂർണിമയിൽ അച്ചു അശോക് (36), കടവൂർ കുറ്റിയിൽ വീട്ടിൽ മഹേഷ് (37), മുരുന്തൽ ബി തെങ്ങുവിള കിഴക്കതിൽ സുനീഷ് (36), അയത്തിൽ കാർത്തികയിൽ അരുൺ (45), കടവൂർ ചൂറ്റുവിളയിൽ ശ്യാം (37), വർക്കല ഒറ്റൂർ സുരേന്ദ്രനിവാസിൽ ആദർശ് (26), അയത്തിൽ തോട്ടിൻകര […]
Read more

കൊല്ലത്ത് കിണർ പണിക്കിടെ കിണറിന്റെ താഴ്ഭാ​ഗം ഇടിഞ്ഞ് തൊഴിലാളി ഉള്ളിൽപെട്ടു

കൊല്ലം: കൊല്ലം കുണ്ടറ വെള്ളിമണ്ണിൽ കിണർ പണിക്കിടെ അപകടം. കിണറിൻ്റെ താഴ്ഭാഗം ഇടിഞ്ഞ് തൊഴിലാളി ഉള്ളിൽപ്പെട്ടു. 120 അടി താഴ്ചയുള്ള കിണറിലായിരുന്നു സംഭവം. കണ്ണനല്ലൂർ സ്വദേശി ദാവൂദാണ് അപകടത്തിൽപ്പെട്ടത്. കുപ്പണ സ്വദേശി വിവേകിന്റെ നിർമ്മാണത്തിൽ ഇരുന്ന വീട്ടിലെ കിണറിലായിരുന്നു അപകടം. ഫയർഫോഴ്സ് എത്തി തൊഴിലാളിയെ രക്ഷപ്പെടുത്തി.
Read more

പെൺകുട്ടിക്ക് മിഠായി വാങ്ങിനൽകിയ 16കാരനെ കുത്തി പരിക്കേൽപ്പിച്ചു

കൊല്ലം: സഹോദരിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നൽകിയതിന്റെ പേരിൽ 16കാരനെ കൊലപ്പെടുത്താന്‍ ശ്രമം. ഒന്നാം പ്രതി ഷോണിന്റ സഹോദരിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കിയതാണ് പ്രകോപനത്തിന് കാരണമായത്. സഹോദരിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കാന്‍ നീ ആരാടാ എന്ന് പറഞ്ഞായിരുന്നു ആക്രമണം.കഴിഞ്ഞ 27-നായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രാത്രി 12 മണിക്ക് വീട്ടില്‍ നിന്ന് വിളിച്ച് പുറത്തിറക്കിയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വാരിയെല്ലിനാണ്കുത്തേറ്റത് .
Read more

500രൂപ മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മർദ്ദിച്ചെന്ന് പരാതി

കൊല്ലം: പുനലൂരില്‍ ആറാം ക്ലാസുകാരനെ ണം മോഷ്ടിച്ചെന്ന് ആരോപിച്ച് കെട്ടിത്തൂക്കി മര്‍ദ്ദിച്ചെന്ന് പരാതി. പുനലൂര്‍ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടര്‍ എന്ന സ്ഥാപനത്തിനെതിരെ കുടുംബം പോലീസിൽ പരാതി നല്‍കി. കുട്ടികള്‍ താമസിച്ച് പഠിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടര്‍. അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കവേ കുട്ടി വിസമ്മതം കാണിക്കുകയായിരുന്നു. തുടര്‍ന്നാണ് താന്‍ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് മർദ്ദിച്ചെന്ന് കുട്ടി പറയുന്നത്. വാര്‍ഡനും കുക്കും ചേര്‍ന്നാണ് കൊടും ക്രൂരത നടത്തിയത്. സംഭവത്തില്‍ സ്ഥാപനത്തിലെ വാര്‍ഡനെയും കുക്കിനെയും പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read more

വിഷ്ണു ആനയെ പരിപാലിക്കാൻ എത്തിയതാണ് പിന്നീട് ഡ്രൈവറായി; ഉടമസ്ഥൻ രാജു

കൊല്ലം: തൃശ്ശൂർ പൂരത്തിനടക്കം നിരവധി ഉത്സവങ്ങളിൽ പങ്കെടുത്തിരുന്ന ‘പാർത്ഥസാരഥി’ എന്ന ആനയാണ് അങ്കമാലി കിടങ്ങൂരിൽ വിരണ്ടോടിയതെന്ന് ഉടമ രാജു അറിയിച്ചു. 16 വർഷമായി ആന തന്റെ ഉടമസ്ഥതയിലാണെന്നും, ഇതുവരെ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം മയ്യനാട് സ്വദേശി പ്രദീപാണ് ആനയുടെ ഒന്നാം പാപ്പാൻ. മരിച്ച വിഷ്ണു ആദ്യം ആനയെ പരിപാലിക്കാൻ എത്തിയിരുന്നുവെങ്കിലും പിന്നീട് വാഹന ഡ്രൈവറായി മാറിയിരുന്നു. പാപ്പാന്റെ സഹായിയായും പോകാറുണ്ടായിരുന്നുവെന്ന് ഉടമ വ്യക്തമാക്കി. പത്തനംതിട്ട കൊടുമൺ സ്വദേശിയായ സൗരഭിക്ക് ആന പാട്ടത്തിന് നൽകിയിരുന്നതായിരുന്നു. […]
Read more

മുഖ്യമന്ത്രി ചര്‍ച്ച; കൊള്ളാവുന്ന ഒത്തിരിപ്പേര്‍ ഇവിടെയുണ്ട്, അപ്പുറത്തില്ല: ഷിബു ബേബി ജോൺ

കൊല്ലം: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ തുടങ്ങിയിരുന്നു. സ്വന്തം അഭിപ്രായങ്ങളും പ്രതികരണങ്ങളുമായി നിരവധി നേതാക്കൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ചകളോട് പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ആർഎസ്പി നേതാവ് ഷിബു ബേബി ജോണ്‍. മുഖ്യമന്ത്രി ആകാൻ കൊള്ളാവുന്ന കുറച്ചുപേര്‍ ഇവിടെയുണ്ട്. പക്ഷെ, അപ്പുറത്ത് ഇല്ലെന്നുമാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. വി ഡി സതീശന്‍ മുന്നോട്ടുവെച്ച ടീം യുഡിഎഫ് എന്നുള്ള നിലയിലായിരുന്നു പ്രവര്‍ത്തനം. ജനവികാരം യുഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം […]
Read more

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കൊല്ലം: പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ വയോധികൻ മരിച്ചു. കൊല്ലം മൺറോതുരുത്ത് സ്വദേശി രാജേന്ദ്രൻ (64) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അരിനല്ലൂരിലെ മകളുടെ വീടിന് മുന്നിൽ വെച്ച് അണലിയുടെ കടിയേറ്റത്. കാഴ്ച വൈകല്യമുള്ളയാളായിരുന്നു രാജേന്ദ്രൻ. ആദ്യം കൊല്ലത്തെ ആശുപത്രികളിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു തീവ്രപരിചരണത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
Read more

മൂന്ന് പോക്സോ കേസുകൾ; ജാമ്യത്തിലിറങ്ങിയ പ്രതി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വീണ്ടും പിടിയിൽ

കൊല്ലം: പോക്സോ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വീണ്ടും പിടിയിലായി. തലവൂർ അരിങ്ങട സ്വദേശിയായ അനീഷ് കുമാർ (29) നെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. റോഡിലൂടെ നടന്നുപോകുകയായിരുന്ന വയോധികയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ സമീപത്തെ വയലിലേക്ക് തള്ളിയിട്ട് വസ്ത്രങ്ങൾ കീറി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. അതുവഴി കടന്നുപോയ നാട്ടുകാരാണ് ഇടപെട്ട് വയോധികയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അനീഷ് കുമാറിനെ നാട്ടുകാരും പൊലീസും ചേർന്ന് കണ്ടെത്തി പിടികൂടി. […]
Read more

നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആഭരണം തട്ടാന്‍ ശ്രമം; പൊലീസുകാരന്‍ പിടിയില്‍

കൊല്ലം: പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച പോലീസുകാരൻ പിടിയിലായി. ശൂരനാട് വടക്ക് ആനയടി സ്വദേശി അവിനാഷ് സുരേന്ദ്രന്‍ ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകും മുന്‍പെടുത്ത ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്നും അവിനാഷ് തന്റെ ഫോണിലേക്ക് പകര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു. വ്യാജ അക്കൗണ്ട് വഴി പ്രചരിപ്പിച്ച ചിത്രങ്ങൾ പെൺകുട്ടിയുടെ അമ്മയ്ക്കും വാട്‌സാപ്പിലേക്ക് അയച്ചുകൊടുത്തിരുന്നു. അജ്ഞാതനാണ് ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നും 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയാല്‍ ഇത് തടയാമെന്നുമാണ് അവിനാഷ് […]
Read more

പേവിഷബാധയേറ്റ് 7 വയസ്സുകാരിയുടെ മരണം; 4 ഡോക്ടർമാരുടെ പേരിൽ കേസ്

കൊല്ലം: പ്രതിരോധ വാക്സിൻ എടുത്തിട്ടും ഏഴുവയസ്സുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെ നാല് ഡോക്ടർമാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മെഡിക്കൽ ഓഫീസർമാരായ ദേവി ലക്ഷ്മി, അംജിത, ജയസൂര്യ, സൂപ്രണ്ട് കെ.ആർ. സുനിൽകുമാർ എന്നിവരുടെ പേരിലാണ് നടപടി. കോടതി നിർദേശപ്രകാരമാണ് കേസ് എടുത്തത്. ഒരു വർഷം മുൻപ് തെരുവുനായയുടെ കടിയേറ്റ് കുന്നിക്കോട് സ്വദേശിനിയായ നിയാ ഫൈസൽ മരിച്ച സംഭവത്തിലാണ് കേസ്. കുട്ടിക്ക് പ്രതിരോധ വാക്സിനോടൊപ്പം നൽകേണ്ട ഇമ്യൂണോ ഗ്ലോബുലിൻ നൽകുമ്പോൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയും […]
Read more

Recent News

Advertisement
WhiteswanTV Footer