Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

കൊല്ലത്ത് ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അയിരക്കുഴി സ്വദേശിനിയായ വൈഷ്ണവി (23)യാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് വൈഷ്ണവിയെ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ കടയ്ക്കൽ പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.
Read more

കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ

കൊല്ലം: കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. എംഡിഎംഎ ഉൾപ്പെടെയുള്ള രാസ ലഹരികൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി ജിതിൻ ജെ കുമാർ, ആദിനാട് സ്വദേശി മുർഷിദ് നൗഷാദ്, കർണാടക ഷിമോഗ സ്വദേശിയായ മാലിക് റെഹാൻ ഖാസി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഐസിഎസ് ജംഗ്ഷനിൽ എംഡിഎംഎയുമായി ഒരു യുവതി പിടിയിലായിരുന്നു. ഈ കേസിൽ അലുവ അതുലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ […]
Read more

നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: കൊല്ലം ജില്ലയിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റിൽ. കടയ്ക്കലിലാണ് സംഭവം. തിരുവനന്തപുരം വെള്ളനൂർ സ്വദേശിയായ ജയകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. മടത്തറ മുതൽ കടയ്ക്കൽ വരെ അമിതവേഗത്തിൽ വാഹനം ഓടിച്ച ഇയാൾ വഴിയിലുള്ള നിരവധി വാഹനങ്ങളെ ഇടിച്ച് കടന്നുപോയി. സംഭവം കണ്ട നാട്ടുകാർ ചേർന്ന് വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി ജയകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു. ഇയാൾ ഉപയോഗിച്ച കാറും പൊലീസ് […]
Read more

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പോലീസ് രക്ഷപ്പെടുത്തി

കൊല്ലം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ സമയോചിതമായി ഇടപെട്ട് പോലീസ് രക്ഷപ്പെടുത്തി. കയറിൽ തൂങ്ങി നിന്നിരുന്ന യുവാവിനെ ഉദ്യോഗസ്ഥർ ജീവിതത്തിലേക്ക് ചേർത്തുനിർത്തി. കൊട്ടാരക്കര എസ്.ഐ. പങ്കജ് കൃഷ്ണയും സി.പി.ഒ. കിരണും മിന്നൽവേഗത്തിൽ നടത്തിയ രക്ഷാപ്രവർത്തനമാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്. ശനിയാഴ്ച വൈകിട്ട് വെള്ളാരംകുന്നിൽ 40കാരൻ കയറുമായി മുറിക്കുള്ളിൽ കയറി കതക് അടച്ചതോടെയാണ് സംഭവം. യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുവെന്ന അടിയന്തര വിവരം ലഭിച്ചതോടെ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കതക് ചവിട്ടിത്തുറന്നപ്പോൾ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു യുവാവിനെ കണ്ടത്. […]
Read more

കള്ളനെ പേടിച്ച് സ്വര്‍ണാഭരണങ്ങള്‍ പാഠപുസ്തകത്തില്‍ ഒളിപ്പിച്ചു; കണ്ടെത്തിയത് ആക്രിക്കടയിൽ

കൊല്ലം: കൊല്ലം ചവറയിൽ കള്ളനെ പേടിച്ച് പാഠപുസ്തകത്തില്‍ ഒളിപ്പിച്ച 6 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത് ആക്രിക്കടയിൽ നിന്ന്. മൂന്ന് ദിവസം കഴിഞ്ഞാണ് സ്വര്‍ണം നഷ്ടമായ വിവരം വീട്ടുകാര്‍ അറിഞ്ഞത്. ഉടന്‍ തന്നെ ആക്രിക്കടയിലെത്തി തൊഴിലാളികള്‍ക്കൊപ്പം നടത്തിയ തിരച്ചിലിലാണ് നാല് ഗ്രാം ഒഴികെയുള്ള ആഭരണങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ 23ന് രാവിലെ വീട്ടുകാര്‍ സ്വര്‍ണം അന്വേഷിച്ചപ്പോഴാണ് ആക്രിക്കടയിലെത്തിച്ച കൂട്ടത്തിലെ പുസ്തകത്തില്‍ ഒളിപ്പിച്ച ആഭരണപ്പെട്ടിയിലാണ് ഇതുള്ളതെന്ന് മനസിലായത്. അപ്പോള്‍ തന്നെ കടയില്‍ അറിയിച്ചെങ്കിലും അപ്പോഴേക്കും പുസ്തകം ഉള്‍പ്പെടെ സാധനങ്ങള്‍ മറ്റ് ആക്രികള്‍ക്കൊപ്പം […]
Read more

വാഹന പരിശോധന; കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ 140 വാഹനങ്ങൾക്കെതിരെ കേസ്

കൊല്ലം: എംസി റോഡിൽ മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 140 വാഹനങ്ങൾക്കെതിരെ കേസ് എടുത്തു. ഇതിൽ 2 കെഎസ്ആർടിസി ബസുകളും ഉൾപ്പെടുന്നു. ഇന്നലെ വൈകിട്ട് 4 മുതൽ 6 വരെ കരിക്കം, വാളകം, പൊലിക്കോട് പ്രദേശങ്ങളിലായിരുന്നു പരിശോധന. മൊത്തം 150 വാഹനങ്ങൾ പരിശോധിച്ചു. അമിത വേഗവും മഞ്ഞ വരകൾ ലംഘിച്ച് വാഹനമോടിച്ചതുമാണ് പ്രധാന നിയമലംഘനങ്ങൾ. പരിശോധനയിൽ മോട്ടോർ വാഹന വകുപ്പിന്റെ 6 സംഘങ്ങളും പൊലീസിന്റെ 3 സംഘങ്ങളും ഉൾപ്പെടെ 25 ഉദ്യോഗസ്ഥർ പങ്കെടുത്തു. […]
Read more

കൃഷിയിടത്ത് വയോധികൻ മരിച്ചനിലയിൽ; സൂര്യാതപമേറ്റെന്ന് സംശയം

കൊല്ലം: കുന്നിക്കോട് വയോധികൻ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻതറയിൽ ബേബി ഫിലിപ്പ് (85) ആണ് മരിച്ചത്. സൂര്യാതപമേറ്റതാണ് മരണകാരണമെന്ന് പ്രാഥമികമായി സംശയിക്കുന്നു. ഇന്ന് രാവിലെ സ്വന്തം കൃഷിയിടത്തിലേക്ക് പോയ അദ്ദേഹം പതിനൊന്ന് മണിയോടെയും മടങ്ങിയെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്ത് പൊള്ളലേറ്റതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിശദമായ പരിശോധനയ്ക്ക് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.
Read more

കടുത്ത വരൾച്ച; പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു

കൊല്ലം: കടുത്ത വരൾച്ചയെ തുടർന്ന് ജലസേചന വകുപ്പിന്റെ കല്ലട–പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. വൃഷ്ടിപ്രദേശങ്ങളിൽ വേനൽ മഴ കുറവായതും പോഷകനദികൾ വരണ്ടതുമാണ് പ്രധാന കാരണം. 115.82 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ നിലവിലെ ജലനിരപ്പ് 98.46 മീറ്ററായി കുറഞ്ഞു. കഴിഞ്ഞ 13-ന് ഇത് 100.54 മീറ്ററായിരുന്നു. ജലനിരപ്പ് 95 മീറ്ററിന് താഴെയായാൽ കനാൽ ജലസേചനവും വൈദ്യുതോൽപ്പാദനവും പ്രതിസന്ധിയിലാകുമെന്ന് അധികൃതർ അറിയിച്ചു. അണക്കെട്ടിൽ ഇപ്പോൾ ഏകദേശം 34 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. കല്ലട പവർ ഹൗസിൽ […]
Read more

അലുവ അതുൽ കൊലക്കേസ്: കൂടുതൽ അറസ്റ്റിനു സാധ്യത

കൊല്ലം: അലുവ അതുൽ കൊലക്കേസിൽ കസ്റ്റഡിയിൽ എടുത്തിരുന്ന രണ്ട് പ്രതികളെയും തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി. കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയിൽ നിന്നാണ് പ്രതികളെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നത്. കായംകുളം സ്വദേശി ഷാമോൻ (32), നീണ്ടകര സ്വദേശി അൻഷാദ് (38) എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്. ഷാമോനാണ് കേസിലെ പ്രധാന പ്രതിയെന്ന് പൊലീസ് അറിയിച്ചു. അതുലിനെ കൊലപ്പെടുത്താൻ സംഘത്തിന് പണവും വാഹനവും ഒരുക്കി നൽകിയതും ഷാമോണാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. […]
Read more

യുവതിയുടെ മാല പൊട്ടിച്ചെടുത്ത കേസിൽ യുവാവ് പിടിയിൽ

കൊല്ലം: ബന്ധുവീട്ടിലെത്തിയ യുവതിയുടെ മാല പൊട്ടിച്ചെടുത്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാക്കവയൽചോല സ്വദേശിയായ യദുകൃഷ്ണൻ (24) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇളമ്പലിലെ ബന്ധുവീട്ടിൽ എത്തിയ കരവാളൂർ സ്വദേശിനിയുടെ കഴുത്തിലെ മാലയാണ് പ്രതി പൊട്ടിച്ചെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പരാതിക്കാരിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചതിനെ തുടർന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ദൃശ്യങ്ങളിൽ യുവതിയും പ്രതിയും ഒരുമിച്ച് നടക്കുന്നതായി കണ്ടെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും പരിചയപ്പെട്ടതും, യുവതിയെ കാണാനാണ് പ്രതി സ്ഥലത്തെത്തിയതെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer