Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കല്ലുവാതുക്കലിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളി പുലിക്കുഴിക്ക് സമീപം തൊളിക്കോട് ചരുവിള വീട്ടിൽ രവീന്ദ്രൻ (65) ആണ് മരിച്ചത്. കുടുംബവുമായി അകന്നു താമസിച്ചിരുന്ന രവീന്ദ്രൻ കല്ലുവാതുക്കൽ, പാരിപ്പള്ളി പ്രദേശങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. രാത്രികളിൽ ഒഴിഞ്ഞ കെട്ടിടങ്ങളിൽ കിടന്നുറങ്ങുന്നതായിരുന്നു പതിവെന്നും അവർ വ്യക്തമാക്കി. മൃതദേഹം രക്തം വാർന്ന നിലയിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. മരണം വീഴ്ച മൂലമാണോ, അതോ മറ്റ് ദുരൂഹ സാഹചര്യങ്ങളുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പാരിപ്പള്ളി […]
Read more

ഉത്സവത്തിനിടെ വടിവാൾ വീശി യുവാവിന്റെ പരാക്രമം

കൊല്ലം: കുണ്ടറയിൽ ക്ഷേത്രോത്സവത്തിനിടെ യുവാവ് വടിവാൾ വീശി ഭീതിയുണ്ടാക്കി ആക്രമണം നടത്തിയ സംഭവം നടന്നു. കുണ്ടറ സ്വദേശിയായ അജോയ് അശോകനാണ് ഞാലിയോട് അമ്പിപ്പൊയ്ക ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രിയിൽ ആക്രമണം നടത്തിയത്. അജോയിയുടെ സഹോദരൻ രണ്ടു മാസം മുമ്പ് വാഹനാപകടത്തിൽ മരിച്ചിരുന്നു. അതിനാൽ ഉത്സവം നടത്തരുതെന്ന് ഇയാൾ പലതവണ ക്ഷേത്ര ഭരണസമിതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുമുമ്പ് കമ്മിറ്റി യോഗത്തിനിടെ ഓഫീസിൽ കയറി ബഹളം വെച്ചതിനെ തുടർന്ന് ഭാരവാഹികൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നാട്ടിലെ വിവിധ കുടുംബങ്ങൾ ചേർന്ന് […]
Read more

പുനലൂർ താലൂക്ക് ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി; അന്വേഷണം ആരംഭിച്ച് എക്സൈസ്

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി. ആശുപത്രിയിലെ ഫാർമസിക്ക് സമീപത്തായാണ് ഏകദേശം ഒന്നര മാസം പ്രായമുള്ള ചെടി കണ്ടെത്തിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്. തുടർന്ന് എക്സൈസ് സംഘം ചെടി പിടിച്ചെടുത്തു. പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ചെടി നട്ടത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. പ്രദേശത്ത് സമാനമായി മറ്റെവിടെയെങ്കിലും കഞ്ചാവ് ചെടികൾ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനായി […]
Read more

സ്ത്രീയെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം തടവ്

കൊല്ലം: സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചു. ചടയമംഗലം സ്വദേശി നവാസിനെയാണ് കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി റീന ദാസ് ടി.ആർ ശിക്ഷിച്ചത്. 2019 ഫെബ്രുവരി 24ന് രാത്രി റംല ബീവിയെ വീട്ടിൽ കയറി ആക്രമിച്ചാണ് നവാസ് കൊലപ്പെടുത്തിയത്. മുളകുപൊടി എറിഞ്ഞ ശേഷം കത്തി ഉപയോഗിച്ച് പലതവണ കുത്തിയാണ് കൊല നടത്തിയതെന്ന് കോടതിയിൽ തെളിഞ്ഞു. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും, ഭവനഭേദനത്തിന് 10 വർഷം […]
Read more

അമ്മയ്ക്കൊപ്പം ഉറങ്ങിയ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം; നാടോടി സ്ത്രീക്ക് 5വർഷം കഠിനതടവ്

കൊല്ലം: കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ ദേവി (35)യെ കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി പി.എൻ. വിനോദാണ് ശിക്ഷിച്ചത്. 2025 ഏപ്രിൽ 21-നാണ് സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന അമ്മയുടെ കൂടെ ബസ് സ്റ്റാൻഡിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി. പിന്നാലെ തൃശ്ശൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. ബസിൽ അടൂരിൽനിന്ന് കുട്ടിയുമായി കയറുകയും […]
Read more

കൊല്ലത്ത് വർക്ക്ഷോപ്പ് ഉടമക്ക് ക്രൂര മർദ്ദനം

കൊല്ലം: കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് വർക്ക്ഷോപ്പ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ പൊലീസിന്റെ അനാസ്ഥയ്‌ക്കെതിരെ പരാതി. കേസിൽ പ്രതികൾക്കെതിരെ പരാതി നൽകിയിട്ടും അയിരൂർ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ആരോപണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വർക്ക്ഷോപ്പ് ഉടമ സാജൻ, ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഈ മാസം 10നാണ് സംഭവം നടന്നത്. വർക്കല അയിരൂരിൽ വർക്ക്ഷോപ്പ് നടത്തുന്ന സാജനെ സമീപിച്ച സുധീർ എന്നയാൾ ബൈക്ക് അറ്റകുറ്റപ്പണിക്ക് നൽകി. സാജന്റെ ജോലിക്കാരൻ സുധീറിന്റെ വീട്ടിലെത്തി ബൈക്ക് നന്നാക്കി. […]
Read more

കായംകുളം ലൈംഗികാതിക്രമക്കേസ്: ഇരയുടെ വൈദ്യപരിശോധന വീണ്ടും നടത്താൻ പൊലീസ്

കൊല്ലം: കായംകുളത്തെ ലൈംഗികാതിക്രമക്കേസിൽ ഇരയുടെ വൈദ്യപരിശോധന വീണ്ടും നടത്താൻ പൊലീസ് തീരുമാനിച്ചു. ആദ്യഘട്ടത്തിൽ നടത്തിയ പരിശോധന പര്യാപ്തമല്ലെന്ന ഇരയുടെ ആരോപണത്തെ തുടർന്നാണ് നടപടി. സംഭവം നടന്ന് 11 ദിവസം കഴിഞ്ഞിട്ടും വീണ്ടും പരിശോധന നടത്തുന്നതിനെതിരെ വിമർശനവും ഉയരുന്നുണ്ട്. ഐടി ജീവനക്കാരിയായ ഇരയുടെ വിശദമായ മൊഴി ഇന്നലെ തിരുവനന്തപുരത്ത് കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി. പ്രതി സിനിൽ സബാദ് ഭീഷണിപ്പെടുത്തിയതായും, കേസിൽ നിന്ന് പിന്മാറാൻ പണം വാഗ്ദാനം ചെയ്തതായും യുവതി മൊഴിയിൽ ആരോപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ […]
Read more

ടെറസിൽ കിടന്നുറങ്ങുന്നതിനിടെ സമീപത്തെ കെട്ടിടത്തിന് മുകളിലേക്ക് വീണ് തൊഴിലാളിക്ക് പരിക്ക്

കൊല്ലം: ചൂട് കാരണം രാത്രി ടെറസിൽ ഉറങ്ങാൻ കിടന്ന നിർമ്മാണ തൊഴിലാളി സമീപത്തെ കെട്ടിടത്തിലേക്ക് മറിഞ്ഞ് വീണ് ഗുരുതര പരിക്ക്. ശാസ്താംകോട്ട റവന്യു ടവറിന്റെ ജിപ്സം പണിക്കായി എത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി തംബുരുവിനാണു പരിക്കേറ്റത്. ഫിൽറ്റർ ഹൗസ് ജംക്‌ഷനിലെ സ്വകാര്യ കെട്ടിടത്തിന്റെ മുകളിലുള്ള നിലയിലാണ് തൊഴിലാളികൾ താമസിച്ചിരുന്നത്. രാവിലെ മറ്റ് തൊഴിലാളികൾ എഴുന്നേറ്റപ്പോൾ കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ലായിരുന്നു. തുടർന്നുണ്ടായ തിരച്ചിലിനൊടുവിലാണ് മീപത്തെ ആശുപത്രി കെട്ടിടത്തിന്റെ മുകളിലായി വീണു കിടക്കുന്നത് കണ്ടത്. . തലപൊട്ടി രക്തം വാർന്ന് […]
Read more

രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

കൊല്ലം: കൊല്ലത്ത് നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർ റഹീമിനാണ് പരിക്കേറ്റു. എബനേസർ സ്കൂൾ ഭാഗത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. പാലത്തുംകടവ് റോഡിൽ നിന്നും ഇടയ്ക്കാട് ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് ടോറസ് ലോറിയിലേക്കിടിച്ചത്. അപകടത്തിൽ ആംബുലൻസിന്റെ മുൻഭാഗം തകർന്നു. റഹീമിനെയും ആംബുലൻസിലുണ്ടായിരുന്ന രോഗിയെയും ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊല്ലം: അമ്മയ്ക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അടൂർ ഏനാത്ത് സ്വദേശിയായ അംജത് (23) ആണ് അപകടത്തിൽ മരിച്ചത്. ഷാനവാസിന്റെയും സീനത്തിന്റെയും മകനാണ്. കൊല്ലം–പത്തനംതിട്ട അതിർത്തിയായ ഏഴാംമൈൽ ജങ്ഷനിൽ ഇന്നലെ രാത്രി 9.30ഓടെയാണ് അപകടം ഉണ്ടായത്. അമ്മ സീനത്തിനൊപ്പം ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച ബൈക്ക് മലനട റോഡിൽ നിന്നെത്തിയ കാറുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അംജത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. സീനത്ത് ചികിത്സയിലാണ്. സംഭവത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer