Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം

കൊല്ലം: പുനലൂർ പോലീസ് സ്റ്റേഷനിൽ സ്വയം തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ശരീരത്തില്‍ തീ കൊളുത്തിയ ശേഷം യുവാവ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.90% പൊള്ളലേറ്റ യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഉണ്ടായ കേസിൽ യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. അവിടെവച്ചാണ് കൈയിൽ കരുതിയ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്താനായി ശ്രമിച്ചത്. ആദിവാസി ഉന്നതിയിലെ സുരേഷ് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്.
Read more

അരീക്കോട് തൊഴുത്തിന് തീപിടിച്ചു; കാളപൂട്ട് മത്സരങ്ങൾക്കായി വളർത്തിയ മൂന്ന് കാളകൾ വെന്തുമരിച്ചു

​അരീക്കോട്: പത്തനാപുരം പൂവത്തിക്കണ്ടിയിൽ പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ മൂന്ന് കാളകൾ ദാരുണമായി വെന്തുമരിച്ചു. പൂവത്തിക്കണ്ടി ഫസൽ റഹ്മാൻ എന്ന ബാപ്പുവിന്റെ ഉടമസ്ഥതയിലുള്ള തൊഴുത്തിനാണ് തീപിടിച്ചത്. കാളപൂട്ട് മത്സരങ്ങൾക്കായി ലക്ഷങ്ങൾ ചെലവഴിച്ച് പ്രത്യേകമായി വളർത്തിക്കൊണ്ടുവന്ന കാളകളാണ് അപകടത്തിൽപ്പെട്ടത്. തീപിടുത്തം ഉണ്ടായ ഉടൻ തന്നെ തൊഴുത്ത് പൂർണ്ണമായും അഗ്നിക്കിരയാകുകയും തീ അതിവേഗം പടർന്നതിനാൽ കാളകൾക്ക് പുറത്തുകടക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയുമായിരുന്നു. ​തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. തുടർന്ന് മാവൂരിൽ നിന്ന് […]
Read more

പറവൂരിൽ സ്കൂട്ടറിൽ കാറിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം പറവൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. ചിറക്കര സ്വദേശിനി ചിഞ്ചു (33) ആണ് മരിച്ചത്. ഭർത്താവ് റെജി മോനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവേ പാരിപ്പള്ളി–പറവൂർ റോഡിലെ പുത്തൻകുളത്ത് കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അമിത വേഗതയിൽ എത്തിയ കാർ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ റെജി മോൻ ചികിത്സയിലാണ്. കല്ലമ്പലം കാട്ടുപുതുശേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് സ്‌കൂട്ടറിൽ ഇടിച്ചതെന്ന് റിപ്പോർട്ടുണ്ട്.
Read more

കൊല്ലത്ത് കാറിടിച്ച് ദേശീയ ഹാൻഡ്‌ബോൾ താരം മരിച്ചു

കൊല്ലം: അമിതവേഗത്തിലെത്തിയ കാറിടിച്ച് ദേശീയ ഹാൻഡ്‌ബോൾ താരം മരിച്ചു. ജെ.എൻ.ആർ.എ. നഗർ 229-ൽ വിജയ് ഭവനിൽ താമസിക്കുന്ന അജിത് കുമാറാണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച രാത്രി 10.15-ഓടെ ചിന്നക്കട–ആശ്രാമം റെസിഡൻസി റോഡിലാണ് അപകടം സംഭവിച്ചത്. ആശ്രാമം ഭാഗത്തുനിന്ന് കൊല്ലത്തേക്ക് അമിതവേഗത്തിൽ എത്തിയ കാർ എതിർദിശയിൽ വന്ന ബൈക്കിൽ ഇടിച്ചുകയറുകയായിരുന്നു. പുള്ളിക്കട കോളനിയിലേക്കുള്ള വഴിയുടെ സമീപത്തുവച്ചാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ അജിത് താഴ്ചയിലുള്ള ഇടറോഡിലേക്ക് തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാറിൽ നാല് […]
Read more

‘യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും: പിസി വിഷ്‌ണുനാഥ്

കൊല്ലം: യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ അഞ്ചു മിനിറ്റിനുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്‌ണുനാഥ് പറഞ്ഞു. അരമണിക്കൂർ ചർച്ചചെയ്യാനുള്ള അവസരം പോലും മാദ്ധ്യമങ്ങൾക്ക് നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം, അത് എസ്.ഐ.ആർ കാരണം അല്ലെന്നും ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നതിന്റെ സൂചനയാണെന്നും വ്യക്തമാക്കി. ഭരണവിരുദ്ധ വികാരം വ്യക്തമായി പ്രകടമായതായി വിഷ്‌ണുനാഥ് പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. കുണ്ടറ മണ്ഡലത്തിൽ കഴിഞ്ഞതിലധികം ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വിഷ്‌ണുനാഥ് കൂട്ടിച്ചേർത്തു.
Read more

പശ്ചിമേഷ്യയിലെ യുദ്ധം; മണ്ണെണ്ണയ്ക്ക് 53 രൂപ കൂടും

കൊല്ലം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് മണ്ണെണ്ണ വില കുത്തനെ ഉയർന്നത് മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കി. പുതിയ വിലപ്രകാരം ലിറ്ററിന് 153.59 രൂപയായതോടെ ഇൻബോർഡ് വള്ളങ്ങൾ കടലിൽ പോകാൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണ്. മുൻപ് ലിറ്ററിന് 102 രൂപയായിരുന്നു മണ്ണെണ്ണ വില. എന്നാൽ എണ്ണക്കമ്പനികളുടെ പുതുക്കിയ നിരക്കിനെ തുടർന്ന് മത്സ്യഫെഡ് ഏപ്രിൽ ഒന്നുമുതൽ 51.59 രൂപ വർധിപ്പിച്ചു. ഇതോടെ ചെലവ് വൻതോതിൽ ഉയർന്നിരിക്കുകയാണ്. 10 എച്ച്.പി. എൻജിനുള്ള ഒരു വള്ളം ദിവസേന ഏകദേശം 140 ലിറ്റർ മണ്ണെണ്ണ ഉപയോഗിക്കുന്നു. നിലവിലെ നിരക്കിൽ […]
Read more

തന്‍റെ മകന്‍റെ കാറാണ് അപകടമുണ്ടാക്കിയത്, പക്ഷേ മകൻ കാറിൽ ഇല്ലായിരുന്നു എന്ന് ബിന്ദു കൃഷ്ണ; പരിക്കേറ്റ കുട്ടികളുടെ ചികിത്സ ഏറ്റെടുത്തു

കൊല്ലം: കൊട്ടിക്കലാശത്തിന് ശേഷം മടങ്ങുകയായിരുന്ന കെഎസ്‌യു പ്രവർത്തകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണ. അപകടത്തിൽ പരിക്കേറ്റ ഹോക്കി താരങ്ങളായ രണ്ട് കുട്ടികളുടെ ചികിത്സാ ചെലവ് യുഡിഎഫ് ഏറ്റെടുക്കുമെന്ന് അവർ അറിയിച്ചു. കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമാണ് അപകടം നടന്നത്. കാറിടിച്ചതിനെ തുടർന്ന് പരിക്കേറ്റ കുട്ടികളെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിസിറ്റി ആശുപത്രിയിലേക്കും മാറ്റി. ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള ആൾട്ടോ കാർ അപകടത്തിൽപ്പെട്ടതായും റിപ്പോർട്ടുണ്ട്. എന്നാൽ […]
Read more

ഇടിച്ചത് മകന്റെ വാഹനം തന്നെ, ഓടിച്ചത് വേറെ ആള്‍; ബിന്ദു കൃഷ്ണ

കൊല്ലം: കൊല്ലം ആശ്രാമത്ത് കലാശക്കൊട്ട് കഴിഞ്ഞ് പോകവെ പെണ്‍കുട്ടികളെ ഇടിച്ചു തെറിപ്പിച്ചത് തന്റെ മകന്റെ പേരിലുള്ള വാഹനമാണെന്ന് സ്ഥിരീകരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ. എന്നാല്‍ അപകടം നടന്ന സമയം മകനല്ല വാഹനം ഓടിച്ചതെന്നും അവര്‍ പറഞ്ഞു. ‘മകന്റെ കൂട്ടുകാരനാണ് വാഹനം ഓടിച്ചിരുന്നത്. തിരുവനന്തപുരത്തുള്ള സിപിഐഎം നേതാവിന്റെ മകനാണ്. ഇത് രാഷ്ട്രീയ വിഷയം ആക്കേണ്ട കാര്യമല്ല. എന്റെ മകന് അപകടമുണ്ടായാല്‍ എങ്ങനെയാണോ, അതുപോലെയാണ് എനിക്കീ അപകടം. കുഞ്ഞുങ്ങള്‍ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ എന്നാണ് പ്രാര്‍ത്ഥന’, […]
Read more

തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനം വിദ്യാർഥിനികളെ ഇടിച്ചു

കൊല്ലം: വിദ്യാർഥിനികളെ കാർ ഇടിച്ച് പരിക്കേൽപ്പിച്ച ഡ്രൈവർ പിടിയിൽ. ചൊവ്വാഴ്ച വൈകീട്ട് 6.30-ഓടെയാണ് അപകടം നടന്നത്. കായികപരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വള്ളിക്കീഴ് ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ചിന്നുലക്ഷ്മിയെയും ധനലക്ഷ്മിയെയും അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നടപ്പാതയിലൂടെ നടന്നുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ചിന്നുലക്ഷ്മി അഷ്ടമുടിക്കായലിലേക്ക് തെറിച്ചുവീണു. സമീപത്തുണ്ടായിരുന്നവർ ഉടൻ കുട്ടിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ധനലക്ഷ്മി നടപ്പാതയിൽ വീണ് പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാൽ സ്വകാര്യ […]
Read more

ജീവനക്കാരന്റെ കുത്തേറ്റ് ഹോട്ടൽ ഉടമ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

കൊല്ലം: ജോലിക്കെത്താതിരുന്ന ജീവനക്കാരനെ അന്വേഷിച്ച് എത്തിയ ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തിക്കൊന്നു. എം.സി. റോഡിൽ കുരിയോട്ട് പ്രവർത്തിക്കുന്ന ‘സ്പൈസി’ ഹോട്ടലിന്റെ ഉടമ ആക്കൽ പുള്ളിപ്പച്ചയിൽ സക്കീർ ഹുസൈൻ ആണ് കൊല്ലപ്പെട്ടത്.സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയായ ഹോട്ടൽ ജീവനക്കാരൻ മംഗളൂരു ബെൽത്തങ്ങാടി പേരിമെന്താടി ഹൗസിലെ ഇർഷാദിനെ പിന്നീട് തിരുവനന്തപുരം മണ്ണന്തലയിൽ നിന്ന് പൊലീസ് പിടികൂടി. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഹോട്ടലിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാഴ്സൽ സേവനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്ഥിരം ജീവനക്കാരൻ നാട്ടിലായതിനാൽ, അദ്ദേഹത്തിന്റെ ബന്ധുവായ […]
Read more

Recent News

Advertisement
WhiteswanTV Footer