Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവതിയെ മർദ്ദിച്ചു; കുണ്ടറ എസ്‌ഐക്കെതിരെ പരാതി

കൊല്ലം: ക്ഷേത്രോത്സവത്തിനിടെ യുവതിയെ പൊലീസ് മർദ്ദിച്ചെന്ന പരാതിയുമായി കുണ്ടറയിൽ വിവാദം. സംഭവത്തിൽ കുണ്ടറ എസ്‌ഐ കിരൺക്കെതിരെ യുവതി എസ്‌പിക്ക് പരാതി നൽകി. ഉത്സവത്തിനിടെ ഡിജെ വാഹനത്തിനരികിൽ നിൽക്കുന്നതിനിടെ പൊലീസ് മാറിനിൽക്കാൻ ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. തുടർന്ന് അവിടെ നിന്നിരുന്ന ഒരു യുവാവിനെ പൊലീസ് കാലിൽ പിടിച്ച് വലിച്ചപ്പോൾ, ഇയാൾ യുവതിയുടെ മേൽ വീണതായും അവർ പറഞ്ഞു. ഇത് കണ്ട ഭർത്താവ് പൊലീസിനോട് ചോദ്യം ചെയ്തതോടെ, തുടർന്ന് പൊലീസ് മർദ്ദിച്ചതായും യുവതി ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതി […]
Read more

സ്കൂളുകളിൽ വൈദ്യുതി സുരക്ഷാ ക്ലാസ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

കൊല്ലം: അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി. അപകടങ്ങൾ ഒഴിവാക്കുകയും വൈദ്യുതിസുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനായി ഒരു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് നടത്തുന്നത്. കെഎസ്ഇബി എന്നിവയുടെ സഹകരണത്തോടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബോധവത്കരണ ക്ലാസ് നിർബന്ധമായും സംഘടിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. സ്കൂളുകളിൽ വിവിധ ആഘോഷങ്ങൾ നടത്തുമ്പോൾ താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽനിന്ന് അനുമതി വാങ്ങണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 100-ലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ ഈ നിയമം ബാധകമായിരിക്കും. പഠനത്തെ […]
Read more

അലുവ അതുൽ വധക്കേസ്; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

കൊല്ലം: ജിം സന്തോഷ് കൊലപാതക കേസിലെ മുഖ്യപ്രതിയായിരുന്ന അലുവ അതുലിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെയെത്തിച്ച് തെളിവെടുപ്പുനടത്തി. അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ പുതിയകാവ് പെട്രോൾ പമ്പിന് സമീപത്തും പ്രതികൾ ഗൂഢാലോചന നടത്തിയ കൊട്ടാരക്കര വാളകത്തെ ക്വാറിയിലുമാണ് പ്രതികളെയെത്തിച്ച് തെളിവെടുപ്പുനടത്തിയത്. രണ്ട് സംഘങ്ങളായി വേർതിരിച്ചാണ് പ്രതികളെ തെളിവെടുപ്പിനുകൊണ്ടുവന്നത്. കൊലപാതകത്തിൽ നേരിട്ടുപങ്കെടുത്ത കടത്തൂർ കണ്ണമ്പള്ളി തെക്കതിൽ അനീർ (32), തഴവ കടത്തൂർ കരീപ്പള്ളി കിഴക്കതിൽ വിഷ്ണു (28), കടത്തൂർ വലിയത്ത് പടിഞ്ഞാറ്റതിൽ നൗഫൽ (30), കടത്തൂർ കുന്നേൽ വടക്കതിൽ ഹുസൈൻ (31), […]
Read more

യു പ്രതിഭയ്ക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് എം വി ​ഗോവിന്ദൻ

കൊല്ലം: കായംകുളം നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരെ അധിക്ഷേപ പരാമർശം യുഡിഎഫിന്റെ സമീപനത്തെ തുറന്നുകാട്ടുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വിമർശിച്ചു. സ്ത്രീകളെ ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികവും രാഷ്ട്രീയവുമായ രംഗങ്ങളിലേക്ക് കടന്നുവരുന്ന യുവ വനിതാ നേതാക്കളെ അപമാനിക്കുന്ന പ്രവണതയാണ് യുഡിഎഫ് തുടരുന്നതെന്ന് ഗോവിന്ദൻ ആരോപിച്ചു. സ്ത്രീകളെതിരായ ഇത്തരം പരാമർശങ്ങളെ കേരളീയ സമൂഹം ശക്തമായി അപലപിച്ചിട്ടുണ്ടെന്നും, സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിഭ വ്യക്തമാക്കിയതായും അദ്ദേഹം […]
Read more

പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ; കൊല്ലം ആർ.ടി ഓഫീസിൽ വൻ ക്രമക്കേട്

തിരുവനന്തപുരം: പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിൽ കൊല്ലം ആർ.ടി. ഓഫീസിൽ വൻ ക്രമക്കേട് കണ്ടെത്തി. മേലധികാരികളുടെ അനുമതിയില്ലാതെ വാഹനങ്ങൾ പരിശോധിച്ച് രജിസ്ട്രേഷൻ പുതുക്കിയ മൂന്ന് ഇൻസ്‌പെക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇവർ പരിശോധിച്ച വാഹനങ്ങളിൽ സൂക്ഷ്മ പരിശോധന നടത്താനും ക്രമക്കേട് കണ്ടെത്തിയാൽ രജിസ്ട്രേഷൻ റദ്ദാക്കാനുമുള്ള നടപടികൾ ആരംഭിച്ചു. ക്ഷേമനിധി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണത്തിനിടെയാണ് ഈ ക്രമക്കേടുകൾ പുറത്തുവന്നത്. വടക്കൻ ജില്ലകളിൽ നിന്നുള്ള പഴയ മോഡൽ ഇരുചക്രവാഹനങ്ങൾ കൂട്ടത്തോടെ കൊല്ലം ഓഫീസിൽ രജിസ്ട്രേഷൻ പുതുക്കുന്നതായി […]
Read more

പഴകിയ മീൻ വിൽപ്പന; നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

കൊല്ലം: അച്ചൻകോവിൽ ഗ്രാമത്തിൽ വിൽപനയ്ക്കെത്തിക്കുന്ന മീൻ പഴകിയതാണെന്നാരോപണം ഉയരുന്നു. ഈ മീൻ പാചകം ചെയ്ത് കഴിച്ചവരിൽ ആരോഗ്യപ്രശ്നങ്ങൾ വ്യാപകമാണെന്നും നിരവധി പേർക്ക് ഛർദിയും അതിസാരവും അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. പാകം ചെയ്യുമ്പോൾ മീനിൽ രൂക്ഷഗന്ധം ഉണ്ടാകുന്നതിനാൽ പലരും അത് ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യമാണെന്നും അവർ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാരോപണവും ഉയരുന്നുണ്ട്. വിഷയത്തിൽ മീൻ വിൽപനക്കാരോട് ചോദ്യം ചെയ്തപ്പോൾ തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത മീൻ വിൽപന തടയാൻ […]
Read more

2.135 കിലോ കഞ്ചാവുമായി ഗുണ്ടാത്തലവൻ എക്സൈസ് പിടിയിൽ

കായംകുളം: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 2.135 കിലോ കഞ്ചാവുമായി ഗുണ്ടാത്തലവനെ എക്സൈസ് സംഘം പിടികൂടി. കാർത്തികപ്പള്ളി താലൂക്കിലെ കീരിക്കാട് സ്വദേശിയായ അനന്തു (25) ആണ് അറസ്റ്റിലായത്. കായംകുളം മേഖലയിലെ സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ മുൻപും നിരവധി ക്രിമിനൽ, മയക്കുമരുന്ന് കേസുകൾ ഉണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ ദിലീപ് സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പരിശോധനയ്ക്കിടെ അനന്തു എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അതിക്രമം നടത്തുകയും ചെയ്തു. […]
Read more

സിപിഎം-ബിജെപി ഡീൽ ആരോപണം; പ്രതികരിച്ച് കെ എൻ ബാലഗോപാൽ

കൊല്ലം: കോൺഗ്രസ് ഉയർത്തുന്ന സിപിഎം-ബിജെപി ഡീൽ ആരോപണത്തിൽ മറുപടിയുമായി മന്ത്രി കെ എൻ ബാലഗോപാൽ. ഡീലിന്റെ കാര്യം കൃത്യമായി അറിയുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടർക്കുമാണെന്ന് ബാലഗോപാൽ പറഞ്ഞു. പ്രതിപക്ഷ നേതാവിന് ശ്വാസം മുട്ടൽ വരുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നമാണുള്ളത്. സംസ്ഥാനത്ത് കോൺഗ്രസ്- ബിജെപി ഡീലാണുള്ളത്. 2016 ൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഒ. രാജഗോപാൽ നേമത്ത് നിന്നും ജയിച്ച് നിയമസഭയിലെത്തിയത് കോൺഗ്രസ് സഹായം കൊണ്ടാണെന്നും ബാലഗോപാൽ ആരോപിച്ചു. കൊല്ലം കോർപ്പറേഷനിൽ അധികാരം കിട്ടാൻ ബിജെപിയുമായി കോൺഗ്രസ് […]
Read more

ഒമ്പതാം ക്ലാസുകാരിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫാത്തിമ മുബഷിറയെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങൾ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.സംഭവത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

കൊല്ലത്ത് ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

കൊല്ലം: കൊല്ലത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും മകനെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ. ഏരൂർ ആയിരനല്ലൂരിലാണ് സംഭവം. ആയിരനല്ലൂർ കല്യാണി മുക്കിന് സമീപം താമസിക്കുന്ന നന്ദനത്തിൽ നന്ദകുമാർ (45) എന്നയാളെയാണ് ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഭാര്യ സിമി (40)യും പ്രായപൂർത്തിയാകാത്ത മകനും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പണയം വെച്ച സ്വർണാഭരണങ്ങൾ തിരികെ എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായത്. വാക്കേറ്റത്തിനിടെ നന്ദകുമാർ സിമിയെ കഴുത്തിൽ പിടിച്ച് മുറ്റത്തേക്ക് തള്ളുകയും […]
Read more

Recent News

Advertisement
WhiteswanTV Footer