Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

പുനലൂരിൽ നട്ടം തിരിഞ്ഞു യുഡിഎഫ്

കൊല്ലം: പുനലൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി സ്ഥാനാർഥിനിർണയം. മുസ്‌ലിം ലീഗ് മത്സരിക്കുന്ന മണ്ഡലത്തിൽ വിമതനായി മത്സരിക്കാനൊരുങ്ങിയ കോൺഗ്രസ് നേതാവിനെ അനുനയിപ്പിക്കാനുള്ള യോഗത്തിൽ നിന്ന് ഡിസിസി സെക്രട്ടറി ഇറങ്ങിപ്പോയി. ഡിസിസി സെക്രട്ടറി സഞ്ജയ് ഖാനാണ് യുഡിഎഫിന് പുതിയ പ്രതിസന്ധി നൽകിയിരിക്കുന്നത്. ആത്മാഭിമാനം പണയപ്പെടുത്താനാകില്ല. അണ്ണാ ലീഗ് ഇവിടെ മത്സരിച്ചാൽ പുനലൂരിൽ പിന്നെ കോൺഗ്രസ് ഉണ്ടാകില്ല തന്നെ അനുനയിപ്പിക്കാൻ ശ്രമിച്ച നേതാക്കളോട് സഞ്ജയ് ഖാൻ മറുപടി പറഞ്ഞത് . ഇപ്പോൾ നിശ്ചയിക്കപ്പെട്ട സ്ഥാനാർഥി മത്സരിച്ചാൽ വലിയ പരാജയമായിരിക്കും ഉണ്ടാവുക. […]
Read more

കൊല്ലത്ത് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

കൊല്ലം: ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. കരീപ്ര ഉളകോട് സ്വദേശികളായ ടി അനന്തുവിന്റെയും ജി ഗീതുവിന്റെയും ഏകമകൾ അവന്തികയാണു മരിച്ചത്. മുളവൂർക്കോണത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയായിരുന്നു സംഭവം. ഗീതുവും അവന്തികയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഗീതു പറമ്പിലെ പപ്പായ കുത്തിയിടുമ്പോൾ ഒപ്പം നിൽക്കുകയായിരുന്നു അവന്തിക. കിണറിനു സമീപത്തുണ്ടായിരുന്ന സ്റ്റൂളിൽ കയറി ആൾമറയിലേക്കു പിടിച്ചുകയറാൻ ശ്രമിക്കവേ കിണറ്റിലേക്കു വീഴുകയായിരുന്നു. ഓടിയെത്തിയ ഗീതു കുട്ടിയുടെ കയ്യിൽ പിടിച്ചെങ്കിലും വഴുതിപ്പോയി. നിലവിളി കേട്ടെത്തിയ പ്രദേശവാസികളിൽ […]
Read more

ഡോക്‌ടർ വന്ദനാ ദാസിന്റെ കൊലപാതകം; വിധി ഇന്ന്

കൊല്ലം: ഡോക്ടർ വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയിൽ ശിക്ഷയെക്കുറിച്ചുള്ള വാദങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായി. 2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന കൊലപാതകത്തിൽ പ്രതിയായ സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷയെക്കുറിച്ചുള്ള വാദങ്ങളാണ് നടന്നത്. കേസ് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, കുറ്റം മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. സെഷൻസ് […]
Read more

അടി തീരുന്നില്ല; ലീഗ് സ്ഥാനാർത്ഥിക്ക് എതിരെ മത്സരിക്കാൻ കോൺഗ്രസ് റിബൽ

കൊല്ലം: സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തീരാതെ യുഡിഎഫ്. പുനലൂര്‍ മുസ്‍ലിം ലീഗിന് നൽകിയതിനെതിരെ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള തീരുമാനത്തിൽ നിന്നും ചലിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. ഡിസിസി ട്രഷറര്‍ നെൽസൺ സെബാസ്റ്റിനെ വിമത സ്ഥാർത്തിയാക്കും. പുനലൂര്‍ പ്രശ്നം ഡിസിസിയുടെ കയ്യിൽ നിൽക്കുന്നതല്ലെന്നും സംസ്ഥാന നേതൃത്വം ഇതിൽ ഇടപെടണമെന്നും കൊല്ലം ഡിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. പുനലൂരിലെ സ്ഥാനാർത്ഥിയായി നൗഷാദ് യൂനുസിന്‍റെ പേരാണ് ലീഗ് പ്രഖ്യാപിച്ചത്. ഇതിന്റെ തൊട്ടു പിന്നാലെയാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം യോഗം ചേർന്ന് സ്വയം സ്ഥാനാർത്ഥിയെ […]
Read more

പട്ടാപകൽ 64 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 55 കാരൻ പിടിയിൽ

കൊല്ലം: പട്ടാപ്പകൽ 64 കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് വലിയവിളനഗർ രാജേഷ് ഭവനിൽ 55 കാരനായ ആർ. രാജുവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വീട്ടിൽ 64കാരി തനിച്ചാണെന്ന് മനസ്സിലാക്കിയ രാജു വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് മകന്റെ ഭാര്യ ഓടിയെത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ഇരവിപുരം പൊലീസിൽ വിവരം നൽകിയതിനെ തുടർന്ന് പ്രതിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ കൊല്ലം […]
Read more

കാട്ടാനകളെ ഭയന്ന് മരത്തിനു മുകളിൽ കയറിയ ദമ്പതികളെ രക്ഷപ്പെടുത്തി

കൊല്ലം: വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലെത്തിയ ദമ്പതികൾ കാട്ടാനക്കൂട്ടത്തിനിടെ കുടുങ്ങി മണിക്കൂറുകൾ മരത്തിന്മുകളിൽ കഴിഞ്ഞതിന് ശേഷം രക്ഷപ്പെട്ടു. പിറവന്തൂർ മുള്ളുമല ഉന്നതിയിലെ കരുണാകരനും ഭാര്യ റംസയുമാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഭക്ഷണ സാധനങ്ങളുമായി ഉൾവനത്തിലേക്ക് പോയ ഇരുവരും വാവരൂപൻ ഭാഗത്ത് കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെട്ടു. ആനകൾ പാഞ്ഞടുത്തതോടെ രക്ഷപ്പെടാൻ ഇരുവരും സമീപത്തെ വലിയ തേക്കുമരത്തിൽ കയറിപ്പറ്റി. മരത്തിനുചുറ്റും കാട്ടാനകൾ നീങ്ങാതെ കാവലായി നിന്നതിനാൽ ഇരുവരും മണിക്കൂറുകളോളം മരത്തിൽ തന്നെ കുടുങ്ങി. ഓടുന്നതിനിടെ കൈവിട്ട ഭക്ഷണസാധനങ്ങൾ കാട്ടാനകൾ നശിപ്പിച്ചതായും ഇരുവരും […]
Read more

കൊല്ലത്ത് തെരുവുനായ ആക്രമണം വ്യാപകം; മൂന്ന് പഞ്ചായത്തുകളിൽ പലർക്കും പരിക്ക്

കൊല്ലം: തെരുവുനായയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി പഞ്ചായത്തുകളിലായി ഏകദേശം 12 മണിക്കൂറോളം നായ ഭീതി വിതറി. വളർത്തു നായകൾക്കും കന്നുകാലികൾക്കും കടിയേറ്റതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് ആക്രമണം ആരംഭിച്ചത്. ശൂരനാട് വടക്ക് ആനയടി പാറ ജംക്‌ഷൻ സമീപത്തെ കശുവണ്ടി ഫാക്ടറിയ്ക്കരികിലെ ‘ഉഷാലയം’ എന്ന വീട്ടിൽ പാതി തുറന്ന വാതിലിലൂടെ കയറിയ നായ ഉറങ്ങിക്കിടന്നിരുന്ന 78 കാരിയായ മണിയമ്മയെ ആക്രമിച്ചു. നെഞ്ചിലും കൈകളിലും കടിയേറ്റു. സമീപത്തെ വീടിന്റെ […]
Read more

ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു : ശ്രേയാംസ് കുമാർ മത്സരരംഗത്തില്ല

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആർജെഡി സ്ഥാനാർഥികളെ സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ പ്രഖ്യാപിച്ചു. വടകരയിൽ എം.കെ. ഭാസ്‌കരനും കൂത്തുപറമ്പിൽ പി.കെ. പ്രവീണും കല്പറ്റയിൽ പി.കെ. അനിൽ കുമാറുമാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ അഞ്ച് തവണയായി താൻ മത്സരിച്ച കല്പറ്റ മണ്ഡലത്തിൽ ഇത്തവണ മറ്റുള്ളവർക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് മാറിനിൽക്കുന്നതെന്ന് ശ്രേയാംസ് കുമാർ വ്യക്തമാക്കി. മുന്നണിയിൽ നിന്ന് മത്സരിക്കാൻ നിർബന്ധമുണ്ടായിരുന്നുവെന്നും അതിന് എൽഡിഎഫിനോട് കടപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​ശ്രേയാംസ് കുമാറിന് പകരം കല്പറ്റയിൽ സ്ഥാനാർഥിയായ പി.കെ. അനിൽ […]
Read more

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വേനൽമഴയ്ക്ക് സാധ്യത : മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ കടുത്ത വേനൽ തുടരുന്നതിനിടെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് വരും മണിക്കൂറുകളിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഉച്ചയ്ക്ക് പുറപ്പെടുവിച്ച നൗകാസ്റ്റ് (NOWCAST) ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ​മാർച്ച് 17-ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തുവിട്ട അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ ഈ മലയോര മേഖലകളിൽ മഴ ലഭിച്ചേക്കും. കടുത്ത ചൂടിൽ […]
Read more

ഡോ. വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപ് കുറ്റകാരൻ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചു. കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞു. പ്രതിക്കുള്ള ശിക്ഷ മറ്റന്നാൾ വിധിക്കും. ആശുപത്രിസുരക്ഷയെപ്പറ്റി ഏറെ ചർച്ചകൾക്ക് വഴിവെച്ച കേസിലാണ് ഇപ്പോൾ വിധി പുറത്തു വന്നിരിക്കുന്നത്. 2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ചാണ് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയായിരുന്ന വന്ദനാദാസിനെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം. ജോസിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer