Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

സീറ്റ് കിട്ടിയെന്ന് ലീഗ്, കൊടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസും; ത്രിശങ്കുവില്‍ പുനലൂരും ചടയമംഗലവും

യുഡിഎഫിനെ സംബന്ധിച്ച് ഒരിക്കലും തീരാത്ത തലവേദനയായി മാറിയിരിക്കുകയാണ് സീറ്റ് തര്‍ക്കങ്ങളും ഗ്രൂപ്പ് പോരുകളും. ഒരെണ്ണം പരിഹരിച്ച് വരുമ്പോഴായിരിക്കും മറ്റൊരു മണ്ഡലത്തില്‍ പുതിയ തര്‍ക്കം ഉടലെടുക്കുന്നത്. ഘടകകക്ഷികളെ പിണക്കാതെ കൂടെ നിര്‍ത്താനുള്ള തന്ത്രപ്പാടില്‍ സ്വന്തം പ്രവര്‍ത്തകരുടെ അസ്വാരസ്യങ്ങള്‍ വേറെ. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഉടനെയൊന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാവില്ലെന്ന നിലയിലാണ് നേതൃത്വവും. യുഡിഎഫില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നീളവെ ചടയമംഗലം സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസും ലീഗും നേര്‍ക്കുനേര്‍ എത്തിയിരിക്കുകയാണ്. പുനലൂരും ചടയമംഗലം സീറ്റുമാണ് വിഷയം. പുനലൂരിന് പകരം ചടയമംഗലം സീറ്റ് കോണ്‍ഗ്രസ് […]
Read more

രാത്രി കനാൽ പൊട്ടി; ഒഴിവായത് വൻ ദുരന്തം

കൊല്ലം: ഓടനാവട്ടം കളപ്പിലയിൽ കനാൽ തകർച്ചയെ തുടർന്ന് വൻ കൃഷിനാശം. രണ്ട് ബൈക്കും ഒരു ഓട്ടോറിക്ഷയും വെള്ളത്തിൽ ഒഴുകിപ്പോയി. ഞായറാഴ്ച രാത്രി 8.30ഓടെ കളപ്പില വേട്ടക്കോട് നിരപ്പുവിള പ്രദേശത്തായിരുന്നു സംഭവം. ഓയൂർ–കൊട്ടിയം ഭാഗങ്ങളിലേക്കും ചെന്നാപ്പാറ, കളപ്പില, നിരപ്പുവിള എന്നിവിടങ്ങളിലേക്കും വെള്ളം എത്തിക്കുന്ന കനാലിന്റെ ഏകദേശം നൂറ് മീറ്റർ ഭാഗമാണ് തകർന്നത്. ഇതോടെ വെള്ളത്തിന്റെ ഒഴുക്ക് മാറി സമീപത്തെ വയലുകളിലേക്ക് അതിവേഗം കുത്തിയൊഴുകി. പ്രദേശത്ത് വീടുകൾ കുറവായതിനാൽ വൻ ദുരന്തം ഒഴിവായി. ഏക്കറുകണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിലാഴ്ന്നു. ആയിരക്കണക്കിന് വാഴച്ചെടികൾ […]
Read more

എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത് : ക്യാപ്റ്റനായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : ബിജെപി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണി തങ്ങളുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമായിരിക്കുകയാണ്. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പട്ടികയിൽ രാഷ്ട്രീയ പ്രമുഖർ മുതൽ സാംസ്കാരിക നായകർ വരെ ഇടംപിടിച്ചിരിക്കുന്നു എന്നത് വരാനിരിക്കുന്ന പോരാട്ടത്തിന്റെ വീര്യം വർദ്ധിപ്പിക്കുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മുതൽ പുതുതായി മുന്നണിയിലേക്ക് എത്തിയ പത്മജ വേണുഗോപാൽ വരെയുള്ളവരുടെ സാന്നിധ്യം രാഷ്ട്രീയ കേരളം വലിയ താല്പര്യത്തോടെയാണ് നോക്കിക്കാണുന്നത്.​മഞ്ചേശ്വരത്ത് നിന്ന് കെ. സുരേന്ദ്രൻ […]
Read more

കേരളപുരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി 12 പവൻ മോഷ്ടിച്ചു

കൊല്ലം: കേരളപുരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി 12 പവന്‍റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി. കേരളപുരം സ്വദേശി വിജിത്തിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ 12 നാണ് സംഭവം നടന്നത്. വിജിത്തിന്‍റെ പ്രായമായ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിലെ കോളിങ് ബെൽ അടിച്ച് മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വീട്ടിനുള്ളിൽ കടന്ന് സ്വർണം കവർന്നത്. വീട്ടിലും റോഡിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിൽ നിന്നും മോഷ്ടാവിന്‍റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കരയിൽ നിന്നുള്ള കെഎസ്ആർടിസി ബസിൽ കയറി കേരളപുരം […]
Read more

ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചുവരുത്തി മർദിച്ചു കൊലപ്പെടുത്തി

കൊല്ലം: ഭാര്യയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയാളെ വിളിച്ചുവരുത്തി മർദിച്ചു കൊലപ്പെടുത്തി. കൊട്ടിയം നടുവിലക്കര ദിലീപ്ഭവനിൽ ദിലീപ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുണിനെയും, ഭാര്യ സോനയെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടോയെന്ന് പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സോനയ്ക്ക് മരിച്ച ദിലീപ് ഫോണിലൂടെ നിരന്തരം സന്ദേശങ്ങൾ അയച്ചതിനെ തുടർന്നുണ്ടായ തർക്കം പറഞ്ഞുതീർക്കാൻ വരുൺ ഞായറാഴ്ച രാവിലെ ദിലീപിനെ ഉളിയനാടുള്ള സുഹൃത്തിന്റെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ എത്തിയ ദിലീപിനെ […]
Read more

കൊടും ചൂടും യുവി വികിരണവും; കേരളത്തില്‍ അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുക്കുന്നതിനൊപ്പം അള്‍ട്രാ വയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു. ഇന്ന് അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. കൊട്ടാരക്കര(കൊല്ലം), കോന്നി(പത്തനംതിട്ട), ചെങ്ങന്നൂര്‍(ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), മൂന്നാര്‍(ഇടുക്കി) എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. കളമശ്ശേരി (എറണാകുളം), ഒല്ലൂര്‍ (തൃശ്ശൂര്‍), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), മാനന്തവാടി (വയനാട്) എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അള്‍ട്രാ വയലറ്റ് സൂചിക 6 മുതല്‍ 7 വരെ യെല്ലോ അലര്‍ട്ടും 8 മുതല്‍ […]
Read more

അലുവ അതുൽ കൊലക്കേസ്; മുഴുവൻ പ്രതികളും പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളി ദേശീയപാതയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് ആലുവ അതുൽ കൊല്ലപ്പെട്ട സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിലായി. കേസിൽ നേരിട്ട് പങ്കെടുത്ത നാല് പേരെ മുണ്ടക്കയം സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. തഴവ കടത്തൂർ സ്വദേശി നൗഫൽ , ചവറ തെക്കുംഭാഗം സ്വദേശി ഷിനു പീറ്റർ എന്നിവരുള്‍പ്പെടെ എട്ട് പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മറ്റ് ചില പ്രതികളുടെ പേരുകൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചനയിൽ പങ്കാളികളായവരുമാണ് പിടിയിലായതെന്ന് അധികൃതർ വ്യക്തമാക്കി. […]
Read more

ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ല : 27 സീറ്റുകളിൽ മത്സരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ലെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമെന്ന തരത്തിൽ രാഷ്ട്രീയ എതിരാളികൾ നടത്തുന്ന പ്രചാരണങ്ങൾക്കിടെയാണ് അദ്ദേഹം പാർട്ടി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും 27 സീറ്റുകളിലായിരിക്കും ലീഗ് മത്സരിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ​തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ ആവേശം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചാൽ യു.ഡി.എഫിന് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്താൻ കഴിയുമെന്ന് കുഞ്ഞാലിക്കുട്ടി […]
Read more

ജിം സന്തോഷ് വധക്കേസ്; ജാമ്യത്തിലിറങ്ങിയ പ്രതിയായ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

കൊല്ലം: ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. തിരക്കുള്ള റോഡിൽ വെച്ചാണ് അതുലിനെ അക്രമികൾ കാറിൽ നിന്ന് വലിച്ചിറക്കി  വെട്ടിക്കൊലപ്പെടുത്തിയത്. പട്ടാപകൽ ആയിരുന്നു സംഭവം. എന്നാൽ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. അലുവ അതുലിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

ഭർതൃവീട്ടിൽ ഗർഭിണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിനി ശരണ്യ ആണ് മരിച്ചത്. കോട്ടുക്കൽ സ്വദേശി സുബിന്റെ ഭാര്യയാണ് ശരണ്യ. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Read more

Recent News

Advertisement
WhiteswanTV Footer