Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

പൊലീസ് സ്റ്റേഷനുള്ളിൽ ഡിവൈഎഫ്ഐ- പൊലീസ് തർക്കം; സംഭവം ശാസ്താംകോട്ടയിൽ

കൊല്ലം: ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. ഇന്നലെയായിരുന്നു സംഭവം നടന്നത്. പ്രദേശത്തെ ഒരു ക്ഷേത്രത്തിലെ ചടങ്ങുകളുമായി ബന്ധപ്പെട്ട് ആർഎസ്എസ്, ബിജെപി പ്രവർത്തകരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ നേരത്തെ തർക്കവും സംഘർഷവും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഈ സംഭവവുമായി ബന്ധപ്പെട്ട് ചിലരെയാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് വിളിച്ചുവരുത്തിയവരുമായി സ്റ്റേഷനകത്ത് സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസിന്റെ അനുവാദമില്ലാതെ അകത്ത് സംസാരിക്കാൻ ശ്രമിച്ചതിനെ പൊലീസ് […]
Read more

പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ല; പരാതിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി

കൊല്ലം: കൊല്ലം വെസ്റ്റ് കല്ലടയിലെ ഫ്ലോട്ടിംഗ് സോളാർ പവർ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് തന്നെ അറിയിക്കുകയോ ഔദ്യോഗികമായി ക്ഷണിക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ലോക്‌സഭാ സ്പീക്കർക്കും പാർലമെന്ററി എത്തിക്‌സ് കമ്മിറ്റിക്കും കൊടിക്കുന്നിൽ സുരേഷ് പരാതി നൽകി. തന്റെ മണ്ഡലമായ മാവേലിക്കരയിൽ നടക്കുന്ന പ്രധാന പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്ന് തന്നെ ഒഴിവാക്കിയത് പ്രോട്ടോക്കോളിന്റെയും പാർലമെന്ററി രീതികളുടെയും ഗുരുതരമായ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. എൻഎച്ച്പിസി ലിമിറ്റഡ് […]
Read more

ചങ്ങലകൊണ്ട് ബന്ധിച്ച് മൃതദേഹം കണ്ടെത്തിയ കേസ്; കൊല്ലപ്പെട്ടത് പ്രതിയെന്ന സംശയിച്ചയാൾ

കൊല്ലം: പുനലൂർ ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചനിലയിൽ കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച കേസിൽ വൻ വഴിത്തിരിവ്. സംഭവത്തിൽ പ്രതിയെന്ന് സംശയിച്ചിരുന്ന ആൾ തന്നെയാണ് കൊല്ലപ്പെട്ടതെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശി അനിൽകുമാറാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തി. നേരത്തെ ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെയാണ് കേസിലെ പ്രതിയെന്ന് കരുതി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. മരിച്ചയാളെ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് അനിൽകുമാറിന്റെ ബന്ധുക്കളിൽനിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചത്. ഇതുമായി താരതമ്യം ചെയ്തപ്പോഴാണ് […]
Read more

ക്ഷേത്രത്തിൽ കവർച്ച നടത്തിയ പൂജാരി അറസ്റ്റിൽ

കൊല്ലം: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്ന കേസിൽ പൂജാരിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെട്ടിക്കവല കുറ്റിക്കോണം സജിതാഭവനിൽ സജിത്ത് പോറ്റി (40)യാണ് പിടിയിലായത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ ഇയാൾ കവർച്ച നടത്തിയതായി പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ ഏകദേശം 25 ഓളം കവർച്ചാ കേസുകൾ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. അഞ്ചൽ വടമൺ ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ടാണ് സജിത്ത് പോറ്റിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ഡിസംബറിലാണ് ഇവിടെ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ […]
Read more

വിയറ്റ്‌നാം കപ്പലിടിച്ച് അപകടം; കൊല്ലത്ത് മത്സ്യബന്ധന തൊഴിലാളികൾക്കായി തെരച്ചിൽ

കൊല്ലം: വിയറ്റ്നാം കപ്പലുമായി ഇടിച്ച് അപകടത്തിൽപ്പെട്ട കൊല്ലത്തെ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്കായി തിരച്ചിൽ. ശക്തികുളങ്ങരയിൽ നിന്ന് വെള്ളിയാഴ്ച ആഴക്കടലിൽ മത്സ്യബന്ധനത്തിനായി പോയ ‘സെന്റ് ജോസഫ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ ഉണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളിൽ ഒമ്പത് പേരെ കപ്പലിൽ തന്നെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. എന്നാൽ രണ്ടുപേർ കടലിൽ മുങ്ങിപ്പോയതായി റിപ്പോർട്ടുണ്ട്. തമിഴ്നാട്, പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ശക്തികുളങ്ങര ഹാർബറിൽ നിന്ന് ഏകദേശം 120 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം ഉണ്ടായത്. കടലിൽ കാണാതായ തൊഴിലാളികൾക്കായി […]
Read more

ഉത്സവ പറമ്പിൽ നിന്ന് ലഹരി മരുന്നുമായി യുവാവ് പിടിയിൽ

കായംകുളം: പത്തിയൂർ അമർനാഥ് ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് ലഹരി വിൽപ്പന നടത്തിവന്നിരുന്ന യുവാവിനെ ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കരീലകുളങ്ങര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. മലമേൽഭാഗം തൈസിൽ പുത്തൻവീട് സ്വദേശിയായ റിയാസ് (31) ആണ് പിടിയിലായത്. കായംകുളം പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാല് ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. വർഷങ്ങളായി ഗൾഫിലായിരുന്ന പ്രതി നാട്ടിലേക്ക് മടങ്ങിയശേഷമാണ് ലഹരി ഉപയോഗത്തിലും കച്ചവടത്തിലുമേർപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. […]
Read more

കൊല്ലം കോർപ്പറേഷനിൽ ‘മോദിയെച്ചൊല്ലി’ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ അടിപിടി

കൊല്ലം: കോർപ്പറേഷനിൽ കോൺഗ്രസ് – ബിജെപി പ്രവർത്തകരുടെ ഏറ്റുമുട്ടൽ. പുറത്തുനിന്നടക്കം ബിജെപിക്കാരെത്തി പ്രതിഷേധം നടത്തി. ബജറ്റ് യോ​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺ​ഗ്രസ് അം​ഗങ്ങൾ വിമർശിച്ചതിനെ തുടർന്നാണ് വാക്കേറ്റമുണ്ടായത്. മോദി കൊള്ളക്കാരനെന്ന് കോൺ​ഗ്രസ് അം​ഗങ്ങൾ ആരോപിച്ചത് ബഹളത്തിന് തുടക്കമായി. പാകിസ്ഥാനിൽ പോയി പറഞ്ഞാൽ മതിയെന്നായിരുന്നു ബിജെപിക്കാരുടെ മറുപടി. പിന്നാലെ പുറത്തുനിന്നടക്കം ബിജെപിക്കാരെത്തി പ്രതിഷേധം ശക്തമാക്കുകയായിരുന്നു. കോൺ​ഗ്രസ് കൗൺസിലർമാർക്കുനേരെ ബിജെപി പ്രവർത്തകൻ തുപ്പുകയും ചെയ്തു. വളരെ നാടകീയമായ സംഭവമാണ് നടക്കുന്നത്. തുടർന്ന് തർക്കം കൈയാങ്കളിയിലെത്തി. പുറത്ത് നിന്ന് ആളെത്തിയതോടെ […]
Read more

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മർദ്ദനമേറ്റ 18 കാരൻ മരിച്ചു; നാലുപേർ ഒളിവിൽ

കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മർദ്ദനമേറ്റ 18 കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു ക്ഷേത്രോത്സവത്തിനിടെ ഹരികൃഷ്ണന് മർദ്ദനമേറ്റത്. ​ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ശക്തികുളങ്ങര എസ്എച്ച്ഒ പ്രസാദ് എംആറിന്റെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലം എസിപി രാജേഷ് മേൽനോട്ടം വഹിക്കും. കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായിരുന്നു. നാല് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി […]
Read more

ക്ഷേത്രോത്സവത്തിനിടെ സംഘംചേർന്ന് ആക്രമണം; 18കാരൻ ഗുരുതരാവസ്ഥയിൽ

കൊല്ലം: ക്ഷേത്രോത്സവത്തിനിടെ 18കാരന് ക്രൂരമർദ്ദനം. കൊല്ലത്തെ മരുത്തടി ക്ഷേത്രത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. കുന്നത്തൂർ സ്വദേശി ഹരികൃഷ്‌ണനാണ് മർദ്ദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു സംഘമാളുകൾ ചേർന്ന് ഹരികൃഷ്‌ണനെയും സഹോദരനെയും ആക്രമിക്കുകയായിരുന്നു. യുവാവിന് ക്രൂരമർദ്ദനമേൽക്കുന്നതും തലയ്ക്കടിയേറ്റ് ബോധരഹിതനായി വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. നില അതീവ ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ രണ്ടുപേരെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേരെ കൂടി പിടികൂടാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Read more

ആര്‍എസ്‍പിയിൽ കലഹം; മണ്ഡലം സെക്രട്ടറി യോഗത്തിൽ രാജി പ്രഖ്യാപിച്ചു

കൊല്ലം: കൊല്ലത്ത് ആര്‍എസ്‍പി ഇരവിപുരം മണ്ഡലം കമ്മിറ്റി യോഗത്തിൽ നാടകീയ രംഗങ്ങൾ. ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി എൻ.നൗഷാദ് യോഗത്തിൽ എത്തിയത് തർക്കത്തിന് വഴിവെച്ചു. നൗഷാദിന്‍റെ രാജി പാർട്ടി സംസ്ഥാന നേതൃത്വം അംഗീകരിച്ചിരുന്നില്ല. ഇരവിപുരത്തേക്ക് ആദ്യ ഘട്ടത്തിൽ പരിഗണിക്കപ്പെട്ടിരുന്ന പേരുകളിൽ ഒന്നായിരുന്നു നൗഷാദിന്‍റേത്. സമവായ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് പാർട്ടിയെ എത്തിയതിൽ എൻ.കെ പ്രേമചന്ദ്രനെ നൗഷാദ് വിമർശിച്ചിരുന്നു. പരസ്യ പ്രസ്താവന നടത്തിയ നൗഷാദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് മണ്ഡലം കമ്മിറ്റി […]
Read more

Recent News

Advertisement
WhiteswanTV Footer