Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

കൊല്ലം കോര്‍പറേഷന്‍ കോണ്‍ഗ്രസ്സിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി എ കെ ഹഫീസ് മത്സരിക്കും

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി എ.കെ.ഹഫീസ് മത്സരരംഗത്തേക്ക്. മുന്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവായ ഇദ്ദേഹം നിലവില്‍ ഐ എന്‍.ടി.യു സി ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. കൊല്ലം കോര്‍പ്പറേഷനെ കൂടാതെ 12 ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. തദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 13 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
Read more

കൊല്ലത്ത് 3 കിലോ കഞ്ചാവുമായി 2 പേര്‍ അറസ്റ്റിൽ

കൊല്ലം: കൊല്ലം അഞ്ചലിൽ മൂന്നു കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മഹാരാഷ്ട്ര സ്വദേശിനി ശശികല, പാലക്കാട് ഒറ്റപ്പാലം സ്വദേശി ഷെഫീർ എന്നിവരാണ് പിടിയിലായത്. കെഎസ്ആര്‍ടിസി ബസിൽ അഞ്ചലിൽ വന്നിറങ്ങിയ ഇരുവരെയും ഡാന്‍സാഫ് ടീമും അഞ്ചൽ പൊലീസും ചേര്‍ന്ന് പരിശോധിച്ചതിനെ തുടര്‍ന്നാണ് ഇവരിൽ നിന്ന് മൂന്നു കിലോ കഞ്ചാവ് പിടിച്ചെടുത്തത്. വിൽപ്പനയ്ക്കുവേണ്ടിയാണ് പ്രതികള്‍ ഇതര സംസ്ഥാനത്ത് നിന്നാണ് വൻതോതിൽ കഞ്ചാവ് കൊല്ലത്ത് എത്തിച്ചത്. രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
Read more

കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കലയനാട്: ദേശീയപാതയോരത്ത് കൂടി നടന്ന് പോവുകയായിരുന്ന യുവാവിനെ കെഎസ്ആർടിസി ഇടിച്ച് ദാരുണാന്ത്യം. കൊല്ലം ദേശീയപാതയിൽ കലയനാട് വച്ചാണ് കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചത്. തിരുനൽവേലിയിലേക്ക് സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസാണ് യുവാവിനെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
Read more

രോ​ഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം

കൊല്ലം: രോഗിയെ കൊണ്ടുപോകുന്നതിനിടെ ആംബുലൻസിന് നേരെയുണ്ടായ ആക്രമണത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. കൊട്ടിയത്ത് ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. പത്തനാപുരത്ത് നിന്ന് കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുകയായിരുന്നു ആംബുലൻസ്. ഡ്രൈവർ ബിപിനാണ് മർദനത്തിനിരയായത്. ആശുപത്രിയില്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് ഒരുസംഘം ചെറുപ്പക്കാര്‍ ദേശീയപാതയില്‍വെച്ച് ആംബുലന്‍സിന് കുറുകെ വാഹനം നിര്‍ത്തി തടഞ്ഞത്. ഇവര്‍ സഞ്ചരിച്ച വാഹനത്തെ ആംബുലന്‍സ് ഓവര്‍ടേക്ക് ചെയ്ത് ഹോണ്‍ അടിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതികൾ ഡ്രൈവറെ മർദിച്ചതോടൊപ്പം ആംബുലൻസിന്റെ ചില്ലുകൾ അടിച്ചു തകർത്തു. ഡ്രൈവറുടെ […]
Read more

പുനലൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തിലെ സ്വർണാഭരണങ്ങൾ മോഷണം പോയി

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തിലെ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ കലയനാട് സ്വദേശി ശാലിനിയുടെ 20 ഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം 22നാണ് ഭർത്താവ് ഐസക് വെട്ടിപ്പരികേൽപ്പിച്ച ശാലിനിയെ പുനലൂർ താലൂക്കാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ നടപടികൾ ആരംഭിച്ചു. ഇതിനിടെ ജീവനക്കാരി മൃതദേഹത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ അഴിച്ചുമാറ്റി. ബന്ധുക്കൾക്കോ പോലീസിനോ കൈമാറാതെ ഇഞ്ചക്ഷൻ റൂമിലെ അലമാരിയിൽ സൂക്ഷിക്കുകയായിരുന്നു. ബന്ധുക്കൾ സ്വർണം അന്വേഷിച്ച് എത്തിയതോടെയാണ് മോഷണ […]
Read more

1.300 ഗ്രാം എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ

കൊല്ലം: കൊല്ലത്ത് വിൽപനയ്ക്കായി എംഡിഎംഎ കൊണ്ടുവന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇഞ്ചവിള സ്വദേശി മിഥുൻ കെ. പോൾ, കരീപ്ര മടന്തക്കോട് സ്വദേശി ശ്യാം കുമാറുമാണ് പിടിയിലായത്. ഇവരിൽ നിന്ന് 1.3 ഗ്രാം എംഡിഎംഎ യും നാല് പാക്കറ്റുകളിലായി സൂക്ഷിച്ച ലഹരി വസ്തുക്കളും പിടിച്ചെടുത്തു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ നൽകിയ നിർദ്ദേശത്തെ തുടർന്ന് ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചൻന്റെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇന്നലെ രാത്രി 8.30ഓടെയാണ് ഡാൻസാഫ് സംഘവും […]
Read more

കരുനാ​ഗപ്പള്ളിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു. കൊല്ലം സ്വദേശിനി ഗാർഗി ദേവി ആണ് മരിച്ചത്. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു സംഭവം. കൊല്ലം മെമു ട്രെയിൻ കടന്നുപോകുന്നതിനിടെ ഗാർഗി ട്രാക്കിൽ നടന്നു പോകുകയായിരുന്നത്. തുടർന്ന് ട്രെയിൻ തട്ടി അപകടം സംഭവിച്ചു. കരുനാഗപ്പള്ളി ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിനിയായിരുന്നു. ഹെഡ്‌സെറ്റ് ഉപയോ‌ഗിച്ച് ട്രാക്കിന് സമീപം നടന്നതോടെ അപകടം സംഭവിച്ചുവെന്നാണ് പൊലീസ് നിഗമനം.
Read more

കൊല്ലത്ത് കായലിൽ ചാടിയ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി

കൊല്ലം: ഓലയിൽകടവ് പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ യുവതിയെ ജലഗതാഗത വകുപ്പിലെ ജീവനക്കാർ അതിസാഹസികമായി രക്ഷപ്പെടുത്തി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ് കായലിലേക്ക് ചാടിയത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സാമ്പ്രാണിക്കൊടിയിലേക്ക് സർവീസ് നടത്തുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ ഉണ്ടായിരുന്ന ജീവനക്കാർ പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ട ഉടൻ തന്നെ വെള്ളത്തിലേക്ക് ചാടി രക്ഷാപ്രവർത്തനം ആരംഭിച്ചു. ജീവനക്കാരുടെ വേഗതയുള്ള ഇടപെടലിൽ യുവതിയെ സുരക്ഷിതമായി ബോട്ടിലേക്ക് കയറ്റി.തുടർന്ന് യുവതിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer