കൊല്ലത്ത് ലഹരിയുമായി യുവാക്കൾ പിടിയിൽ
കൊല്ലം: സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനകളിൽ കൊല്ലത്തും കാസർഗോട്ടും രാസലഹരിയുമായി യുവാക്കളെ അറസ്റ്റ് ചെയ്തു. ശാസ്താംകോട്ടയിൽ 2.5 ഗ്രാം മെത്താംഫിറ്റമിനും 15 ഗ്രാം കഞ്ചാവുമായി ആലപ്പുഴ വള്ളിക്കുന്നം സ്വദേശി അരുൺ.വി (28) എന്നയാളെയാണ് എക്സൈസ് പിടികൂടിയത്. ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ വഹാബിന്റെ മേൽനോട്ടത്തിൽ നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന സ്‌കൂട്ടറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കാസർഗോഡ് കുമ്പള റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും 2.77 ഗ്രാം മെത്താംഫിറ്റമിനുമായി കേതൻ.സി.കെ(26), […]
Read more