Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒൻപത്കാരന്റെ മരണമറിയിച്ചുള്ള പോസ്റ്ററിന് താഴെ അശ്ലീല കമന്റ്; യുവാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: പുന്നപ്രയിൽ സൈക്കിൾ കാറിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഒൻപത് വയസുകാരനെതിരെ അശ്ലീല കമന്റിട്ട യുവാവ് അറസ്റ്റിൽ. കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിനായിരുന്നു പുന്നപ്ര സ്വദേശിയായ മുഹമ്മദ് സഹൽ അപകടത്തിൽ മരിച്ചത്. ഇതിന് പിന്നാലെയായിരുന്നു ഇയാൾ അശ്ലീല കമൻ്റിട്ടത്. സഹലിന്റെ കുടുംബം നൽകിയ പരാതിയിലാണ് നടപടി.

ഫേസ്ബുക്കിൽ മുരളീ കൃഷ്ണൻ എന്നയാളിട്ട പോസ്റ്റിന് താഴെയായിരുന്നു ഇയാളുടെ കമന്റ് വന്നത്. ഇത് സഹലിന്റെ പിതാവ് അബ്ദുൾ സലാമിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിദേശത്തായിരുന്ന പിതാവിന് മകന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് നാട്ടിലെത്തിയ ശേഷമാണ് പോസ്റ്റും അതിലെ കമന്റും ശ്രദ്ധിക്കുന്നത്. തുടർന്ന് പുന്നപ്ര പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയതോടെയാണ് നടപടി ഉണ്ടായത്.

Recent News

Advertisement
WhiteswanTV Footer