കൊല്ലം: കൊല്ലത്ത് വനിതാ പൊലീസുകാരിക്ക് നേരെ സഹപ്രവർത്തകനായ പൊലീസുകാരന്റെ അതിക്രമം. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിലാണ് സംഭവം നടന്നത്.
ഡെപ്യൂട്ടേഷനിൽ എത്തിയിരുന്ന സിപിഒ നവാസ് വനിതാ പൊലീസുകാരിയെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയതായി പരാതി കമ്മീഷണർക്ക് ലഭിച്ചതിനെ തുടർന്ന് ചവറ പൊലീസ് നവാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.






