Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചു; 4 പേർക്ക് പരിക്ക്

കൊല്ലം: നിലമേൽ പുതുശേരിയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചുകയറി. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ആംബുലൻസിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. കിടപ്പ് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഒരു കാർ ആംബുലൻസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസിൽ തട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് കെഎസ്ആർടിസി ബസ്സിലിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ പോയതായാണ് വിവരം. പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിപിച്ചിട്ടുണ്ട്.
Read more

വിമാനത്താവളത്തിൽ നിന്നും മടങ്ങവെ കാറിന് തീപിടിച്ചു

കൊല്ലം: തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ നിന്നും മടങ്ങിയ സംഘം സഞ്ചരിച്ച കാറിന് തീപിടിച്ചു. തിരുവനന്തപുരം – ചെങ്കോട്ട മലയോര ഹൈവേയിൽ കൊല്ലായിലിനും കലയപുരത്തിനും ഇടയിലാണ് സംഭവം നടന്നത്. എയർപോർട്ടിലെത്തിയ തെങ്കാശി കടയനല്ലൂർ സ്വദേശി റമീസ് രാജയെയും കൂട്ടി തിരികെ നാട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. എഞ്ചിൻ ഭാഗത്ത് നിന്നും തീപടരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. രണ്ട് കുട്ടികളടക്കം അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. കാർ പൂര്‍ണമായും കത്തിനശിച്ചു. കടയ്ക്കലിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.
Read more

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിന്റെയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷകൾ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. പത്മകുമാർ ദ്വാരപാലക ശിൽപ കവർച്ച കേസിൽ പ്രതിയായിരിക്കുകയാണ്, എന്നാൽ ഇദ്ദേഹത്തിന്റെ ജാമ്യഹർജി കഴിഞ്ഞാൽ കട്ടിളപ്പാളി കേസിൽ നേരത്തെ കോടതി തള്ളിയിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികളിൽ ആർക്കും ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം. സ്വർണ്ണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷയിൽ നാളെ വിധി പറയും. […]
Read more

അമ്മയും മകനും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കൊല്ലം: അമ്മയും മകനും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചാത്തന്നൂർ സ്വദേശി ലൈന മകൻ പ്രണവ് എന്നിവരാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം പുറത്തറിയുന്നത്. ഫോൺ എടുക്കാത്തതിനാൽ ലൈനയുടെ അടുത്ത ബന്ധു അന്വേഷിച്ച് എത്തിയപ്പോളാണ് വിവരം പുറത്ത് അറിയുന്നത്. ഗേറ്റും വീടും അടച്ചിട്ട നിലയിലായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ ലൈനയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിലും മകൻ പ്രണവിനെ മറ്റൊരു കിടപ്പുമുറിയിലെ ജനാലയിലും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ മറ്റൊരു മകൻ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും കോടതി തള്ളി. പാളികൾ കൈമാറിയതിൽ തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ, ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്റില്‍ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയാണ് എസ്ഐടിയുടെ കസ്റ്റഡിയില്‍ പ്രതികളെ […]
Read more

കൊല്ലത്ത് 5 വയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 65കാരന്‍ പിടിയില്‍

കൊല്ലം: അഞ്ചു വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച വയോധികന്‍ അറസ്റ്റില്‍. കടയ്ക്കല്‍ കുമ്മിള്‍ വട്ടത്താമര സ്വദേശി ശശി (65)ആണ് പിടിയിലായത്. വീടിന്റെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തിയ ഇയാള്‍ കൂട്ടിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഒരു മാസം മുമ്പു നടന്ന സംഭവം കുട്ടി കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കളോട് പറഞ്ഞത്. വിവരമറിഞ്ഞ ഉടന്‍ തന്നെ വീട്ടുകാര്‍ കടക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് […]
Read more

സൈൻ ബോർഡിന്റെ ലോഹപ്പാളി അടർന്നുവീണ് സ്കൂട്ടർ യാത്രികന്റെ കൈപ്പത്തിയറ്റു

കൊല്ലം: എം സി റോഡിൽ സ്ഥാപിച്ചിരുന്ന സൈൻ ബോർഡിലെ ലോഹപ്പാളി അടർന്നുവീണ് സ്കൂട്ടർ യാത്രക്കാരന്റെ കൈപ്പത്തി അറ്റു. കുടവട്ടൂർ അനന്തുവിഹാറിൽ മുരളീധരൻപിള്ള (57) യുടെ കൈപ്പത്തിക്കും വിരലുകൾക്കുമാണ് ഗുരുതരമായ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3 മണിയോടെ എം സി റോഡിൽ കൊട്ടാരക്കര കുന്നക്കരയിൽവച്ചായിരുന്നു സംഭവം. കെഎസ്എഫ്ഇയുടെ കളക്ഷൻ ഏജന്റായ മുരളീധരൻ പിള്ള ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് തൂണുകളിൽ സ്ഥാപിച്ചിരുന്ന ലോഹ പാളി അടർന്ന് വീണത്. നിയന്ത്രണം വിട്ടു സ്കൂട്ടർ മറിയുകയും ചെയ്തു. പരുക്കേറ്റ മുരളീധരൻ പിള്ളയെ കൊട്ടാരക്കര […]
Read more

ശബരിമല സ്വർണക്കൊള്ള; പത്മകുമാറിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കട്ടിളപ്പാളി കേസിൽ മാത്രമായി കുറ്റക്കാരനാക്കുന്നത് നീതിയല്ലെന്നായിരുന്നു പത്മകുമാർ ഹർജിയിൽ ഉന്നയിച്ച പ്രധാന വാദം. പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയത് ബോർഡിലെ എല്ലാ അംഗങ്ങളുടെയും അറിവോടെയാണെന്നും മിനിറ്റ്സിൽ ചെമ്പ് എന്ന് രേഖപ്പെടുത്തിയതും കൂട്ടുത്തരവാദിത്വത്തോടെ നടത്തിയ നടപടിയാണെന്നും ഹർജിയിൽ അദ്ദേഹം വ്യക്തമാക്കി. അതേസമയം, സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പോറ്റിയുടെ ഹർജി ഡിസംബർ […]
Read more

ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ നൽകി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ഈ ഹർജി ഡിസംബർ 18ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതേസമയം, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് തന്നെ വിധി പ്രഖ്യാപിക്കും. ജാമ്യനടപടികളോടനുബന്ധിച്ച്, രണ്ടാം പ്രതിയായി പുനഃചേർത്ത ദ്വാരപാലക ശിൽപകേസിലും പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക കേസിൽ അദ്ദേഹം റിമാൻഡിലായതിനാൽ ജാമ്യം ലഭിച്ചാലും ഉടൻ പുറത്തിറങ്ങാനാവില്ല. […]
Read more

ശബരിമല സ്വർണക്കൊള്ള; പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി. കട്ടിളപ്പാളി കേസിലെ ജാമ്യഹർജി കേൾക്കുന്നത് കൊല്ലം വിജിലൻസ് കോടതിയാണ്. ദ്വാരപാലക ശിൽപക്കേസിൽ പത്മകുമാർ റിമാൻഡിലുള്ളതിനാൽ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാകില്ല. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ ബോർഡ് അംഗങ്ങൾ മുഴുവൻക്കും കൂട്ടുത്തരവാദിത്വം ഉണ്ടെന്നാണ് പത്മകുമാർ ജാമ്യഹർജിയിൽ വ്യക്തമാക്കുന്നത്. മിനുട്ട്സിൽ ചെമ്പ് എന്ന് രേഖപ്പെടുത്തിയതും എല്ലാവരുടെയും അറിവോടെയാണെന്നും ഹർജിയിൽ പറയുന്നു. സ്വയം മാത്രം കുറ്റക്കാരനാക്കുന്ന നീക്കത്തിനെതിരെയാണ് താൻ കോടതിയിൽ എത്തിയതെന്നും പത്മകുമാർ […]
Read more

Recent News

Advertisement
WhiteswanTV Footer