Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; 3 പേർ മരിച്ചു

കൊല്ലം: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറും ഓട്ടോയിൽ യാത്ര ചെയ്തിരുന്ന രണ്ടു പെൺകുട്ടികളുമാണ് മരിച്ചത്. കരവാളൂർ നീലമ്മാൾ പള്ളിവടക്കതിൽ വീട്ടിൽ ശ്രുതി ലക്ഷ്മി, തഴമേൽ ചൂരക്കുളം ജയജ്യോതി ഭവനിൽ ജ്യോതിലക്ഷ്മി, ഓട്ടോ ഡ്രൈവർ തഴമേൽ ചൂരക്കുളം അക്ഷയ് ഭവനിൽ അക്ഷയ് എന്നിവരാണ് മരിച്ചവർ. അഞ്ചൽ–പുനലൂർ പാതയിലെ മാവിളയിൽ രാത്രി ഏകദേശം ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് പുനലൂരിൽ […]
Read more

ട്രെയിനിൽ കടത്തി കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

കൊല്ലം: ട്രെയിനിൽ കടത്തി കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ. ചാത്തന്നൂർ സ്വദേശി രാഹുൽ, തഴുത്തല സ്വദേശി സുഭാഷ് ചന്ദ്രൻ (27) എന്നിവരെയാണ് കൊല്ലം സിറ്റി ഡാൻസാഫ് സംഘവും കൊല്ലം ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റെയിൽവേ സ്റ്റേഷനിലും കെ എസ് ആർടിസി ഡിപ്പോകളിലുമടക്കം പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. സംശയകരമായ സാഹചര്യത്തിൽ രണ്ട് യുവാക്കളെ രണ്ട് ബാഗുകളുമായി കണ്ടെത്തി പരിശോധന നടത്തിയപ്പോഴാണ് ബാഗുകളിൽ കഞ്ചാവ് കണ്ടെടുത്തത്. അറസ്റ്റിലായ പ്രതികളെ […]
Read more

കോട്ടയത്ത് അനധികൃത പ്രചാരണ സാമഗ്രികൾ നീക്കി; 11,837 വസ്തുക്കൾ നീക്കം ചെയ്തതായി കണക്ക്

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ ഡിസംബർ അഞ്ച് വരെയുള്ള കണക്കുകൾ പ്രകാരം 11,837 അനധികൃത പ്രചാരണ സാമഗ്രികൾ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിൽ നിയമപരമല്ലാതെയോ അനുമതിയില്ലാതെയോ സ്ഥാപിച്ച ബാനറുകൾ, ചുവരെഴുത്തുകൾ, പോസ്റ്ററുകൾ, ബോർഡുകൾ എന്നിവയും ഹരിതചട്ടം പാലിക്കാത്ത വസ്തുക്കളുമാണ് പ്രധാനമായും നീക്കം ചെയ്തത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ പ്രചാരണ പ്രവർത്തനങ്ങളിൽ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്. ജില്ലാ, താലൂക്ക് തലങ്ങളിലാണ് സ്‌ക്വാഡ് പ്രവർത്തിക്കുന്നത്. ജില്ലാതലത്തിൽ […]
Read more

കൊല്ലത്ത് ദേശീയ പാത തകര്‍ന്നതില്‍ കരാര്‍ കമ്പനിയെ ഒരു മാസത്തെക്ക് വിലക്കി കേന്ദ്രം

ഡല്‍ഹി: കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. കരാര്‍ കമ്പനിക്ക് ഒരു മാസത്തേക്ക് അടിയന്തര വിലക്കിന് പുറമെ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവും തുടങ്ങി. കൊട്ടിയം മൈലക്കാടിന് സമീപത്തെ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇന്നലെയാണ് തകര്‍ന്നത്. സംഭവത്തില്‍ ദേശീയ പാത നിര്‍മ്മാണ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസടക്കം കേന്ദ്രം ഇതിനകം നല്‍കിക്കഴിഞ്ഞു. കരാര്‍ കമ്പനിയുടെ പ്രോജക്ട് മാനേജരെയും റസിഡന്റ് എഞ്ചിനീയറെയും മാറ്റുകയും ചെയ്തിട്ടുണ്ട്. […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും എല്ലാം തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. 20 ദിവസത്തോളം നീണ്ടുനിന്ന പ്രചരണപ്രവര്‍ത്തനങ്ങളാണ് നാളെ വൈകുന്നേരം അവസാനിക്കുക.
Read more

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും

കൊല്ലം: കൊട്ടിയത്ത് നിര്‍മ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ ജില്ലാ കളക്ടര്‍ എന്‍ ദേവീദാസിന്റെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫീസര്‍, പ്രോജക്ട് ഹെഡ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. എന്‍എച്ച്എഐ അധികൃതരില്‍ നിന്നും കളക്ടര്‍ വിശദീകരണം തേടും. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടന്‍ സ്ഥലം സന്ദര്‍ശിക്കും. കരാര്‍ കമ്പനിയായ ശിവാലയ കണ്‍സ്ട്രക്ഷനോട് എന്‍എച്ച്എഐ റിപ്പോര്‍ട്ട് […]
Read more

സ്വർണ്ണ പാളി വിവാദം; മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതി മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലുമുള്ള ജാമ്യാവശ്യങ്ങളും കോടതി നിരസിച്ചു. ഗൂഢാലോചനയിൽ പ്രതിക്ക് പങ്കുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി പരിഗണിച്ചു. അതേസമയം, മുൻ ദേവസ്വം പ്രസിഡന്‍റ് എൻ. വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊണ്ടുപോയ സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി ശുപാർശ ചെയ്യാൻ അന്വേഷണ റിപ്പോർട്ടിൽ അടിസ്ഥാനമില്ലെന്ന് കണ്ടെത്തി. ജയിൽ വകുപ്പിന്റെ നിർദ്ദേശപ്രകാരവും പ്രതിയുടെ അനുമതിയോടെയുമാണ് കൈവിലങ്ങ് ഉപയോഗിച്ചതെന്ന് പൊലീസ് വിശദീകരിച്ചു.
Read more

പരിശീലനത്തിനിടെ ടിയർ ഗ്യാസ് പൊട്ടി തെറിച്ചു; 3 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

കൊല്ലം: കരുനാഗപ്പള്ളിയിൽ ടിയർ ഗ്യാസ് പൊട്ടിത്തെറിച്ച് 3 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. കരുനാഗപ്പള്ളി സബ്ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ 3 പോലീസ് ഉദ്യോഗസ്ഥരെ ചവറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 2 വനിത പൊലീസ് ഉദ്യോസ്ഥർക്കും, 1 പുരുഷ പൊലീസ് ഉദ്യോഗസ്ഥനുമാണ് പരുക്കേറ്റത്. ടിയർ ഗ്യാസ് ആദ്യം ഉപയോഗിച്ചപ്പോൾ പൊട്ടിയിരുന്നില്ല. തുടന്ന് വീണ്ടും ലോഡ് ചെയുമ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്. സംഭവത്തിനെ തുടർന്ന് അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി എസിപി അറിയിച്ചു.
Read more

കൊല്ലം ജില്ലാ കലോത്സവത്തില്‍ ഭാരതാംബ ചിത്രത്തെ ചൊല്ലി വാക്കേറ്റം

കൊല്ലം: ജില്ലാ കലോത്സവത്തില്‍ ഭാരതാംബ ചിത്രത്തെ ചൊല്ലി തര്‍ക്കം.ദേശീയ അധ്യാപക പരിഷത്ത് വേദിക്ക് സമീപമുള്ള സ്റ്റാളില്‍ കെട്ടിയ ബാനറില്‍ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നു. കലോത്സവ സ്ഥലത്ത് നിന്ന് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമുള്ള ബാനര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗതെത്തി. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. ബാനര്‍ നീക്കം ചെയ്യുന്നതിനെതിരെ അധ്യാപക പരിഷത്ത് പ്രവര്‍ത്തകരും രംഗത്തെത്തി. ഡിഡിഇ നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ ഭാരതാംബയുടെ ചിത്രം കര്‍ട്ടണ്‍ ഉപയോഗിച്ച് മറച്ച് തര്‍ക്കം പരിഹരിച്ചു. […]
Read more

കൊല്ലത്ത് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കൊല്ലം: കരിക്കോട് അപ്പോളോ നഗറിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയായ ഭർത്താവ് മധുസൂദനൻ പിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടത്തിങ്കലിൽ വീട്ടിൽ താമസിക്കുന്ന കവിതയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer