Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊല്ലത്ത് കായലിൽ ചാടിയ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: ഓലയിൽകടവ് പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ യുവതിയെ ജലഗതാഗത വകുപ്പിലെ ജീവനക്കാർ അതിസാഹസികമായി രക്ഷപ്പെടുത്തി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ് കായലിലേക്ക് ചാടിയത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

സാമ്പ്രാണിക്കൊടിയിലേക്ക് സർവീസ് നടത്തുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ ഉണ്ടായിരുന്ന ജീവനക്കാർ പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ട ഉടൻ തന്നെ വെള്ളത്തിലേക്ക് ചാടി രക്ഷാപ്രവർത്തനം ആരംഭിച്ചു. ജീവനക്കാരുടെ വേഗതയുള്ള ഇടപെടലിൽ യുവതിയെ സുരക്ഷിതമായി ബോട്ടിലേക്ക് കയറ്റി.തുടർന്ന് യുവതിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രക്ഷാപ്രവർത്തനം വ്യാപകമായി ശ്രദ്ധ നേടുകയാണ്. യുവതി കായലിലേക്ക് ചാടിയതിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer