Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

പതിറ്റാണ്ടുകളായി ചുവപ്പണിഞ്ഞ ചടയമംഗലം ഇത്തവണയും ചുവക്കുമോ?

കൊല്ലം: പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ കോട്ടയാണ് കൊല്ലം ജില്ലയിലെ ചടയമംഗലം നിയോജക മണ്ഡലം. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ വാശിയേറിയ ഒരു പോരാട്ടത്തിനാണ് ചടയമംഗലം സാക്ഷ്യം വഹിക്കുന്നത്. സിപിഐയിലെ ആഭ്യന്തര പ്രശ്നങ്ങളും പ്രമുഖ നേതാവ് പാർട്ടി വിട്ടതും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷക്കുറവും യുഡിഎഫിന് പ്രതീക്ഷ നൽകുന്നു. ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി കോട്ട നിലനിർത്താനാണ് എൽഡിഎഫിന്റെ ശ്രമം. നിലവിലെ മന്ത്രി കൂടിയായ ജെ. ചിഞ്ചു റാണിയും യു.ഡി.എഫ് സ്ഥാനാർത്ഥി എം.എം നസീറും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത്. മുൻപ് […]
Read more

ബാറിലെ വാക്കുതർ‍ക്കം; യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ 4 പേർ അറസ്റ്റിൽ

കൊല്ലം: ബാറിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നു യുവാവിനെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വയലാ ശരത് ഭവനിൽ ശരത് (38) ആണ് കഴിഞ്ഞ ദിവസം നടുറോഡിൽ കൊല്ലപ്പെട്ടത്. കോവൂർ പ്രദേശവാസികളായ രാഹുൽ (31), അജേഷ് (33), ലിജോ (28), ജയേഷ് (31) എന്നിവരാണ് പിടിയിലായത്. ജയേഷിന് ശരത്തിനോട് മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വിദേശത്ത് ജോലി ചെയ്തിരുന്ന ശരത് ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. മുൻപ് സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്നു. അന്ന് […]
Read more

ദീർഘദൂര സ്വകാര്യ ബസുകൾക്ക് ആശ്വാസം; പെർമിറ്റുകൾ നിബന്ധനകളില്ലാതെ പുതുക്കി

കൊല്ലം: ദൂരപരിധി നിയന്ത്രണമില്ലാതെ ദീർഘദൂര സ്വകാര്യ ബസുകളുടെ യാത്രാനുമതികൾ പുതുക്കി നൽകാൻ മോട്ടോർവാഹന വകുപ്പ് നടപടി തുടങ്ങി. കൊല്ലം–കുമളി, എറണാകുളം–കുമളി, കോട്ടയം–കുമളി, കോഴിക്കോട്–എറണാകുളം തുടങ്ങിയ പ്രധാന പാതകളിലാണ് പുതുക്കൽ നടപ്പാക്കിയിരിക്കുന്നത്. ദീർഘദൂര സർവീസുകൾ നടത്തിയിരുന്ന ഏകദേശം 241 സ്വകാര്യ ബസുകൾക്കും ആവശ്യമായ നിബന്ധനകൾ പാലിക്കുന്നതിനനുസരിച്ച് യാത്രാനുമതി ഉടൻ പുതുക്കി നൽകുമെന്നാണ് സൂചന. 140 കിലോമീറ്ററിന് മുകളിലുള്ള പാതകളിൽ സ്വകാര്യ ബസുകൾ ഓടുന്നതിന് ഉണ്ടായിരുന്ന നിയന്ത്രണം ഹൈക്കോടതി മുമ്പ് റദ്ദാക്കിയിരുന്നു. ഈ വിധിക്ക് മാസങ്ങൾക്കുശേഷമാണ് നിലവിലുള്ള അനുമതികൾ പുതുക്കുകയും […]
Read more

ഗൾഫ് ബിസിനസ് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ദമ്പതികൾ പിടിയിൽ

കൊല്ലം: ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് ആരംഭിക്കാമെന്ന് വിശ്വസിപ്പിച്ച് സംസ്ഥാനത്തുടനീളം കോടികൾ തട്ടിയെടുത്ത ദമ്പതികളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര സ്വദേശിയായ ബിജു ബാലൻ ഭാര്യ രശ്മി ബിജു എന്നിവരാണ് പിടിയിലായത്. ഗൾഫ് രാജ്യങ്ങളിൽ വ്യാജ കമ്പനികൾ രൂപീകരിച്ച് സാധനങ്ങൾ വാങ്ങി പിന്നീട് അവ മറിച്ചുവിൽക്കി കമ്പനി പൂട്ടുന്നതായിരുന്നു ഇവരുടെ തട്ടിപ്പുരീതി. കൂടാതെ വിവാഹവാഗ്ദാനം നൽകി സ്ത്രീകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായും കണ്ടെത്തി. ഓസ്ട്രേലിയയിൽ ജോലി, സിറ്റിസൺഷിപ്പ് എന്നിവ വാഗ്ദാനം ചെയ്ത് ഓയൂർ സ്വദേശിയിൽ നിന്ന് 10.5 […]
Read more

യുവതിയില്‍ നിന്ന് 10 ലക്ഷം തട്ടിയെടുത്ത് ചാമക്കാല; പണം തെരഞ്ഞെടുപ്പില്‍ ഒഴുക്കാന്‍?

നിയമസഭാ തെരഞ്ഞെടുപ്പ് മൂക്കിന്‍ തുമ്പിലെത്തി നില്‍ക്കെ മറ്റൊരു വമ്പന്‍ സാമ്പത്തിക തട്ടിപ്പിന്റെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കൊട്ടാരക്കരയില്‍ യുവതിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ജ്യോതികുമാര്‍ ചാമക്കാലക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി പരാതി ഫയലില്‍ സ്വീകരിച്ച് തുടര്‍നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കൊട്ടാരക്കര സബ് രജിസ്റ്റര്‍ ഓഫീസില്‍ 2024 രജിസ്റ്റര്‍ ചെയ്ത ഒരു എഗ്രിമെന്റ് പ്രകാരം ബാങ്ക് ട്രാന്‍സാക്ഷത്തിലൂടെ വാങ്ങിയ പത്ത് ലക്ഷം രൂപയാണ് ചാമക്കാല പരാതിക്കാരിക്ക് […]
Read more

കരിങ്കൊടി കാണിച്ചാല്‍ ഐസിയുവിൽ; വീണാ ജോര്‍ജിനെ പരിഹസിച്ച് ഐഷാ പോറ്റി

കൊല്ലം: സ്ത്രീകള്‍ അവഹേളിക്കപ്പെടുന്ന നമ്പര്‍ വണ്‍ സംസ്ഥാനമായി കേരളം മാറിയെന്ന് സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐഷാ പോറ്റി. സിപിഐഎം തന്നെക്കൊണ്ട് വി ആര്‍ എസ് എടുപ്പിച്ചെന്നും പാര്‍ട്ടി വിട്ട മറ്റുള്ളവരെ സിപിഐഎം വിമര്‍ശിക്കുന്നില്ലെന്നും ഐഷാ പോറ്റി പറഞ്ഞു. പാര്‍ട്ടിക്ക് വളര്‍ച്ച ഉണ്ടായപ്പോള്‍ ഐഷാ പോറ്റിയെ ആവശ്യമില്ലെന്ന് ഐഷാ പോറ്റി പറഞ്ഞു. ആരോഗ്യ മന്ത്രി വീണ ജോർജിനെയും ഐഷ പോറ്റി പരിഹസിച്ചു. കരിങ്കൊടി കാണിച്ചാല്‍ ഐസിയു യൂണിറ്റിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായെന്നാണ് പരിഹാസം. സൈബര്‍ […]
Read more

കരുനാഗപ്പള്ളി ആർക്കൊപ്പം; കോട്ട കാക്കുമോ തിരിച്ചുപിടിക്കുമോ

കൊല്ലം: ദശകങ്ങളായി മുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന ചരിത്രമുള്ള മണ്ഡലമാണ് കരുനാഗപ്പള്ളി. തീരദേശ മേഖലയുടെ രാഷ്ട്രീയ സ്പന്ദനങ്ങൾ തൊട്ടറിയുന്ന ഈ മണ്ഡലം ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത് വളരെ പ്രാധാന്യത്തോടെയാണ്. യുഡിഎഫിന്റെ നിലവിലെ എംഎൽഎ സി.ആർ. മഹേഷ് തന്നെ വീണ്ടും അങ്കത്തിനിറങ്ങുമ്പോൾ, ഇടതുമുന്നണിക്കായി സിപിഐയിലെ എം.എസ്. താരയും എൻഡിഎയ്ക്കായി ബിജെപിയിലെ വി.എസ്. ജിതിൻദേവുമാണ് ജനവിധി തേടുന്നത്. അതുകൊണ്ടു തന്നെ ഇത്തവണ പോരാട്ടം കടുക്കും. 021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുടനീളം ഇടതുപക്ഷ തരംഗം വീശിയടിച്ചപ്പോഴും കരുനാഗപ്പള്ളിയിൽ യുഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കിയിരുന്നു. […]
Read more

ഐഷാ പോറ്റി മാറിയത് സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി: കെ എന്‍ ബാലഗോപാല്‍

കൊല്ലം: ഐഷ പോറ്റി പാർട്ടി വിട്ടു പോയത് സ്വന്തം താല്പര്യത്തിനു വേണ്ടിയാണെന്നും, സ്ഥാനത്തിന് വേണ്ടിയാണ് യുഡിഫിലേക്ക് പോയതെന്നും കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു. കേരളത്തിൽ ഡീൽ ഇല്ലന്നും ആരോപണങ്ങൾ എല്ലാം ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ഡീല്‍ ഉണ്ടാക്കുന്നത് യുഡിഎഫ് ആണെന്നും മുന്‍കൂര്‍ ജാമ്യം എടുക്കാനാണ് ശ്രമമെന്നും കെ എന്‍ ബാലഗോപാലിന്റെ ആരോപണം.കൊട്ടാരക്കരയില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. വിജയ പ്രതീക്ഷയില്‍ തന്നെയാണ് മുന്നണികള്‍. ധനകാര്യ വകുപ്പും വിജയകരമായി കൊണ്ടുപോവാന്‍ കഴിഞ്ഞു എന്നാണ് പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധിയെന്നത് […]
Read more

കൊല്ലത്ത് മാരകായുധങ്ങളുമായെത്തിയ അക്രമി സംഘം വീട് അടിച്ചു തകർത്തു

കൊല്ലം: ശൂരനാട് വടക്ക് പാറക്കടവിൽ മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം വീട് ആക്രമിച്ച് വ്യാപക നാശനഷ്ടം വരുത്തി. ചിറപ്പാട് ഭാഗത്തെ അഖിലാലയത്തിൽ അജിത് താമസിക്കുന്ന വീടിന് നേരെയാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച രാത്രി ഏകദേശം 11 മണിയോടെയായിരുന്നു സംഭവം. വടിവാൾ, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങളുമായി എത്തിയ ആറംഗസംഘം വീടുകയറി ആക്രമണം നടത്തുകയും മണിക്കൂറോളം ഭീതിജനകമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തതായി വീട്ടുകാർ പരാതിപ്പെട്ടു. വീട്ടിലുണ്ടായിരുന്നവരെ മർദിച്ചതായും കുട്ടികളോട് മോശമായി പെരുമാറിയതായും പരാതിയിൽ പറയുന്നു. വീട്ടിലെ ടിവി, ഫ്രിഡ്ജ്, അടുക്കള ഉപകരണങ്ങൾ, […]
Read more

ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ റെയില്‍വേ ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

കൊല്ലം: തെന്മല ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് വിരുദനഗര്‍ സ്വദേശിയും റെയില്‍വേ ഉദ്യോഗസ്ഥനുമായ തവമണി (34) മുങ്ങി മരിച്ചു. ശനിയാഴ്ച ഉച്ചയോടെ പരപ്പാര്‍ ഡാം റിസര്‍വോയറിന് സമീപമുള്ള കളക്കുന്നിലായിരുന്നു സംഭവം. തവമണി മുപ്പതംഗ വിനോദസഞ്ചാര സംഘത്തോടൊപ്പം തെന്മലയിലെത്തിയിരുന്നു. സംഘത്തിലെ മറ്റൊരാളുമായ കൂടി റിസര്‍വോയറിലെ വെള്ളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. സമീപമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ ഇറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അത് അവഗണിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ വെള്ളത്തില്‍ ചാടി ഇരുവരെയും കരയ്‌ക്കെത്തിച്ചു. ഒപ്പമുണ്ടായ […]
Read more

Recent News

Advertisement
WhiteswanTV Footer