Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉത്സവത്തിനിടെ വടിവാൾ വീശി യുവാവിന്റെ പരാക്രമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കുണ്ടറയിൽ ക്ഷേത്രോത്സവത്തിനിടെ യുവാവ് വടിവാൾ വീശി ഭീതിയുണ്ടാക്കി ആക്രമണം നടത്തിയ സംഭവം നടന്നു. കുണ്ടറ സ്വദേശിയായ അജോയ് അശോകനാണ് ഞാലിയോട് അമ്പിപ്പൊയ്ക ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രിയിൽ ആക്രമണം നടത്തിയത്.

അജോയിയുടെ സഹോദരൻ രണ്ടു മാസം മുമ്പ് വാഹനാപകടത്തിൽ മരിച്ചിരുന്നു. അതിനാൽ ഉത്സവം നടത്തരുതെന്ന് ഇയാൾ പലതവണ ക്ഷേത്ര ഭരണസമിതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുമുമ്പ് കമ്മിറ്റി യോഗത്തിനിടെ ഓഫീസിൽ കയറി ബഹളം വെച്ചതിനെ തുടർന്ന് ഭാരവാഹികൾ പോലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ നാട്ടിലെ വിവിധ കുടുംബങ്ങൾ ചേർന്ന് നടത്തുന്ന ഉത്സവം നിർത്തിവെക്കാതെ നടത്താൻ ഭരണസമിതി തീരുമാനിച്ചു. ഇതിൽ പ്രകോപിതനായ അജോയ്, സുഹൃത്തിനൊപ്പമെത്തി ഉത്സവത്തിനിടെ അക്രമം നടത്തുകയായിരുന്നുവെന്നാണ് വിവരം.

ആദ്യം വടിവാൾ വീശി ആളുകളെ ഭീഷണിപ്പെടുത്തിയ ഇയാൾ പിന്നീട് ആക്രമണം നടത്തി. തടയാൻ ശ്രമിച്ച മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വീണ്ടും പരാതി നൽകിയതിനെ തുടർന്ന് കുണ്ടറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Recent News

Advertisement
WhiteswanTV Footer