Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kollam

മകന്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; സംഭവം കൊട്ടാരക്കരയിൽ

കൊല്ലം: കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മഹേഷാണ് അമ്മ രാധാമണിയെ വെട്ടി പരിക്കേൽപ്പിച്ചത്. കുടുംബ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. രാധാമണിയുടെ കഴുത്തിലാണ് വെട്ടേറ്റത്. വെട്ടേറ്റ രാധാമണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Read more

കരുനാഗപ്പള്ളിയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് വാതക ചോർച്ച; ഒഴിവായത് വൻ ദുരന്തം

കൊല്ലം: കരുനാഗപ്പള്ളിയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് വാതക ചോർച്ച ഉണ്ടായെങ്കിലും ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. കന്നേറ്റി പാലത്തിന് സമീപമുള്ള കരോട്ട് ജംഗ്ഷനിൽ ചൊവ്വാഴ്ച പുലർച്ചെ 12.40ഓടെയാണ് അപകടം സംഭവിച്ചത്. പാരിപ്പള്ളി പ്ലാന്റിൽ നിന്ന് കൊച്ചി ഉദയംപേരൂരിലേക്ക് പോകുകയായിരുന്ന എൽ.പി.ജി ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. അപകടകരമായി ഓവർടേക്ക് ചെയ്ത ബൈക്കിനെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ടാങ്കർ വെട്ടിത്തിരിയുകയും നിയന്ത്രണം വിട്ട് റോഡിന്റെ വശത്തേക്ക് ചരിയുകയും ചെയ്തു. ടാങ്കർ മറിഞ്ഞതോടെ വാതക ചോർച്ച ആരംഭിച്ചു. അപകടത്തിൽപ്പെട്ട വാഹനത്തിൽ ആവശ്യമായ […]
Read more

കനത്ത മഴയിൽ എണ്ണപ്പന കടപുഴകി വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ കനത്ത മഴയ്ക്കിടെ എണ്ണപ്പന കടപുഴകി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ളക്കുപാറ ഇടക്കൊച്ചി തടത്തിൽ സ്വദേശി സരിതയാണ് മരിച്ചത്. 37 വയസ്സായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാരും കൂടെയുണ്ടായിരുന്ന തൊഴിലാളികളും ചേർന്ന് സരിതയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചെവ്വാഴ്ച രാവിലെ എസ്റ്റേറ്റിലെ കാടുവെട്ടിത്തെളിക്കുന്ന ജോലിക്കായി എത്തിയതായിരുന്നു സരിത ഉൾപ്പെടെയുള്ള തൊഴിലാളികൾ. മഴപെയ്തതോടെ സമീപത്തുള്ള മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. കാറ്റിൽ സമീപത്തുണ്ടായിരുന്ന ആഞ്ഞിലിമരം ഒടിഞ്ഞ് എണ്ണപ്പനയുടെ മുകളിലേക്ക് വീഴുകയും, പന […]
Read more

തെന്മലയിൽ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: തെൻമല വനത്തിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. തലയോട്ടി ഉൾപ്പെടെയുള്ള ശരീരാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. തെൻമല ഡാം ജംഗ്ഷനു സമീപമുള്ള വനപ്രദേശത്താണ് സംഭവം. വിറക് ശേഖരിക്കാൻ പോയ സ്ത്രീകളാണ് അസ്ഥികൂടം കണ്ടത്. സമീപത്ത് വസ്ത്രങ്ങളും ചെരുപ്പും മരത്തിൽ ദ്രവിച്ച കയറും കണ്ടെത്തിയിട്ടുണ്ട്. ഇത് പുരുഷന്റെ അസ്ഥികൂടമാണെന്നും ആത്മഹത്യയായിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലം പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. 2024 ജൂലൈയിൽ സമീപ പ്രദേശത്ത് നിന്ന് കാണാതായ ഒരാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. […]
Read more

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരിക്ക്

കൊല്ലം: ആയൂർ വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; പത്ത് പേർക്ക് പരിക്ക്. ബസിലും കാറിലും സഞ്ചരിച്ചവർക്കാണ് പരിക്കേറ്റത്. ആയൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോയിരുന്ന ബസും, കൊട്ടാരക്കരയിൽ നിന്ന് കിളിമാനൂരിലേക്ക് വരികയായിരുന്ന കാറും തമ്മിലാണ് അപകടം സംഭവിച്ചത്. കാറിൽ ഉണ്ടായിരുന്നവർ കിളിമാനൂർ സ്വദേശികളാണ്. ഇവരിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. ബസിൽ ഉണ്ടായിരുന്ന ഏഴ് പേരുടെ പരിക്ക് ഗുരുതരമല്ല.
Read more

ജീവനൊടുക്കാൻ ശ്രമിച്ച 40കാരനെ രക്ഷിച്ച് കൊട്ടാരക്കര പോലീസ്

കൊല്ലം: ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്. കൊട്ടാരക്കര വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. 40കാരൻ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കാൻ ശ്രമിക്കുകയാണെന്ന വിവരം പൊലീസിന് ലഭിച്ചതിനെ തുടർന്ന് പട്രോളിംഗ് സംഘമെത്തി. ഉടൻ സ്ഥലത്തെത്തി വാതിൽ ചവിട്ടി തുറന്നപ്പോൾ യുവാവ് കയറിൽ തൂങ്ങി കിടക്കുന്നതാണ് കണ്ടത്. മിന്നൽ വേഗത്തിൽ പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥർ യുവാവിനെ ഉയർത്തിപ്പിടിച്ച് കഴുത്തിലെ കുരുക്ക് അഴിച്ച് പുറത്തേക്ക് കൊണ്ടുവന്നു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി ജീവൻ രക്ഷിച്ചു. സംഭവത്തിൽ പങ്കജ് […]
Read more

കൊല്ലത്ത് വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 23 ലക്ഷം രൂപ കവർന്നു

കൊല്ലം: വ്യാപാര സ്ഥാപനത്തിന്റെ ഷട്ടർ കുത്തിത്തുറന്ന് 23 ലക്ഷം രൂപ കവർന്നതായി പരാതി. കൊല്ലം ജില്ലാ ആശുപത്രി റോഡിലെ സ്റ്റെയിൻസ് ട്രേഡിംഗ് കമ്പനിയാണ് കവർച്ചയ്ക്ക് ഇരയായത്. പുലർച്ചെ 12.45നും 2 മണിക്കും ഇടയിലാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. സ്ഥാപനത്തിന്റെ പിൻവശത്തെ ഷട്ടർ കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ലോക്കർ തകർത്ത് 20 ലക്ഷം രൂപയും മേശയിൽ സൂക്ഷിച്ചിരുന്ന 3 ലക്ഷം രൂപയും ചേർത്ത് മൊത്തം 23 ലക്ഷം രൂപയാണ് കവർന്നത്. കടയിലെ സിസിടിവി […]
Read more

കുടിവെള്ളം വിൽക്കാൻ കെഎസ്ആർടിസി, കുപ്പിക്ക് 13 രൂപ; ജീവനക്കാർക്ക് കമ്മീഷൻ

കൊല്ലം: ബസുകളിൽ ‘കെ.എൽ-15’ എന്ന പേരിൽ കുടിവെള്ളം വിൽക്കാൻ കെഎസ്ആർടിസി തീരുമാനം. ഒരു കുപ്പി വെള്ളം 13 രൂപയ്ക്ക് വിൽക്കും. സംസ്ഥാന സർക്കാരിന്റെ ‘ഹില്ലി അക്വാ’ ബ്രാൻഡിലുള്ള വെള്ളമാണ് ‘കെ.എൽ-15’ എന്ന പേരിൽ ലഭ്യമാക്കുന്നത്. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ കണ്ടക്ടർക്കു 2 രൂപയും ഡ്രൈവർക്കു 1 രൂപയും കമ്മിഷനായി നൽകും. എന്നാൽ ഈ പദ്ധതിക്കെതിരെ തൊഴിലാളി യൂണിയനുകളും ജീവനക്കാരും രംഗത്തെത്തി. ഇതിനെ തുടർന്ന് ആദ്യഘട്ടത്തിൽ സ്വിഫ്റ്റ് ബസുകളിൽ കരാർ ജീവനക്കാരെ ഉപയോഗിച്ച് വിൽപ്പന ആരംഭിക്കാനാണ് പദ്ധതി. […]
Read more

പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു: സ്ത്രീ ഗുരുതരാവസ്ഥയിൽ

കൊല്ലം: വാക്കുതർക്കത്തെത്തുടർന്ന് സുഹൃത്തായ സ്ത്രീയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് തെക്കതിൽ രഘു (56) ആണ് മരിച്ചത്. പൊള്ളലേറ്റ ഓച്ചിറ ചങ്ങൻകുളങ്ങര പള്ളത്തേരിൽ പരേതനായ രാജന്റെ ഭാര്യ പ്രസന്നയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കുറേനാളായി ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. പ്രസന്നയുടെ മകളുടെ സൈക്കിൾ രഘു എടുത്തുകൊണ്ടുപോയതിനെച്ചൊല്ലി കഴിഞ്ഞ ബുധനാഴ്ച രാവിലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് കൈയിൽ കരുതിയിരുന്ന പെട്രോൾ പ്രസന്നയുടെ മേൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ പടർന്നതോടെ […]
Read more

വാട്ട്സ്ആപ്പ് ലോൺ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വീട്ടമ്മമാരെ വലയിലാക്കിയ യുവാവ് അറസ്റ്റിൽ

കൊല്ലം: പേഴ്സണൽ ലോൺ ലഭ്യമാക്കാമെന്ന പേരിൽ സമൂഹമാധ്യമങ്ങൾ വഴി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ശ്രീകാര്യം വികാസ് നഗർ അശ്വതി ഭവനിൽ രഞ്ജിത്താണ് പിടിയിലായത്. വാട്ട്സ്ആപ്പ് വഴി പേഴ്സണൽ ലോൺ നൽകാമെന്ന് പരസ്യം ചെയ്ത് നിരവധി ആളുകളെ വലയിലാക്കുകയായിരുന്നു ഇയാൾ. പ്രത്യേകിച്ച് വീട്ടമ്മമാരെ ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്. വിശ്വാസം നേടിയെടുത്ത ശേഷം ആവശ്യമായ രേഖകൾ വാട്ട്സ്ആപ്പിലൂടെ ശേഖരിക്കുകയും സിബിൽ സ്കോർ പരിശോധിച്ച് ലഭിക്കാവുന്ന ലോൺ തുക അറിയിക്കുകയും ചെയ്തു. തുടർന്ന് കൊല്ലം പള്ളിമുക്ക് പ്രദേശത്തെ ഹോം അപ്ലയൻസ് […]
Read more

Recent News

Advertisement
WhiteswanTV Footer