കൊല്ലം: തെൻമല വനത്തിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. തലയോട്ടി ഉൾപ്പെടെയുള്ള ശരീരാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. തെൻമല ഡാം ജംഗ്ഷനു സമീപമുള്ള വനപ്രദേശത്താണ് സംഭവം. വിറക് ശേഖരിക്കാൻ പോയ സ്ത്രീകളാണ് അസ്ഥികൂടം കണ്ടത്. സമീപത്ത് വസ്ത്രങ്ങളും ചെരുപ്പും മരത്തിൽ ദ്രവിച്ച കയറും കണ്ടെത്തിയിട്ടുണ്ട്.
ഇത് പുരുഷന്റെ അസ്ഥികൂടമാണെന്നും ആത്മഹത്യയായിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലം പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. 2024 ജൂലൈയിൽ സമീപ പ്രദേശത്ത് നിന്ന് കാണാതായ ഒരാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.




