കൊല്ലം: ബന്ധുവീട്ടിലെത്തിയ യുവതിയുടെ മാല പൊട്ടിച്ചെടുത്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാക്കവയൽചോല സ്വദേശിയായ യദുകൃഷ്ണൻ (24) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.
ഇളമ്പലിലെ ബന്ധുവീട്ടിൽ എത്തിയ കരവാളൂർ സ്വദേശിനിയുടെ കഴുത്തിലെ മാലയാണ് പ്രതി പൊട്ടിച്ചെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പരാതിക്കാരിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചതിനെ തുടർന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു.
ദൃശ്യങ്ങളിൽ യുവതിയും പ്രതിയും ഒരുമിച്ച് നടക്കുന്നതായി കണ്ടെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും പരിചയപ്പെട്ടതും, യുവതിയെ കാണാനാണ് പ്രതി സ്ഥലത്തെത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യദുകൃഷ്ണനെ അറസ്റ്റ് ചെയ്തത്.




