പാലക്കാട്: വടക്കഞ്ചേരി മംഗലത്ത് ബൈക്ക് വർക്‌ഷോപ്പിൽ ഉണ്ടായ തീപിടിത്തത്തിൽ ഏകദേശം 24 ബൈക്കുകൾ കത്തി നശിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. നാട്ടുകാരാണ് ആദ്യം വർക്‌ഷോപ്പ് കത്തുന്നത് ശ്രദ്ധയിൽപ്പെടുത്തിയത്. അകത്തും പുറത്തുമായി പാർക്ക് ചെയ്തിരുന്ന ബൈക്കുകളാണ് അഗ്നിക്കിരയായത്.
പുതുക്കോട് സ്വദേശി മുദസിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരം ലഭിച്ചതോടെ വടക്കഞ്ചേരി അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




