ആലപ്പുഴ: ആലപ്പുഴയിലെ പുന്നപ്രയിൽ റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പുന്നപ്ര സെന്റ് അലോഷ്യസ് സ്കൂളിന് പിന്നിൽ തീരദേശ പാളത്തിന് സമീപത്താണ് മൃതദേഹം കിടന്ന നിലയിൽ കണ്ടത്.
മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് മാത്രം പരിക്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. വിവരം ലഭിച്ചതിനെ തുടർന്ന് പുന്നപ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




