കൊല്ലം: പുനലൂരില്‍ ആറാം ക്ലാസുകാരനെ ണം മോഷ്ടിച്ചെന്ന് ആരോപിച്ച് കെട്ടിത്തൂക്കി മര്‍ദ്ദിച്ചെന്ന് പരാതി. പുനലൂര്‍ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടര്‍ എന്ന സ്ഥാപനത്തിനെതിരെ കുടുംബം പോലീസിൽ പരാതി നല്കി. കുട്ടികള്‍ താമസിച്ച് പഠിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടര്‍. അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കവേ കുട്ടി വിസമ്മതം കാണിക്കുകയായിരുന്നു. തുടര്‍ന്നാണ് താന്‍ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് മർദ്ദിച്ചെന്ന് കുട്ടി പറയുന്നത്. വാര്‍ഡനും കുക്കും ചേര്‍ന്നാണ് കൊടും ക്രൂരത നടത്തിയത്. സംഭവത്തില്‍ സ്ഥാപനത്തിലെ വാര്‍ഡനെയും കുക്കിനെയും പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




