Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: breaking news

500രൂപ മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മർദ്ദിച്ചെന്ന് പരാതി

കൊല്ലം: പുനലൂരില്‍ ആറാം ക്ലാസുകാരനെ ണം മോഷ്ടിച്ചെന്ന് ആരോപിച്ച് കെട്ടിത്തൂക്കി മര്‍ദ്ദിച്ചെന്ന് പരാതി. പുനലൂര്‍ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടര്‍ എന്ന സ്ഥാപനത്തിനെതിരെ കുടുംബം പോലീസിൽ പരാതി നല്‍കി. കുട്ടികള്‍ താമസിച്ച് പഠിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടര്‍. അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കവേ കുട്ടി വിസമ്മതം കാണിക്കുകയായിരുന്നു. തുടര്‍ന്നാണ് താന്‍ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് മർദ്ദിച്ചെന്ന് കുട്ടി പറയുന്നത്. വാര്‍ഡനും കുക്കും ചേര്‍ന്നാണ് കൊടും ക്രൂരത നടത്തിയത്. സംഭവത്തില്‍ സ്ഥാപനത്തിലെ വാര്‍ഡനെയും കുക്കിനെയും പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read more

കണ്ണൂരിലെ സൈനിക കേന്ദ്രത്തിന് ബോംബ് ഭീഷണി

കണ്ണൂർ: കണ്ണൂരിലെ സൈനിക കേന്ദ്രത്തിന് ബോംബ് ഭീഷണി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് സെന്ററിനാണ് (ഡിഎസ്‌സി) ബോംബ് ഭീഷണി. ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read more

ഓപ്പറേഷൻ നുംകൂർ; ദുൽഖർ സൽമാൻ, പൃത്വിരാജ് എന്നിവരുടെ കൊച്ചിയിലെ വീടുകളിൽ റെയ്ഡ്

കൊച്ചി: ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി സിനിമ താരങ്ങളുടെ വീട്ടിൽ റെയ്ഡ്. ദുൽഖർ സൽമാൻ, പൃത്വിരാജ് എന്നിവരുടെ കൊച്ചിയിലെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ഭൂട്ടാനിൽ നിന്നും നികുതി ഒഴിവാക്കി വാഹനം കൊണ്ടുവന്നതിലാണ് അന്വേഷണം നടക്കുന്നത്. കേരളത്തിൽ 30 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. വ്യവസായികളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. വിവിധ കാർ ഷോറൂമുകളിലും പരിശോധന നടക്കുന്നുണ്ട്.
Read more

തൃശൂരില്‍ ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ചു; ഭര്‍ത്താവ് തൂങ്ങിമരിച്ചു

തൃശൂര്‍: പുതുശേരിയില്‍ ഭാര്യയെ ആക്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. പുതുശേരി സ്വദേശി ദേവസിയാണ് മരിച്ചത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിയേറ്റ ഭാര്യ അല്‍ഫോൻസയെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പള്ളിയില്‍ പോയി തിരിച്ചു വന്ന അല്‍ഫോൻസയെ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. അല്‍ഫോൻസ കൊല്ലപ്പെട്ടു എന്ന് ധരിച്ചാണ് ദേവസി ആത്മഹത്യ ചെയ്തത്. അല്‍ഫോൻസയുടെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരും ഏറെ നാളുകളായി തമ്മില്‍ പിരിഞ്ഞു കഴിയുകയായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ഇരുവരും വിദേശത്താണ്. […]
Read more

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വോട്ടെടുപ്പ്

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. പുതിയ പാർലമെൻറ് മന്ദിരത്തിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണനും മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദർശൻ റെഡ്ഡിയുമാണ് മത്സരരംഗത്ത്. എൻഡിഎയും ഇന്ത്യ സഖ്യവും ഇന്നലെ എംപിമാർക്ക് പരിശീലനം നൽകാൻ മോക്ക് വോട്ടിംഗ് നടത്തി. ബിജു ജനതാദൾ, ബിആർഎസ് എന്നീ കക്ഷികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കും. എൻഡിഎ പക്ഷത്ത് നിന്ന് കൂറുമാറ്റം ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണം ബിജെപി നേതൃത്വം നടത്തുന്നുണ്ട്. […]
Read more

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബവുമൊത്ത് വേളാങ്കണ്ണിയിൽപോയി തിരികെ കോട്ടയത്തേക്ക് മടങ്ങി വരുന്നതിനിടയിൽ ട്രെയിനിൽവെച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. പുലർച്ചെ 3.30ന് തെങ്കാശിക്ക് സമീപത്തു വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ നയിമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. കേരള കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിന്റെ മകനാണ് പ്രിൻസ് ലൂക്കോസ്. യൂത്ത് ഫ്രണ്ട്, കെ എസ് സി […]
Read more

ആ​ഗോള അയ്യപ്പ സം​ഗമത്തിൽ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി

തൃശ്ശൂർ: ആ​ഗോള അയ്യപ്പ സം​ഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അയ്യപ്പ സം​ഗമം ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറയേണ്ടതായിരുന്നു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ല. അദ്ദേഹത്തോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു. അതേസമയം ആഗോള അയ്യപ്പ സംഗമത്തിന് കെപിഎംഎസിന്‍റെ പിന്തുണ അറിയിച്ചിട്ടുണ്ട്. ആചാര അനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരാതെ ശബരിമലയുടെ പവിത്രത സംരക്ഷിച്ചുള്ള വികസന പ്രവര്‍ത്തനമാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ അയ്യപ്പ സംഗമത്തിൽ സഹകരിക്കുമെന്നാണ് എൻഎസ്എസ് വ്യക്തമാക്കിയത്. പിന്തുണ നൽകുമ്പോഴും യുവതി പ്രവേശനത്തിനെതിരെ സമരം […]
Read more

കാര്യവട്ടത്ത് യുവാവിനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: കാര്യവട്ടം ഉള്ളൂർക്കോണത്ത് മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മകനെ അച്ഛൻ വെട്ടിക്കൊന്നു. ഉല്ലാസ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉല്ലാസിന്റെ പിതാവ് ഉണ്ണികൃഷ്ണൻ നായരെ (58) പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഉല്ലാസിന്റെ മൃതദേഹം കിടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മദ്യലഹരിയിൽ ഉണ്ടായ അടിപിടിക്കിടെ സംഭവിച്ചതാണെന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ഉണ്ണികൃഷ്ണനാണ് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഭാര്യ ഉഷയോട് ഉല്ലാസ് രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി പറഞ്ഞത്. തുടര്‍ന്ന് അമ്മ ഉഷ […]
Read more

കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കിഴുത്തള്ളി സ്വദേശി ഷൈജു തച്ചോത്ത് ആണ് മരിച്ചത്. കോടികളുടെ നിക്ഷേപ തട്ടിപ്പിൽ 50 അധികം കേസുകളാണ് ഷൈജുവിനെതിരെയുള്ളത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Read more

പുലിക്കളി; സെപ്തംബർ എട്ടിന് ഉച്ചയ്ക്ക് ശേഷം തൃശ്ശൂരിൽ പ്രാദേശിക അവധി

തൃശ്ശൂർ: പുലിക്കളി മഹോത്സവത്തിനോടനുബന്ധിച്ച് സെപ്തംബർ എട്ടിന് (തിങ്കൾ) ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യൻ അറിയിച്ചു. പുലിക്കളിയുമായി ബന്ധപ്പെട്ട് നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരം പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.
Read more
Advertisement
WhiteswanTV Footer