Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: breaking news

ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശയാത്ര; പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം: യൂത്ത് ലീ​ഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്. ജാമ്യവ്യവസ്ഥ ലം​ഘിച്ച് വിദേശയാത്ര നടത്തിയതിന് തിരുവനന്തപുരം സി.ജെ.എം. കോടതിയുടേതാണ് നടപടി. യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കെതിരായി നിയമസഭാ മാർച്ച് നടന്നിരുന്നു. ഇതിനിടെയുണ്ടായ സംഘർഷത്തിൽ പി.കെ. ഫിറോസ്, രാഹുൽ മാങ്കൂട്ടത്തിൽ ഉൽപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ഫിറോസിന്റെ ജാമ്യവ്യവസ്ഥയിൽ പാസ്പോർട്ട് സറണ്ടർ ചെയ്യണമെന്ന് പറഞ്ഞിരുന്നു. ഈ വിലക്ക് ലംഘിച്ച് പി.കെ. ഫിറോസ് വിദേശത്തേക്ക് പോയെന്ന് പോലീസ് കോടതിയെ അറിയിച്ചു. അഭിഭാഷകനെ വിളിച്ചുവരുത്തി ഫിറോസ് എവിടെയെന്ന് […]
Read more

ഉമ തോമസ് എംഎൽഎ വീഴുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ വീഴുന്ന ദൃശ്യങ്ങൾ പുറത്ത്. വീഴാതെ ഇരിക്കുവാൻ സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ എംഎല്‍എയെ പിടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഘാടകരിൽ ഒരാൾ ഉമാ തോമസിനോട് കസേര മാറിയിരിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ സമീപമുള്ള സ്ത്രീയെ മറികടക്കുന്നതിന്നിടെ വീഴുകയായിരുന്നു. റിബണിൽ പിടിച്ചെങ്കിലും താഴേയ്ക്ക് വീണു. അതിനിടെ സ്റ്റേജ് പരിശോധിച്ച പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് പൊലീസിന് കൈമാറി. സ്റ്റേജ് ദുർബലമായി നി‍‍‍ർമിച്ചതാണെന്നും സ്റ്റേജിന്‍റെ മുൻ ഭാഗത്തിന് ചെരിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുമ്പ് കാലുകൾ ഉറപ്പിച്ചിരുന്നത് […]
Read more

പെരിയ കൊലക്കേസ്: സിപിഎമ്മിന് തിരിച്ചടി, മുൻ എംഎൽഎ ഉൾപ്പെടെ കുറ്റക്കാരെന്ന് കോടതി

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിപിഎമ്മിന് തിരിച്ചടി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് കൊച്ചിയിലെ സിബിഐ കോടതി കണ്ടെത്തി. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനും സിപിഎം നേതാക്കളുമടക്കം 24 പേരായിരുന്നു കേസിൽ പ്രതിപട്ടികയിലുണ്ടായത്.2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങൾ മുടക്കി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി ഇന്ന് വിധി പറഞ്ഞത്. കെ.വി. കുഞ്ഞിരാമന്‍ […]
Read more

എം ടി വാസുദേവൻ നായർ അന്തരിച്ചു

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. ​ഗുരുതരാവസ്ഥയിലായിരുന്നു. തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ്. പുന്നയൂർക്കുളത്തുക്കാരനായ ടി നാരായണൻ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായി 1933 ജൂലൈ 15ന് പാലക്കാട്‌ ജില്ലയിലെ കൂടല്ലൂരിലായിരുന്നു ജനനം. അദ്ധ്യാപകൻ, പത്രാധിപൻ, എന്നീ […]
Read more
Advertisement
WhiteswanTV Footer