Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: breaking news

ശശീന്ദ്രന്റെയും തോമസ് കെ തോമസിന്റെയും എംഎൽഎ സ്ഥാനം ഉടൻ തെറിക്കും

എൻസിപി-എസിന്റെ എംഎൽഎമാരായ രണ്ടുപേരാണ് ഇടത് സർക്കാരിന്റെ ഭാഗമായി നിൽക്കുന്നത്. ഒരാൾ മന്ത്രിയായ എ കെ ശശീന്ദ്രനും മറ്റൊരാൾ കുട്ടനാട് എംഎൽഎ തോമസ് കെ തോമസും. ഇരുവരുടെയും എംഎൽഎ സ്ഥാനം ഉടൻ നഷ്ടമാകും എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കേരളത്തിൽ എത്തിയ എൻസിപിയുടെ ദേശീയ വർക്കിംഗ് പ്രസിഡണ്ട് പ്രഫുൽ പട്ടേൽ ആണ് ഇരുവരെയും എംഎൽഎ സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകുമെന്ന് പ്രസ്താവന നടത്തിയിരിക്കുന്നത്.
Read more

പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാറിന് രാജിക്കത്ത് നൽകി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് നൽകിയത്. പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ ഭിന്നത ഉടലെടുത്ത സാഹചര്യത്തിലാണ് രാജി. ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. കഴിഞ്ഞ ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ എ കെ ശശീന്ദ്രൻ വിഭാഗം വിട്ടുനിന്നിരുന്നു.
Read more

കുളത്തൂപ്പുഴയിലെ ഓയിൽ പാം എസ്റ്റേറ്റിൽ വൻ തീപ്പിടുത്തം

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിലെ ഓയിൽ പാം എസ്റ്റേറ്റിൽ വൻ തീപ്പിടുത്തം. ഉച്ചയ്ക്ക് 1.30 നാണ് തീപ്പിടുത്തം ഉണ്ടായത്. തീ ഇതുവരെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. 70 ഏക്കറാണ് എസ്റ്റേറ്റ്. രണ്ട് കിലോമീറ്ററിലധികം വരുന്ന പ്രദേശങ്ങളിലേക്ക് തീ പടർന്നിട്ടുണ്ട്. കാറ്റ് വീശുന്നത് പ്രതികൂല ഘടകമാണ്. സമീപ പ്രദേശങ്ങളിൽ ആകെ പുക നിറഞ്ഞു നിൽക്കുകയാണ്. പുക ശ്വസിച്ച് മൂന്ന് തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Read more

പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; പരിക്കേറ്റ ഭര്‍ത്താവ് ചികിത്സയിൽ

പാലക്കാട്: പാലക്കാട് ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. ഉപ്പുംപാടത്ത് ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ദാരുണമായ സംഭവം. ഉപ്പും പാടത്ത് താമസിക്കുന്ന ചന്ദ്രിക(53)യെയാണ് ഭർത്താവ് രാജൻ കുത്തിക്കൊന്നത്. രാജനെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തോലന്നൂർ സ്വദേശികളായ ഇവർ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിക്കുകയാണ്. കുടുംബ വഴക്കിനെ തുടർന്ന് രാജൻ ചന്ദ്രികയെ കത്തികൊണ്ട് കുത്തുകയായിരുന്നു. താഴത്തെ നിലയിലാണ് ഇവർ പരസ്പരം വഴക്കിട്ടത്. ശബ്ദം കേട്ട് മുകളിൽ നിന്ന് മകൾ താഴെ എത്തിയപ്പോഴേക്കും അച്ഛനും അമ്മയും ചോരയിൽ […]
Read more

നെന്മാറയിൽ ഇരട്ടക്കൊലപാതകം: കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് നെന്മാറയിൽ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം. ഇവിടെ തന്നെയുള്ള താമസക്കാരായ സുധാകരനെയും അമ്മയെയുമാണ് സമീപവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ ജാമ്യത്തിലിറങ്ങിയ ചെന്താമര ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. ചെന്താമരയും ഭാര്യയും അകന്നു കഴിയുകയാണ്. ഇവരുടെ കുടുംബ പ്രശ്നത്തിന് കാരണം സജിത ആണെന്ന സംശയത്തിൻ്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ കൊലപ്പെടുത്തിയത്. 2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. […]
Read more

സന്ദീപ് വാര്യരെ പാർട്ടിയുടെ വക്താവായി പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. നിലവിലെ കോൺഗ്രസ് പാർട്ടി വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ തീരുമാനമെടുത്തതായി പാർട്ടി ജനറൽ സെക്രട്ടറി എം ലിജു നേതാക്കൾക്ക് കത്തയച്ചു. ഇനി കോൺഗ്രസിനെ പ്രതിനിധീകരിച്ച് സന്ദീപ് വാര്യർ ചാനൽ ചർച്ചകളിൽ പങ്കെടുക്കും. അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്.
Read more

സമീപകാലത്തെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ട; കുളപ്പുറത്ത് 20,000 ലിറ്റർ സ്പിരിറ്റ് പിടികൂടി

മലപ്പുറം: മലപ്പുറം കുളപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം വരുന്ന സ്പിരിറ്റാണ് പിടികൂടിയത്. തമിഴ്‌നാട് രെജിസ്ട്രേഷൻ ചരക്ക് ലോറിയെ പിന്തുടർന്ന പാലക്കാട് എസ് പിയുടെ ഡാൻസഫ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. 635 ക്യാനുകളിലായാണ് സ്പിരിറ്റ് കണ്ടെടുത്തത്. കർണാടകയിൽ നിന്നുമാണ് സ്പിരിറ്റ് ലോറി എത്തിയത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണ് കുളപ്പുറത്ത് പിടികൂടിയത്. ലോറി ഡ്രൈവറേയും ക്ലീനറേയും പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സ്വദേശികളായ അൻപഴകൻ, മൊയ്തീൻ എന്നിവരാണ് പിടിയിലായത്.
Read more

അമേരിക്കയുടെ പ്രഡിഡന്റായി ചുമതലയേറ്റ്‌ ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: യു.എസിന്റെ 47-ാം പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വാഷിങ്ടണ്‍ ഡി.സിയിലെ യു.എസ്. ക്യാപിറ്റോള്‍ മന്ദിരത്തിലെ റോട്ടന്‍ഡ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ട്രംപും. ഇന്ത്യൻ സമയം രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ.1861-ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955-ല്‍ തന്റെ അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ ചടങ്ങിനു മുന്നോടിയായി ട്രംപും ഭാര്യ […]
Read more

പൊലിഞ്ഞത് മുപ്പത്തിയെട്ടാം വയസ്സിൽ പുറത്തിറങ്ങാമെന്ന മോഹം

തിരുവനന്തപുരം: ഒരിക്കലും ഗ്രീഷ്മ മനസ്സിൽ പോലും കരുതിയിട്ടുണ്ടാകില്ല തനിക്ക് ലഭിക്കുക വധശിക്ഷയാണെന്നത്. തീർത്തും അപ്രതീക്ഷിതമായാണ് ഗ്രീഷ്മയെ തേടി വധശിക്ഷ എത്തിയിരിക്കുന്നത്. തന്റെ മുപ്പത്തിയെട്ടാം വയസ്സിൽ ജയിലിൽ നിന്നും പുറത്തിറങ്ങാമെന്ന ധാരണക്കാണ് കോടതി തിരിച്ചടി നൽകിയിരിക്കുന്നത്. അന്വേഷണ ഘട്ടത്തിൽ ആയിരുന്നു ഗ്രീഷ്മ ഉദ്യോഗസ്ഥരോട് യാതൊരു കൂസലും ഇല്ലാതെ വിധിയെപ്പറ്റിയുള്ള മുൻധാരണ പറഞ്ഞിരുന്നത്. ‘ഷാരോണിനൊപ്പം ജീവിക്കാൻ ഒരു ആഗ്രഹവുമില്ല. ഒഴിവാകാൻ പറഞ്ഞിട്ട് ഷാരോൺ പോകുന്നുമില്ല. പിന്നെ കൊല്ലുകയല്ലാതെ മാർഗമില്ലായിരുന്നു. ശിക്ഷ കിട്ടുമെന്ന് അറിയാം. കൂടിപ്പോയാൽ ജീവപര്യന്തം. അതായത് 14 വർഷം. […]
Read more

സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി പിടിയിൽ

മുംബൈ: സെയ്ഫ് അലി ഖാനെ കുത്തിയ പ്രതി പിടിയിൽ. താനെയിൽ നിന്നു ഞായറാഴ്ച പുലർച്ചെയാണു ബിജെ എന്ന മുഹമ്മദ് അലിയാനെ പിടികൂടിയത്. ‘വിജയ് ദാസ്’ എന്നുകൂടി പേരുള്ള ഇയാൾ, നടന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയാതായി സമ്മതിച്ചു.  വിജയ് ദാസ് ഹോട്ടൽ ജീവനക്കാരനാണ്. ആക്രമണം നടത്തി നാലാം ദിവസമാണ് പ്രതി പ്രതി പിടിയിലാകുന്നത്. മെട്രോ നിർമാണ സ്ഥലത്തെ ലേബർ ക്യാമ്പിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളെ ബാന്ദ്രയിലെത്തിച്ച് ചോദ്യം ചെയ്തു. രാവിലെ കോടതിയിൽ ഹാജരാക്കും. മുംബൈ ക്രൈംബ്രാഞ്ച് […]
Read more
Advertisement
WhiteswanTV Footer