Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: breaking news

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കല്‍പ്പറ്റ: റെഡ് അലേര്‍ട്ട് നിലവിലുള്ള സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-05-2025) അവധി പ്രഖ്യാപിച്ച് കളക്ടര്‍. ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല. Content: Holiday for educational institutions in Wayanad district tomorrow
Read more

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുകാന്തിന്ഒരേ സമയം പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. സ്‌നേഹത്തിന്റെ പേരിൽ യുവതിയെ ചൂഷണം ചെയ്തെന്നും പ്രതി മാനസികവും ശാരീരികവും സാമ്പത്തികവുമായി ചൂഷണം ചെയ്തുവെന്നും ഹൈക്കോടതി പറഞ്ഞു. പുറത്തുവന്ന തെളിവുകൾ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് വാട്‌സ് ആപ് ചാറ്റുകൾ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയുടെ ചില ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുപോയതിൽ അന്വേഷണം […]
Read more

യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സണ്ണി ജോസഫ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഒന്നിലധികം പേരുകൾ പരിഗണിക്കുന്നതുകൊണ്ടുതന്നെ ഹൈക്കമാൻഡിന്റെ തീരുമാനമാകും അന്തിമം. അൻവർ എഫക്ട് തെരഞ്ഞെടുപ്പ്‌ ഫലത്തിൽ ഉണ്ടാകും. അൻവർ എഫക്ട് തെരഞ്ഞെടുപ്പ്‌ ഫലത്തിൽ ഉണ്ടാകും. ക്രൈസ്തവ സ്ഥാനാർഥി വേണമെന്ന അൻവറിന്റെ ആവശ്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ആര്യടൻ ഷൗക്കത്ത് എന്ന ഒറ്റ പേരിലേക്ക് നേതൃത്വം എത്തിയെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു.
Read more

എൽസ 3 കപ്പൽ മുങ്ങി; കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു

കൊച്ചി: അറബിക്കടലിൽ അപകടത്തിൽപെട്ട എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങി. കപ്പലിൽ നിന്നും കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ വീണു. സ്ഥിതി ഗുരുതരമാകുന്നുവെന്ന് മനസ്സിലാക്കിയ ഉടനെ നാവിക സേന ഇടപെട്ട് കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ ഐഎൻഎസ് സുജാതയിലേക്ക് മാറ്റിയിരുന്നു. കപ്പലിന് അടുത്തേക്ക് പോകാൻ ഐഎൻഎസ് സുജാതയ്ക്ക് സാധിച്ചില്ല. കണ്ടെയ്‌നറുകളെ മറികടന്ന് മുന്നോട്ട് പോകാൻ നാവികസേന കപ്പലിന് സാധിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ ഇന്നലെ കപ്പലിൽ നിന്ന് വീണ് കടലിൽ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകൾ ആലപ്പുഴ -എറണാകുളം തീരത്ത് […]
Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന്

സംസ്ഥാനം ഏറെ ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന്. ജൂൺ 23നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 26-നായിരിക്കും ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറങ്ങുക. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 2 ആണ്. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.  ഗുജറാത്ത്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെയും ഉപതിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.
Read more

പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടിലേറെ കാലമായി ഫോട്ടോഗ്രഫി രംഗത്ത് സജീവമായിരുന്ന രാധാകൃഷ്ണന്‍ ക്യാമറ, ഫോട്ടോഗ്രഫി വിഷയങ്ങളില്‍ പരിശീലനപരിപാടികളും സംഘടിപ്പിച്ചിരുന്നു. ‘ചാര്‍ളി’ എന്ന ചിത്രത്തിലെ ഡേവിഡ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നു അദ്ദേഹം. കൊച്ചി സ്വദേശിയായ രാധാകൃഷ്ണന്‍ ചാക്യാട്ട് ഏറെക്കാലം മുംബൈ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഫാഷന്‍ ഫോട്ടോഗ്രഫിയിലാണ് അദ്ദേഹം തന്റെ കരിയര്‍ വളര്‍ത്തിയെടുത്തത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം പിക്‌സല്‍ വില്ലേജ് എന്ന […]
Read more

എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

എ പ്രദീപ്കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് പ്രദീപ്കുമാർ. കോഴിക്കോട് നോർത്ത് എംഎൽഎ ആയിരുന്നു. കെ കെ രാജേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി ആയതിന് പിന്നാലെയാണ് എ പ്രദീപ്കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എത്തുന്നത്. Content: A. Pradeep Kumar, Private Secretary to the Chief Minister
Read more

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ; അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിനെ ഇനി സണ്ണി ജോസഫ് നയിക്കും. കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും സുധാകരൻ ഒഴിയുന്നതോടെയാണ് സണ്ണി ജോസഫ് അധ്യക്ഷനാകുക. എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദ്ദേശ പ്രകാരം കെസി വേണുഗോപാൽ എംപിയാണ് പ്രഖ്യാപിച്ചത്. കെ സുധാകരന്റെ നിർദ്ദേശപ്രകാരമാണ് സണ്ണി ജോസഫിനെ തീരുമാനിച്ചതെന്ന് അറിയുന്നു. യുഡിഎഫ് കൺവീനറായി അടൂർ പ്രകാശ് എം ബി എ യും തിരഞ്ഞെടുത്തു. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായി ഷാഫി പറമ്പിൽ എംപിയെയും എംഎൽഎമാരായ എപി അനിൽകുമാറിനെയും പിസി […]
Read more

വേടനെതിരായ പുല്ലിപ്പല്ല് കേസ്; കോടനാട് റെയിഞ്ച് ഓഫീസറെ സ്ഥലം മാറ്റി

റാപ്പര്‍ വേടനെതിരായ പുല്ലിപ്പല്ല് കേസില്‍ കോടനാട് റെയിഞ്ച് ഓഫീസര്‍ അധീഷിനെ സ്ഥലം മാറ്റി. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലംമാറ്റിയത്. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. പ്രതിക്ക് ശ്രീലങ്കന്‍ ബന്ധം ഉണ്ട് എന്നതടക്കമുള്ള സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണമധ്യേ മാധ്യമങ്ങള്‍ക്ക് മുൻപിൽ വെളിപ്പെടുത്തിയത് ശെരിയല്ലെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. വകുപ്പുതല […]
Read more

വിശ്വഹിന്ദു പരിഷത്ത് അറിയാതെ കാര്യാലയം സന്ദർശിക്കാൻ ഒരുങ്ങി രാജീവ് ചന്ദ്രശേഖർ

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിശ്വഹിന്ദു പരിഷത്ത് കാര്യാലയം സന്ദർശിക്കുന്നത് തള്ളി വിശ്വഹിന്ദു പരിഷത്ത്. രാജീവ് ചന്ദ്രശേഖർ വിശ്വഹിന്ദു പരിഷത്ത് കാര്യാലയം സന്ദർശിക്കുന്നത് ഔദ്യോഗികമായി പറഞ്ഞിട്ടില്ല എന്നും അതേപ്പറ്റി കൂടുതൽ കാര്യങ്ങൾ അറിയില്ലായെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ പറഞ്ഞു. രണ്ടുമൂന്ന് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ കണ്ടു എന്നല്ലാതെ ഇതേ സംബന്ധിച്ച് വി എച്ച് പിക്ക് മറ്റ് വിവരങ്ങൾ ഒന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
Advertisement
WhiteswanTV Footer